LOCAL NEWS

**കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് റാണിപുരത്തേയ്ക്ക് കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിക്കണം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ **

റാണിപുരം : വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പാറക്കടവ് – റാണിപുരം റോഡിന്റെ പ്രവര്‍ത്തി അടിയന്തിരമായും തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സജി മുളവനാല്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഐവിന്‍ ജോസഫ് , […]

LOCAL NEWS

കള്ളാര്‍ പഞ്ചായത്ത് യു ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

രാജപുരം :കള്ളാര്‍ പഞ്ചായത്ത് യു ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കള്ളാര്‍ ടൗണില്‍ നിന്നും പ്രകടമായി പഞ്ചായത്ത് ഓഫിസില്‍ എത്തിയാണ് 15 യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വരണാധികാരിക്ക് നാമ നിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചത്. യു ഡി ഫ് നേതാക്കളായ എം കുഞ്ഞമ്പു നായര്‍, ബി പി പ്രദിപ് കുമാര്‍ എച്ച് വിഘ്‌നേശ്വര ഭട്ട്, ഇബ്രാഹിം കള്ളാര്‍, പി സി തോമസ്സ്, ബാലകൃഷ്ണന്‍ നമ്പ്യാര്‍ , സജി പ്ലച്ചേരി , സക്കറിയ വടാന,പി എ ആലി , എം […]

LOCAL NEWS

കള്ളാര്‍ പഞ്ചായത്ത് യു.ഡി. എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

രാജപുരം: കള്ളാര്‍ പഞ്ചായത്ത് യു.ഡി. എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യുഡി എഫ് ചെയര്‍മാന്‍ ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു. യുഡി എഫ് കണ്‍വീനര്‍ പി സി തോമസ്സ് , കൂക്കള്‍ ബാലകൃഷ്ണന്‍, സക്കറിയ വടാന, എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട് , എച്ച് വിഘ്‌നേശ്വര ഭട്ട്, ടി കെ നാരായണന്‍, എം എം സൈമണ്‍, വിനോദ് […]

LOCAL NEWS

കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് – കുറ്റിക്കോല്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കേരള അയണ്‍ ഫാബ്രിക്കേഷന്‍ അന്റ് എന്‍ജിനീയറിങ് യൂണിറ്റിന്റെ കുറ്റിക്കോല്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ 16-11-2025-ന് ബ്ലോക്ക് പ്രസിഡണ്ട് ജോമിച്ചന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ പള്ളത്തിങ്കാല്‍ അയണ്‍ മെറ്റല്‍സില്‍ ചേന്നു. ജില്ലാ കമ്മിറ്റി അംഗം കരുണാകരന്‍ നഞ്ചില്‍ സ്വാഗതം നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം. സജേഷ് കുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ട് ബ്ലോക്ക് സെക്രട്ടറി ഫിലിപ്പ് വി.സി അവതരിപ്പിച്ചു. സംഘടന റിപ്പോര്‍ട്ട് ജില്ലാ ട്രഷറര്‍ ജോസ് മോന്‍ സിറിയക്ക് അവതരിപ്പിച്ചു. പ്രമേയം ബെഡകം മേഖല ട്രഷറര്‍ രാഘവന്‍ […]

LOCAL NEWS

**വൈ എം സി എയുടെ അഖില ലോക പ്രാര്‍ത്ഥനാവാരാചരണം സമാപിച്ചു**

പടുപ്പ് : വൈ എം സി എയുടെ അഖില ലോക പ്രാര്‍ത്ഥനാവാരാചരണം സമാപിച്ചു. പ്രാര്‍ത്ഥനാവാരാചരണ സമാപനത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ബന്തടുക്ക വൈഎംസിഎ പടുപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പടുപ്പ് വൈ എം സി എ ഹാളില്‍ പടുപ്പ് സെന്റ് ജോര്‍ജ് വികാരി ഫാ.ജോസഫ് വാരണത്ത് നിര്‍വ്വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സണ്ണി മാണിശ്ശേരി അധ്യക്ഷത വഹിച്ചു. വൈ എം സി എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം മാനുവല്‍ കുറിച്ചിത്താനം ആമുഖ പ്രഭാഷണവും , പടുപ്പ് സെന്റ് ജോര്‍ജ് […]

LOCAL NEWS

വൈ എം സി എയുടെ അഖില ലോക പ്രാര്‍ത്ഥനാവാരാചരണം സമാപിച്ചു

പടുപ്പ് : വൈ എം സി എയുടെ അഖില ലോക പ്രാര്‍ത്ഥനാവാരാചരണം സമാപിച്ചു. പ്രാര്‍ത്ഥനാവാരാചരണ സമാപനത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ബന്തടുക്ക വൈഎംസിഎ പടുപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പടുപ്പ് വൈ എം സി എ ഹാളില്‍ പടുപ്പ് സെന്റ് ജോര്‍ജ് വികാരി ഫാ.ജോസഫ് വാരണത്ത് നിര്‍വ്വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സണ്ണി മാണിശ്ശേരി അധ്യക്ഷത വഹിച്ചു. വൈ എം സി എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം മാനുവല്‍ കുറിച്ചിത്താനം ആമുഖ പ്രഭാഷണവും , പടുപ്പ് സെന്റ് ജോര്‍ജ് […]

