അട്ടേങ്ങാനം : കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഠനോത്സവവും ഹരിത സ്കോളര്‍ഷിപ്പ് വിതരണവും നാളെ
ശനിയാഴ്ച 10 മണി മുതല്‍ അട്ടേങ്ങാനം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രന് ഉദ്ഘാടനം ചെയ്യും.
ബളാംതോട് : ബളാംതോട് മണികണ്ഠപുരം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ 2024 ജനവരി 14.മുതൽ 16 വരെ തിയതികളിൽ നടക്കുന്ന ക്ഷേത്ര ഉൽത്സവത്തിന് സംഘാടക സമിതിയായി. ചെയർമാനായി സൂര്യനാരായണ ഭട്ടിനേയും കൺവീനറായി വേണുഗോപാലൻ നായരെയും തെരെഞ്ഞടുത്തു. ഈ മാസം 18 ന് ഷഷ്ടി ഉൽസവവും , 27 ന് കാർത്തികവിളക്ക് ഉൽത്സവം, മണ്ടല കാല ഭജനയും നടത്താനും തിരുമാനിച്ചു യോഗത്തിൽ സൂര്യനാരായണഭട്ട് അധ്യക്ഷത വഹിച്ചു. ടി.വി വേണു സ്വാഗതവും രാജഗോപാലൻ നന്ദിയും പറഞ്ഞു. ഇന്ന് ദീപാവലി ആഘോഷം […]
കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം കാലിച്ചാനടുക്കം തമ്പാൻനഗറിൽ ( ഹിൽ പാലസ് ഓഡിറ്റോറിയം ) നടന്നു.പൊതുസമ്മേളനം കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.വി.മണി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ടി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറർ കെ.പി.രമേശൻ കർഷക അവാർഡ് വിതരണം ചെയ്തു.ജില്ലാ സെക്രട്ടറി ടി.കെ.പുരുഷോത്തമൻ ,ഗ്രാമ പഞ്ചായത്ത് അംഗം നിഷ അനന്തൻ, സംഘടനാ മുൻ […]
രാജപുരം:പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിൽ നിന്നും എസ്.എസ്.എൽ.സി,ഹയർ സെക്കണ്ടറി പരിക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.കാസർഗോഡ് പാർലമെന്റ് അംഗം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ.ജെയിംസ് അധൃഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂധനൻ ബാലൂർ, പഞ്ചായത്ത് അംഗങ്ങളായ എൻ.വിൻസെന്റ്, രാധാസുകുമാരൻ,കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഐ.ജോയി, കെ.എൻ.വിജയകുമാരൻ നായർ, ഏ.കെ.ദിവാകരൻ, കെ.എൻ.സുരേന്ദൻ നായർ, സി.കൃഷ്ണൻനായർ, വിഷ്ണു ദാസ് ,രാജീവ് തോമസ് ,ജെർമിയ തുടങ്ങിയവർപ്രസംഗിച്ചു.