KERALA NEWS

പി എം ശ്രീ: തുടര്‍ നടപടികള്‍ മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി പി ഐയുടെ സമ്മര്‍ദത്തിനു പിന്നാലെ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് 13 ദിവസത്തിനു ശേഷമാണ് കത്തയക്കുന്നത്. കത്ത് വൈകുന്നതില്‍ അതൃപ്തി അറിയിച്ച് സി പി ഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ കണ്ടിരുന്നു.

KERALA NEWS

ശബരിമല സ്വര്‍ണക്കൊള്ള: അഴിമതി നിരോധന നിയമ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അഴിമതി നിരോധന നിയമം കൂടി ഉള്‍പ്പെടുത്തി. പത്തനംതിട്ട കോടതിയില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കിയപ്പോള്‍ നല്‍കിയ റിമാന്‍ഡ് റിപോര്‍ട്ടിലാണ് അഴിമതി നിരോധന നിയമ വകുപ്പുകള്‍ കൂടി ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്. സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൈക്കലാക്കിയതോടെ ദേവസ്വം ബോര്‍ഡിന് നഷ്ടവും പ്രതികള്‍ക്ക് സാമ്പത്തിക നേട്ടവുമുണ്ടായെന്ന കാരണത്താലാണ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ കേസ് വരുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ പ്രതികളായ […]

KERALA NEWS

കൊച്ചി കോര്‍പ്പറേഷന്‍: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, ദീപ്തി മേരി വര്‍ഗീസും മത്സരത്തിന്

കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 40 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. സ്റ്റേഡിയം വാര്‍ഡില്‍ ദീപ്തി മേരി വര്‍ഗീസ് മത്സരിക്കും. സംവരണ സീറ്റുകള്‍ക്ക് പുറമെ ജനറല്‍ സീറ്റുകളിലും വനിതകളെ സ്ഥാനാര്‍ഥികളാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ മേയര്‍ ടോണി ചമ്മിണി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, ടി ജെ വിനോദ് എംഎല്‍എ, ദീപ്തി മേരി വര്‍ഗീസ്, അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. […]

KERALA NEWS

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായയുടെ ആക്രമണം; പത്തു മാനുകള്‍ ചത്തു

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായയുടെ ആക്രമണം. ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലെത്തും. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നാടിന് സമര്‍പ്പിച്ചത്. 336 ഏക്കറില്‍ 80 ഇനങ്ങളിലായി 534 ജീവികളെ പാര്‍പ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാര്‍ക്ക് ഒരുക്കിയത്.  

KERALA NEWS

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; ഡിസംബര്‍ 9, 11 തിയ്യതികളില്‍, 13ന് വോട്ടെണ്ണല്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി. ഡിസംബര്‍ 9, 11 ഡിസംബര്‍ 9, 11 തിയ്യതികളിലാണ് വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്‌സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് […]

KERALA NEWS

ധാര്‍മ്മികതയും മാന്യതയും പാലിച്ച് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കണമായിരുന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്ത സംഭവത്തില്‍ യു ടേണടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുലുമായി ബന്ധപ്പെട്ട വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്നും ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി […]

KERALA NEWS

ഇന്ത്യന്‍ റെയില്‍വെ ആര്‍ എസ് എസിന്റെ വര്‍ഗീയ അജണ്ടക്ക് കൂട്ടുനില്‍ക്കുന്നു; വന്ദേഭാരതിലെ ഗണഗീതത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് ഫ്ളാഗ് ഓഫിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുകയാണ്. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. […]

KERALA NEWS

സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി; മുഴുവന്‍ തെരുവുനായകളേയും മാറ്റുന്നത് പ്രായോഗികമല്ല: മന്ത്രി എംബി രാജേഷ്

പാലക്കാട് : പൊതു ഇടത്തില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ മുഴുവന്‍ തെരുവുനായകളെയും മാറ്റുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. എബിസി ഷെല്‍ട്ടര്‍ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി വിധി എങ്ങിനെ നടപ്പാക്കുമെന്ന് മന്ത്രി ചോദിച്ചു സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് കൈയില്‍ കിട്ടിയിട്ടില്ലെന്നും തെരുവുനായകളെ മുഴുവന്‍ മാറ്റണമെന്ന നിര്‍ദേശം വന്നാല്‍ അപ്പോള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകളെ പൊതുസ്ഥലങ്ങളില്‍ […]

KERALA NEWS

ശബരിമല സ്വര്‍ണക്കൊള്ള; സെക്രട്ടറിയേറ്റിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് 12ന്

തിരുവനന്തപുരം :ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമരം തുടരുമെന്ന് കോണ്‍ഗ്രസ്. നവംബര്‍ 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര കൊള്ള എന്ന് കോടതിക്ക് പറയേണ്ടിവന്നു. സ്വര്‍ണ കവര്‍ച്ചയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ദേവസ്വം മന്ത്രിയും ബോര്‍ഡും രാജിവെക്കണം. വാസുവിനെ തലോടി ചോദ്യം ചെയ്താല്‍ സത്യം തെളിയില്ല. രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യ രംഗത്തെ […]

KERALA NEWS

ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് ചാടി; 52കാരന് ഗുരുതര പരുക്ക്

മാള: ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് ചാടിയ യാത്രക്കാരന് ഗുരുതര പരുക്ക്. കൊരട്ടി സ്വദേശി ജയ്ജു (52)വിനാണ് പരുക്കേറ്റത്. മേലടൂരില്‍ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപത്ത് വച്ചാണ് സംഭവം. അന്നമനടയില്‍ നിന്നും തൃപ്രയാറിലേക്ക് പോകുന്ന സ്വകാര്യ ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്നും യാത്രക്കാരിയെ കയറ്റി മുന്നോട്ട് എടുത്തപ്പോഴായിരുന്നു സംഭവം. സീറ്റില്‍ നിന്നും എഴുന്നേറ്റ ജയ്ജു പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇറങ്ങണമെന്നോ ബസ് നിര്‍ത്താനോ ആവശ്യപ്പെടാതെ മുന്‍വാതിലിലൂടെയാണ് പുറത്തേക്ക് ചാടിയത്. തുടര്‍ന്ന് യാത്രക്കാരന്‍ റോഡിലേക്ക് വീണതോടെ ബസ് നിര്‍ത്തുകയായിരുന്നു. […]