രാജപുരം / ആണ്ടുമാലില്‍ എ.കെ.ജോസ്(78) നിര്യാതനായി. സംസ്കാരം 28 വെള്ളിയാഴ്ച രാവിലെ 9:30 ന് രാജപുരം തിരുക്കുടുംബ ഫോറോന ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ചാച്ചിക്കുട്ടി ചെമ്പന്നില്‍ കുടുംബാംഗം. മക്കള്‍:സോണി (സോണി ജ്വല്ലറി മാലക്കല്ല്), സോഫി (സ്റ്റാഫ് നേഴ്സ് ഇരിക്കൂര്‍), മരുമക്കള്‍ : സോണി തെങ്ങുംപള്ളില്‍ (ടീച്ചര്‍ ഹോളി ഫാമിലി എല്‍പി സ്കൂള്‍ രാജപുരം), ഫിലിപ്പ് രാജ് ചിറ്റേത്ത് മടമ്പം. സഹോദരങ്ങള്‍: മേരി, തോമസ്, മാത്യു, ജെയിംസ്, സ്റ്റീഫന്‍, പരേതനായ കുര്യാക്കോസ്.
LOCAL NEWS
വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ ആര് ഇ ജി വര്‍ക്കേഴസ് യൂണിയന് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പനത്തടി / തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബര്‍ ബഡ്ജറ്റും തൊഴില്‍ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര് ഇ ജി വര്‍ക്കേര്‍സ് യൂണിയന് പനത്തടി ഏരിയാ ക്കമ്മറ്റി രാജപുരം പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യൂണിയന് ജില്ലാകമ്മിറ്റി അംഗം അഡ്വ. സി രാമചന്ദ്രന് ഉല്‍ഘാടനം ചെയ്തു.പി സുകുമാരന്‍ അധ്യക്ഷയായി. രജനികൃഷ്ണന്‍ , മധു കോളിയര്‍, ബാലകൃഷ്ണന് ഇ എന്നിവര്‍ സംസാരിച്ചു. പി തമ്പാന് പാണത്തൂര്‍ സ്വാഗതവുംപറഞ്ഞു.
റാണിപരത്ത് ഭ്രഷ് വുഡ് ചെക്കു ഡാമുകള്‍ നിര്‍മ്മിച്ചു
റാണിപുരം / ജലവനദിനത്തിന്റെ ഭാഗമായി വനംവകുപ്പ്, റാണിപുരം വന സംരക്ഷണ സമിധിയുടെ സഹകരണത്തോടെ കാസര്‍കോട് സര്‍പ്പാ റസ്ക്യുവേഴ്സ് റാണിപുരത്ത് 2025 മാര്‍ച്ച് 22 ,23 ദിവസങ്ങളില്‍ മൃഗങ്ങള്‍ക്ക് കുടിനീര് ലഭിക്കുന്നതിനായി ഭ്രഷ് വുഡ് ചെക്കു ഡാമുകള്‍ നിര്‍മ്മിക്കുകയും കൂടാതെ വനങ്ങളില്‍ ഫലവൃക്ഷാദി മരങ്ങള്‍ വളര്‍ന്നു വരുന്നതിന് വേണ്ടി സീഡ് ബോള്‍ നിക്ഷേപിക്കുകയും റാണിപുരത്ത് പ്ലാസ്റ്റിക്ക് നിര്‍മ്മാജനവും നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡണ്ട് എസ്. മധുസൂദനന്, സെക്ഷന്‍ ഫോറസ്റ്റര്‍ […]
ക്ഷയരോഗമുക്ത പഞ്ചായത്ത് അവാര്‍ഡ്-2025 തിളക്കമാര്‍ന്ന അവാര്‍ഡ് നേട്ടത്തില്‍ കളളാര്‍ ഗ്രാമപഞ്ചായത്ത്
സണ്ണി ചുളളിക്കര രാജപുരം / ക്ഷയ രോഗ നിയന്ത്രണ മികവിന് ഇന്ത്യാ ഗവണ്മെന്റ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗ്രാമപഞ്ചായത്തിന് കേന്ദ്രഗവണ്മെന്റ് നല്കുന്ന ക്ഷയരോഗമുക്ത പഞ്ചായത്ത് അവാര്‍ഡ് നേടി തിളക്കമാര്‍ന്ന വിജയത്തില്‍ കളളാര്‍ ഗ്രാമപഞ്ചായത്ത്. 2023 മുതലാണ് കേന്ദ്ര ഗവണ്മെന്റ് ഈ അവാര്‍ഡ് നല്കി വരുന്നത്. ജനസംഖ്യ അടിസ്ഥാനത്തില്‍ പുതിയ രോഗികളെ കണ്ടെത്തുന്നതിന് ആവശ്യമായ കഫ പരിശോധന വര്‍ധിപ്പിക്കുകയും, രോഗികളുടെ എണ്ണം ഒരു വര്‍ഷം പത്തില്‍ താഴെ നിലനിര്‍ത്തുകയും, ചികിത്സ എടുക്കുന്ന രോഗികളില്‍ 85 ശതമാനം ആളുകളും പൂര്‍ണ്ണമായും […]
അറിയിപ്പ് റോഡ് റീ ടാറിങ് : കള്ളാര്‍- പുഞ്ചക്കര റോഡില്‍ നാളെ ഗതാഗത നിരോധനം
രാജപുരം / റോഡ് റീടാറിങ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് കള്ളാര്‍-പുഞ്ചക്കര റോഡില്‍ പുഞ്ചക്കര മുതല്‍ വാണിപ്പാടി വരെയുള്ള ഭാഗത്ത് നാളെ മാര്‍ച്ച് 25 ചൊവ്വാഴ്ച ഗതാഗതം നിരോധിച്ചതായി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന് അറിയിച്ചു. ബളാല്‍, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ വണ്ണാത്തിക്കാനം / രാജപുരം വഴിയാത്രചെയ്യുക
