രാജപുരം :കെ ജെ യു സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനാചരണം നടത്തി. ജില്ലാ സെക്രട്ടറി പ്രമോദ് കുമാർ പതാകയുയർത്തി.
LOCAL NEWS
ഒടയഞ്ചാലിൽ മെയ് ദിന റാലിയും പൊതുയോഗവും നടത്തി
ഒടയഞ്ചാൽ: സാർവ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി സിഐടിയു പനത്തടി ഏരിയാ കമ്മിറ്റി ഒടയഞ്ചാലിൽ മെയ് ദിന റാലിയും പൊതുയോഗവും നടത്തി. സി.ഐ.ടി.യു.ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു.കെ എസ് ടി എ ജില്ലാ സെക്രട്ടറി, പി. ദിലീപ് കുമാർ,സി പി എം പനത്തടി ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണൻ, യു.ഉണ്ണികൃഷ്ണൻ, പി.ശാന്തകുമാരി, കെ.കൃഷ്ണൻ, ടി കോരൻ എന്നിവർ പ്രസംഗിച്ചു.ു. പി.കെ.രാമചന്ദ്രൻസ്വാഗതംപറഞ്ഞു
കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കലോൽസവം അരങ്ങ് -23 സംഘടിപ്പിച്ചു
ഒടയംചാൽ: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കലോൽസവം അരങ്ങ് -23 സംഘടിപ്പിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കലോൽസവം അരങ്ങ് – 23 കോടോത്ത് അംബേഡ്ക്കർ ഗവ: ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടന്നു.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർ പി.വി ശ്രീലത, പഞ്ചായത്ത് മെമ്പർ […]
കോൺഗ്രസ് ബേളൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.പി.ഭരതൻ (72) അന്തരിച്ചു.
അയ്യങ്കാവ്: കോൺഗ്രസ് ബേളൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.പി.ഭരതൻ (72) അന്തരിച്ചു. പൂതങ്ങാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, ഇരിയ ഫാർമേഴ്സ് സഹകരണ സംഘം ഭരണസമിതി അംഗം, പൂതങ്ങാനം റബ്ബർ ഉത്പ്പാദക സംഘം ഭരണ സമിതിയംഗം അയ്യങ്കാവ് സൗഹൃദ കലാസമിതി സ്ഥാപക സെക്രട്ടറി, അയ്യങ്കാവ് ഇന്ദിരാജി ക്ലബ് രക്ഷാധികാരി , അയ്യങ്കാവ് കേര വികസന സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:കാർത്ത്യായിനി. മക്കൾ: സീന, സിജി, ഷിബിത്ത്. സഹോദരങ്ങൾ: സരോജിനി, കാർത്ത്യായിനി, ഗോവിന്ദൻ, രവീന്ദ്രൻ. […]
തൂങ്ങൽ പട്ടികവർഗ കോളനിയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു
രാജപുരം: ട്രൈബൽ ജനമൈത്രി പരിപാടിയുടെ ഭാഗമായി കോടോം ബേളൂർ പഞ്ചായത്തിലെ ചുള്ളിക്കര തൂങ്ങൽ പട്ടികവർഗ കോളനിയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.കാസർകോട് ജില്ലാ പോലീസും രാജപുരം ജനമൈത്രി പോലീസും ചേർന്ന് വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് പരിപാടി നടത്തിയത്. കാസർകോട് എസ്.എം.എസ്. ഡി.വൈ.എസ്.പി. സതീഷ് കുമാർ ആലിക്കൽ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു കൃഷ്ണൻ, രാജപുരം സി ഐ കൃഷ്ണൻ കെ.കാളിദാസ്, ഊരുമൂപ്പൻ സി.പി.ഗോപാലൻ, ജനമൈത്രി പി. […]
കോടോത്ത് സ്റ്റുഡൻസ് പോലീസ് കേഡറ്റ്‌സ് (എസ്. പി.സി.) സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കമായി
കോടോത്ത്് : ജീവിത വഴിയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി തരണം ചെയ്യാൻ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടു കൂടി കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ SPC യൂണിറ്റിന്റെ നാല് ദിവസത്തെ സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കമായി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് .പി. ശ്രീജ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ രത്‌നാവതി എ അധ്യക്ഷത വഹിച്ചു. രാജപുരം ഇൻസ്‌പെക്ടർ ഓഫ് പോലീസ് കൃഷ്ണൻ. കെ. മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ, സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ, […]
പെരിങ്കയ- കാരമൊട്ട നിവാസികൾക്ക്് സഞ്ചാരയോഗ്യമായ റോഡായി
കള്ളാർ: ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ പെരിങ്കയ- കാരമൊട്ട റോഡ് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ആറ് ലക്ഷത്തി എഴുപതിനായിരം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. ഈ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ഇതുവരെ ഗതാഗത സൗകര്യം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. റോഡിന്റെ പ്രവർത്തി പൂർത്തികരി്ച്ചതോടെ ഈ മേഖലയിലെ കുടുംബങ്ങളുട യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സാധിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഗീത അദ്ധ്യക്ഷത വഹിച്ചു. ബാബു കാരമൊട്ട സ്വാഗതവും മാത്യു കമുകുംപുഴ നന്ദിയുംപറഞ്ഞു