LOCAL NEWS

സിബിഎസ്ഇ സ്‌കൂള്‍ കലോത്സവം : യു.പി വിഭാഗം ലളിത ഗാനത്തിന് എഡ്‌ലിന്‍ ജോസഫിന് എ ഗ്രേഡ

പടുപ്പ് : സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി എഡ്‌ലിന്‍ ജോസഫ് രാകേഷ് കോട്ടയത്തു വച്ചു നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തില്‍ യു.പി വിഭാഗം ലളിതഗാനത്തിന് ‘എ ഗ്രേഡ് ‘ ലഭിച്ചു. കുറ്റിക്കോലിലെ രാകേഷിന്റേയും, പ്രീതിയുടേയും മകനാണ്. സംഗീതത്തിന് സ്‌കൂള്‍ തലത്തിലും,നിരവധി സംഘടനാ മത്സരങ്ങളിലും സമ്മാനാര്‍ഹനാണ് എഡ്ലിന്‍. സംഗീതാധ്യാപിക ലീന ഷാജി തേര്‍ത്തല്ലിയുടെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിക്കുന്നത്. എഡ്‌ലിന്റെ വിജയത്തില്‍ സ്‌കൂള്‍ മാനേജമെന്റ്, പ്രിന്‍സിപ്പല്‍, അധ്യാപകര്‍, സഹപാഠികള്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങളറിയിച്ചു.

LOCAL NEWS

സിപിഎം മുന്‍ പനത്തടി ഏരിയാ കമ്മറ്റി അംഗം ആര്‍.സി രജനീ ദേവി ബിജെപിയില്‍

രാജപുരം : സിപിഎം മുന്‍ പനത്തടി ഏരിയാ കമ്മറ്റി അംഗവും, കര്‍ഷക സംഘം ജില്ലാ എക്‌സികൂട്ടീവ് അംഗവും, പുരോഗമന കലാ സാഹിത്യ വേദി പനത്തടി ഏരിയാ വൈസ് പ്രസിഡന്റും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ ജോ:സെക്രട്ടറിയും, പനത്തടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സനും, പനത്തടി സിഡിഎസ് ചെയര്‍പേഴ്‌സനുമായിരുന്ന ആര്‍.സി രജനി ദേവി ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ നേതൃത്വത്തില്‍ കാസറഗോഡ് വച്ച് നടന്ന ശബരിമല സംരക്ഷണ സമ്മേളനത്തില്‍ വച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വനിയുടെ സാന്നിധ്യത്തില്‍ […]

LOCAL NEWS

ചാമുണ്ടിക്കുന്നില്‍ ബാല്യമനസുകളില്‍ ആവേശമുണര്‍ത്തി ശിശുദിനാഘോഷം

ചാമുണ്ടിക്കുന്ന് :ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ചാമുണ്ടി ക്കുന്നില്‍ ഈ വര്‍ഷത്തെ ശിശുദിനാ ആഘോഷം കുട്ടികളില്‍ ജിജ്ഞാസയും കൗതുകവും ഒപ്പം ആവേശവുമായി. പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ അസംബ്ലി സംഘടിപ്പിച്ചു. എല്‍്.പി കുട്ടികള്‍ എല്ലാ പരിപാടികളും ആസൂത്രണം ചെയ്ത്് അസംബ്ലിയെ സജീവമാക്കി. എല്‍.പി സ്‌ക്കൂളിലെ ധ്യാനന്ദ് രാജേഷാണ് അസംബ്ലി നയിച്ചത് പ്രാര്‍ത്ഥന നയിച്ചും ദിവസത്തിലെ പ്രധാന വാര്‍ത്തകള്‍ അവതരിപ്പിച്ചും, ദിനവിചാരം പങ്കുവെച്ചും അവര്‍ ദിനാചരണത്തിന് മികവേകി. ഇതിലൂടെ നേതൃത്വം, ആത്മവിശ്വാസം, വേദിപ്രാപ്തി എന്നീ കഴിവുകള്‍ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. അസംബ്ലിയുടെ ഭാഗമായി […]

LOCAL NEWS

സാഹോദയ സ്‌കൂള്‍ കലോത്സവം: യൂ.പി വിഭാഗം മോണോ ആക്ടില്‍ അമയ മനോജിന് രണ്ടാം സ്ഥാനം

പടുപ്പ് : സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അമയ മനോജ് സംസ്ഥാന സാഹോദയ സ്‌കൂള്‍ കലോത്സവത്തില്‍ യൂ.പി വിഭാഗം മോണോ ആക്ടില്‍ രണ്ടാം സ്ഥാനം നേടി.. മികച്ച പ്രകടനവും അവതരണ മികവും കാഴ്ചവെച്ച അമയയുടെ വിജയത്തെ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, സഹപാഠികള്‍ എന്നിവര്‍ അമയയുടെ ഈ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ഭാവിയിലെ കലാ-സാംസ്‌കാരിക രംഗങ്ങളിലെ ഇടപെടലുകള്‍ക്ക് എല്ലാ ആശംസകളും നേരുകയുംചെയ്തു.