കളളാര്‍ പഞ്ചായത്ത് ബജറ്റ് : പാര്‍പ്പിട, പശ്ചാത്തല , തൊഴിലുറപ്പ് മേഖലയ്ക്ക് മുന്‍ഗണന
രാജപുരം/ പാര്‍പ്പിട ,പശ്ചാത്തല , തൊഴിലുറപ്പ് മേഖലയ്ക്ക് മുന്‍ഗണന നല്‍കികൊണ്ടുളള കളളാര്‍ പഞ്ചായത്ത് 2025-26 വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അവതരിപ്പിച്ചു. സംസ്ഥാന കേന്ദ്ര പദ്ധതി വിഹിതവും,ദേശിയ ഗാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതവും,ജില്ലപാ ബ്ലോക്ക് പഞ്ചായത്ത് വിഹതവും വിഹിതവും പഞ്ചായത്ത് തനതു് ഫണ്ടും ഉള്‍പ്പെടെ 323677863 രൂപ വരവും 3225563 രൂപ ചെലവും 3652300 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് പഞ്ചായത്ത് ബജറ്റ്. എല്ലാ മേഖലയ്ക്കും തുല്യ പ്രാധാന്യം നല്കി സന്തുലിത വികസന ലക്ഷ്യം […]
രാജപുരം ബൈബിള്‍ കണ്വെന്ഷന്.; പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടത്തി
രാജപുരം / രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ രാജപുരം ഗ്രൗണ്ടില്‍ 2025 ഏപ്രില്‍ 3 4 5 6 തീയതികളില്‍ രാജപുരം വച്ച് നടത്തുന്ന പതിനാലാമത് രാജപുരം ബൈബിള്‍ കണ്വെന്ഷന് പന്തല്‍ കാല്‍നാട്ടുകര്‍മ്മം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരി നിര്‍വഹിച്ചു. രാജപുരം പൊറോനാ വികാരി ഫാദര്‍ ജോസ് അരീച്ചിറ അധ്യക്ഷനായിരുന്നു.ഫാ. ജോര്‍ജ് കുടുംന്തയില്‍, ഫാ.റോജി മുകളേല്‍, ഫാ. ജോസ് തറപ്പുതൊട്ടിയില്‍, ഫാ. ബിജു മാളിയേക്കല്‍, ഫാ. ജോയല്‍ മുകളേല്‍, തോമസ് പടിഞ്ഞാറ്റുമ്യാലില്‍, സജി മുളവനാല്‍ […]
പനത്തടി താനത്തിങ്കാല്വയനാട്ടുകുലവന് തെയ്യം കെട്ട് മഹോത്സവം നാളെ സമാപിക്കും
പനത്തടി / പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടന്നുവരുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം നാളെ സമാപിക്കും. രാവിലെ 8 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്, 10.30 ന് കണനാര് കേളന് തെയ്യത്തിന്റെ പുറപ്പാട്, 11 മണി മുതല്‍ അന്ന ദാനം, വൈകുന്നേരം 3 മണിക്ക് വയനാട്ടു കുലവന് തെയ്യത്തിന്റെ പുറപ്പാട് ചൂട്ടെപ്പിക്കല് ചടങ്ങ്. തുടര്‍ന്ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്, രാത്രി 10 മണിക്ക് മറ പിളര്‍ക്കല്‍ ചടങ്ങ് തുടന്ന് കൈവീത് എന്നിവ നടക്കും.
നല്ല മാതൃക ലോക ജലദിനത്തോടനുബന്ധിച്ച് എന്‍.എസ്. എസ് സെന്റ് പയസ് ടെന്ത് കോളേജ് യൂണിറ്റ് കള്ളാര്‍ തോട് വൃത്തിയാക്കി
രാജപുരം / ലോകജലദിനത്തോടനുബന്ധിച്ച്എന്.എസ്.എസ് സെന്റ് പയസ് ടെന്ത് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കള്ളാര്‍ തോട് വൃത്തിയാക്കി. ചില്ല്, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വേര്‍ത്തിരിച്ച് പാലങ്കല്ല് മാലിന്യ സംസ്കരണ കേന്ദ്രിത്തില്‍ എത്തിച്ചു. ദര്ശന് ബാലന്, ഗോപിക, ഋഷികേശ്, കൃഷ്ണേന്ദു, റസീന്‍, പ്രണവ് എന്നിവര്‍നേതൃത്വംനല്‍കി.
‘ പറവകള്‍ക്ക് ഒരിത്തിരി തണ്ണീര്‍ ‘ സാന്ത്വനം പരിപാടി സംഘടിപ്പിച്ചു
റാണിപുരം / കേരള വനം-വന്യജീവി വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ലോക ജല ദിനാചരണത്തിന്റെ ഭാഗമായി പറവകള്‍ക്ക് ഒരിത്തിരി തണ്ണീര്‍ സാന്ത്വനം പരിപാടി സംഘടിപ്പിച്ചു. പന്തിക്കാലില്‍ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന് അധ്യക്ഷത വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ , വന സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ഷിബി ജോയി, സെക്രട്ടറി ഡി വിമല്‍ രാജ്,ട്രഷറര്‍ എം […]