ബളാംതോട്: വയോജന – ഗാന്ധി ജയന്തി ആഘോഷം. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനവും, ഗാന്ധി ജയന്തി ആഘോഷവും നടത്തി. ബളാംതോട് മില്‍മാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ആര് സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. മെയിന്റെ നന്‍സ് ട്രിബ്യൂണല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍ തോമസ് ടി തയ്യില്‍ സിനി ആര്‍ട്ടിസ്റ്റ് കൂക്കള്‍ രാഘവന് ബളാംതോട് മില്‍മാ പ്രസിഡന്റ് വിജയ കുമാരന് നായര്‍ ആര് മോഹനകുമാര്‍, ഏറത്ത് മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് പോലീസ് സംവിധാനത്തില്‍ കാസര്‍ഗോഡ് ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിച്ച പോലീസ് ഓഫീസര്‍ പി.കെ. വേണുഗോപാലിനെ സംസ്ഥാന സെക്രട്ടറി പൊന്നാടയണിയിച്ച് ആദരിച്ചു. വേണുഗോപാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, വയോജന ക്ഷേമം സംബന്ധിച്ചുള്ള നിയമം എന്നിവയേപ്പറ്റി ക്ലാസ്സെടുത്തു. ആജീവനാന്ത അംഗത്വമെടുത്ത ബളാന്തോട് യുണിറ്റിലെ 23 അംഗങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി തിരിച്ചറിയല്‍ കാര്‍ഡ് നല്കി. ശ്യാമളാ കൃഷ്ണന് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍ ചന്ദ്രശേഖരന് നായര്‍ സ്വാഗതവും ബളാംതോട് യൂണിറ്റ് സെക്രട്ടറി കെ മണി നന്ദിയും പറഞ്ഞു.
Related Articles
പൂടംകല്ല് താലൂക്കാശുപത്രി: ഡോക്ടര്‍ന്മാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി എം ഒയ്ക്ക് പരാതി
രാജപുരം : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ പൂടംകല്ല് താലൂക്കാശുപത്രിയില്‍ രാത്രികാല ഡോക്ടര്‍മാരില്ലാത്തതിലും പകല്‍ സമയങ്ങളിലും ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതു പരിഹരിക്കാന്‍ കള്ളാര്‍ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍ എത്തി പ്രതിഷേധിക്കുകയും തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ എത്തി പരാതി നല്‍കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഡി എം ഒ യുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ രണ്ട് ഡോക്ടര്‍മാരെ നിയമിക്കാമെന്ന് ഭരണസമിതിക്ക് ഉറപ്പ് ലഭിച്ചു. വൈസ് പ്രസിഡന്റ് എം.എം […]
കായികാധ്യാപക ഒഴിവ്
പാണത്തൂര്‍ : കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാണത്തൂര്‍ ഗവ.വെല്‍ഫെയര്‍ ഹൈസ്കൂളില്‍ താല്ക്കാലികാടിസ്ഥാനത്തില് കായികാധ്യാപകനെ നിയമിക്കുന്നു. സി.പി.എഡ്/ ബി.പി.എഡ്/ എം.പി.എഡ് അല്ലെങ്കില്‍ തതുല്യ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്കായി 15.11.2024 ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് അറിയിക്കുന്നു.
രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക സംഗമംനടത്തി
രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ഗുരു പൗർണമി എന്ന പേരിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. വിദ്യാലയത്തിൽ നിന്നും വിരമിച്ച എല്ലാ അധ്യാപകരും അധ്യാപക ദിനത്തിൽ വീണ്ടും ഒരുമിച്ചു തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. സ്കൂൾ മാനേജർ റവ.ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ നാരായണൻ അധ്യാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ്, വാർഡ് മെമ്പർ വനജ അയിത്തു,റിട്ടയർ അധ്യാപകൻ ടി.ജെ […]




