കണ്ണൂർ:മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ചകൾ സജീവമാണ്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ സംബന്ധിച്ച് രണ്ടാഴ്ച മുൻപ് നിർമ്മാതാവായ എം രഞ്ജിത്ത് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി നിഖില വിമൽ. കണ്ണൂർ പ്രസ് ക്ലബ് ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോംഗ് പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു നടി. സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നാണ് നിഖില പറഞ്ഞത്. കണ്ണൂർ പ്രസ് ക്ലബ് […]
KERALA NEWS
മാമുക്കോയ അന്തരിച്ചു: മൺമറയുന്നത് ചിരിയെ മലയാളിയുടെ ജീവിതചര്യയാക്കിയ സൂപ്പർ സ്റ്റാർ
നടൻ മാമുക്കോയ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കാളികാവിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്ന താരത്തിന് ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് വെല്ലുവിളിയാകുന്നതായി ഡോക്ടർമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെവൻസ് ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ താരം ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാരെ പരിചയപ്പെടുകയും ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു. ഇതിനിടെയാണ് തളർച്ച അനുഭവപ്പെട്ടത്്. ഉടൻ തന്നെ മൈതാനത്ത് […]
ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിൽ; കേരളത്തിലും ബിജെപി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി
‘യുവം 2023′ വേദിയിൽ രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണകടത്ത് കേസ് പരമാർശിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. കേന്ദ്രസർക്കാർ രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കാൻ രാപകൽ ഇല്ലാതെ അധ്വാനിക്കുമ്പോൾ ഇവിടെ ചില ആളുകൾ സ്വർണക്കടത്ത് പോലുള്ള കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് മോദി കുറ്റപ്പെടുത്തി. സ്വർണക്കടത്ത് പോലുള്ള കാര്യങ്ങൾ യുവാക്കളിൽ നിന്നും മറച്ച് വെയ്ക്കാനാകില്ല. അധികാരത്തിലിരിക്കുന്നവർ ചെറുപ്പക്കാരുടെ ജീവിതം കൊണ്ട് കളിക്കുന്നത് എങ്ങനെയെന്ന കാര്യം അവർ തിരച്ചറിയുന്നുണ്ട്. കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിലും നടപ്പാക്കാനുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. […]
എഐ ക്യാമറ: ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പിഴ ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: യൂത്ത് ലീഗ്
കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളും ബോധവത്ക്കരണങ്ങളും ഒന്നും ഒരുക്കാതെ ട്രാഫിക് പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരള സർക്കാർ എ ഐ ക്യാമറ വഴി ജനങ്ങളെ പിഴിയാനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണെന്നും ആളുകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നേരിട്ട് ഈടാക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.
ആലപ്പുഴയില്‍ പട്ടാപ്പകല്‍ വീടുകയറി അക്രമം
ആലപ്പുഴ: ആലപ്പുഴയില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചു. വളഞ്ഞവഴി അയോധ്യ നഗറിലാണ് സംഭവം. ഗര്‍ഭിണി ഉള്‍പ്പടെയുള്ള വീട്ടുക്കാരെ വടിവാളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കയ്യേറ്റശ്രമം നടന്നു. സംഭവത്തില്‍ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടംഗ അക്രമി സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വർണ വില അരലക്ഷത്തിലേക്കെന്ന് ,എന്നിട്ടും വാങ്ങിക്കൂട്ടി ആളുകൾ..എല്ലാത്തിനും കാരണം.. കണക്കുകൾ
കേരളത്തിൽ സ്വർണ വില റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. പവന് 45,320 രൂപയ്ക്കായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 55 രൂപ വർധിച്ച് 5665 രൂപയായി. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സ്വർണത്തെ ഒരു സുരക്ഷിത ആസ്തിയായി കാണുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണം കുതിച്ച് കയറുമെന്നാണ് വിപണി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സ്വർണ വില കുതിച്ചതോടെ ഇറക്കുമതിയിലും വലിയ ഇടിവാണ് സംഭവിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വർണ ഇറക്കുമതിയിൽ 24.15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 46.16 […]
സ്വര്‍ണത്തിന് വിലക്കുറവ്
സ്വര്‍ണത്തിന് ഇന്ന് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ സാഹചര്യം മാറിയേക്കും. എണ്ണവില കൂടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ മാറ്റം പ്രതീക്ഷിക്കുന്നത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. എട്ട് ശതമാനം കുറവാണ് ഉല്‍പ്പാദനത്തില്‍ വരുത്തുന്നത്. ഇതോടെ എണ്ണ വില ഉയരുമെന്ന് ഉറപ്പാണ്.
പൊട്ടിക്കരഞ്ഞ് രശ്മിയുടെ കുടുംബം
ഞങ്ങളിനി എങ്ങനെ ജീവിക്കും, രോഗികളായ തനിക്കും ഭാര്യയ്ക്കും മകനും ഇനി ആരുണ്ട്, ആര്‍ക്കും ഈ ഗതിവരരുത്. ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മിയുടെ പിതാവ് രാജുവിന്റെ വാക്കുകള്‍ മുറിയുകയാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രശ്മിയുടെ വിയോഗത്തോടെ മാതാപിതാക്കളും ജോലിയൊന്നുമാകാത്ത സഹോദരനും ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കവും പനിയും ഉണ്ടായെന്ന വിവരം ഫോണിലൂടെ മാതാപിതാക്കളോട് രശ്മി പറഞ്ഞിരുന്നു. വീട്ടിലേക്ക് വരാന്‍ അമ്മ പറഞ്ഞതിനെ തുടര്‍ന്ന്
ഗവര്‍ണറുടെ ഹിയറിംഗ് ഇന്ന് : എംജി, കണ്ണൂര്‍ വിസിമാര്‍ക്ക് ഹാജരാകാന്‍ നിര്‍ദേശം
തിരുവനന്തപുരം: യുജിസി ചട്ടപ്രകാരമല്ലാതെ നിയമിതരായ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുന്നോടിയായി രണ്ട് വിസിമാരുടെ ഹിയറിംഗ് ഇന്ന് രാജ്ഭവനില്‍ നടത്തും. എംജി സര്‍വകലാശാല വിസി പ്രൊഫ. സാബു തോമസ്, കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ഗവര്‍ണര്‍ ഇന്ന് ഹിയറിംഗ് നടത്തുക. വിസിമാരുടെ ആവശ്യപ്രകാരമാണ് വീണ്ടും ഹിയറിംഗ് നടത്തുന്നത്. റഷ്യന്‍ സന്ദര്‍ശനത്തിലായിരുന്നതിനാല്‍ കഴിഞ്ഞ ഡിസംബര്‍ 12-ന് നടത്തിയ ഹിയറിംഗില്‍ പങ്കെടുക്കാന്‍ സാബു തോമസിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സമയം നല്‍കിയത്. അന്നത്തെ ഹിയറിംഗില്‍ കണ്ണൂര്‍ വിസിയ്‌ക്ക് വേണ്ടി […]