മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. അസുഖ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. കേരള രാഷ്ട്രീയത്തിൽ പകരംവെക്കാനില്ലാത്ത നേതാവാണ് വിട പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി തുടങ്ങി സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി കോൺഗ്രസിലെ സുപ്രധാന പദവികളും അലങ്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായ ഉമ്മൻ ചാണ്ടിയെ പോലെയുള്ള നേതാക്കൽ കേരള രാഷ്ട്രീയത്തിൽ അപൂർവമാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ക്യാൻസർ ബാധിതനായി ചികിൽസയിലായിരുന്ന […]
KERALA NEWS
ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപത മലബാർ റീജിയൺ പ്രവർത്തന ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും നടത്തി
മാലക്കല്ല്് : ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപത മലബാർ റീജിയൺ പ്രവർത്തന ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും മാലക്കല്ലിൽ നടന്നു. രാജപുരം ഫൊറോന വികാരി റവ. ഫാ. ബേബി കട്ടിയാങ്കൽ ഉദ്ഘാടനംചെയ്തു.റീജൺ പ്രസിഡന്റ് ബിനീത് വിൽസൻ അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡൻറ് ഫെബിൻ ജോസ്, അസ്സി. വികാരി ഫാ.ജോബീഷ് തടത്തിൽ എന്നിവർ പ്രസംഗിച്ചു. റീജൺ ഡയറക്ടർ റവ .ഫാ.സിബിൻ കൂട്ടക്കല്ലുങ്കൽ മാർഗരേഖ പ്രകാശനം ചെയ്തു. ഈശ്വര പ്രാർത്ഥന ആൻമേരിയും സംഘവും, പ്രയർ ഡാൻസ് അലീഷായും സംഘവും, സംഗീതം […]
സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; 11 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്, പരക്കെ നാശനഷ്ടം
സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു. രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വൈദ്യുത പോസ്റ്റിൽ മരം വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. തൃശ്ശൂരിൽ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപകനാശനഷ്ടമുണ്ടായി. കുതിരാനിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ ഇരുട്ടിലായ അട്ടപ്പാടിയിൽ വൈദ്യുതി പുനസ്ഥാപിച്ചു. കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. തിരുവല്ലയിൽ പള്ളി […]
‘മഴയാണ്, മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്’; കുട്ടികളെ വീണ്ടും ചേർത്ത് പിടിച്ച് കൃഷ്ണ തേജ
ആലപ്പുഴ ജില്ലയിൽ കളക്ടറായി പ്രവർത്തിക്കുമ്പോഴാണ് വി ആർ കൃഷ്ണ തേജ കുട്ടികളുടെ കളക്ടർ മാമനായത്. കൊവിഡ് കാലത്ത് കുട്ടികളുടെ ആശങ്കകൾ അകറ്റാൻ സോഷ്യൽ മീഡിയയിൽ രസകരമായ കുറിപ്പുകളുമായി എത്തിയതോടെയാണ് അദ്ദേഹം കുട്ടികൾക്ക് കളക്ടർ മാമനായത്. കളക്ടറെ കാണാനും ആവശ്യങ്ങൾക്കുമായി ഒട്ടേറെ കുട്ടികളായിരുന്നു ആ സമയത്ത് കളക്ട്രേറ്റിൽ എത്തിയത്. ഇപ്പോൾ തൃശൂരേക്ക് സ്ഥലം മാറി വന്നപ്പോഴും അദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ട കളക്ടർ മാമൻ തന്നെയാണ്. ഇപ്പോഴിതാ മഴക്കാലത്ത് കുട്ടികൾക്ക്് കുഞ്ഞ് ഉപദേശവുമായി അദ്ദേഹം പങ്കുവച്ച പോസ്റ്റ് വൈറലാകുകയാണ്. നാളെ […]
ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി: പുതുക്കിയ വേഗപരിധി നാളെ മുതൽ
തിരുവനന്തപുരം: ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു .സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ജുലൈ 1 മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് […]
‘സമ്പർക്കക്രാന്തി’ മികച്ച നോവൽ, ‘മുഴക്കം’ മികച്ച ചെറുകഥ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു
2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. വി ഷിനിലാലിന്റെ സമ്പർക്കക്രാന്തി മികച്ച നോവലായി തിരഞ്ഞെടുത്തു. പി എഫ് മാത്യൂസിന്റെ മുഴക്കമാണ് മികച്ച ചെറുകഥ. ഡോ കെ ശ്രീകുമാറിന്റെ ചക്കരമാമ്പഴം മികച്ച ബാലസാഹിത്യ കൃതിയായി തിരഞ്ഞെടുക്കപ്പെട്ടു. എൻ ജി ഉണ്ണികൃഷ്ണന്റെ കടലാസുവിദ്യയാണ് മികച്ച കവിതാസമാഹാരം. എമിൽ മാധവിയുടെ കുമരു മികച്ച നാടകമായി തിരഞ്ഞെടുത്തു. ഹരിത സാവിത്രിയുടെ മുറിവേറ്റവരുടെ പാതകളും സി അനൂപിന്റെ ദക്ഷിണാഫ്രിക്കൻ പുസ്തകവും മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ബി ആർ പി ഭാസ്‌കറിന്റെ […]
തെരുവുനായ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം മന്ത്രിസഭാ തീരുമാനങ്ങൾ
തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച കണ്ണൂർ മുഴപ്പിലങ്ങാട്ടെ നിഹാൽ എന്ന കുട്ടിയുടെ കുടുംബത്തിന് സർക്കാർ സഹായധനം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ നൽകാനാണ് തീരുമാനം. ഈ മാസം 11നാണ് നിഹാൽ തെരുവുനായ ആക്രമണത്തിൽ മരിച്ചത്. പുതിയ ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസിനെയും ചീഫ് സെക്രട്ടറിയായി വി വേണുവിനെയും നിയമിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബലിപെരുന്നാൾ അവധി നൽകാനും തീരുമാനിച്ചു. മറ്റു പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ ഇവയാണ്. സ്‌കൂളുകളിൽ 6043 […]
ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് ഇനി ആധികാരിക രേഖ
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് ഇനി ആധികാരിക രേഖ. ഏകീകൃത തിരിച്ചറിയൽ കാർഡ് ഇവർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ഔദ്യോഗിക രേഖയാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ഭിന്നശേഷി അവകാശനിയമപ്രകാരമുള്ളതടക്കം വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നതിനാണ് യു.ഡി.ഐ.ഡി കാർഡ് ആധികാരിക രേഖയാക്കി ഉത്തരവായത്. ചില സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഈ കാർഡ് അംഗീകരിക്കുന്നില്ലെന്ന പരാതിയുടെ സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. കാർഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്തവർക്ക് ആനുകൂല്യങ്ങൾക്ക് ഉത്തരവുകൾ […]
കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനാചരണം നടന്നു
പയ്യന്നൂർ : പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുകയും അതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും വഴി,വരാനിരിക്കുന്ന തലമുറകളുടെ കൂടിയുള്ള അവകാശമായ പരിസ്ഥിതിയെ സംരക്ഷിക്കുകയും അങ്ങിനെ ഈ മനുഷ്യകുലമുൾപ്പെടെയുള്ള ജൈവരാശിയെ കാലങ്ങളോളം നിലനിർത്തുകയും ചെയ്യുകയെന്ന സന്ദേശമുയർത്തിയാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആചരിക്കുന്നത്, കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനാചരണം നടന്നു.. അഴിക്കോട് ചാൽ ബീച്ചിൽ ബഹുമാനപ്പെട്ട എംഎൽഎ കെവി സുമേഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ […]











