തിരുവനന്തപുരം : അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേരളത്തെ കേവല ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പുറത്തിറക്കിയ പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനം ആക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. തെരുവുനായ ശല്യം ഇല്ലാതാക്കുമെന്നും തെരുവ് നായ്ക്കളെ കൂട്ടായി പാര്‍പ്പിക്കാന്‍ സങ്കേതങ്ങള്‍ ഉണ്ടാക്കുമെന്നും പ്രകടന പത്രിക പ്രഖ്യാപിക്കുന്നു. ഓരോ തദ്ദേശസ്ഥാപനത്തിലും സങ്കേതങ്ങള്‍ […]
KERALA NEWS
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ: എ ഐ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍
തിരുവനന്തപുരം : തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതിനും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി കമ്മീഷന്‍ വിലയിരുത്തി. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ […]
മാതാവും മകനും വീടിനകത്ത് മരിച്ച നിലയില്‍
തൃശൂര്‍ : മാതാവിനെയും മകനെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. ചെന്തെങ്ങ് ബസാര്‍ സ്വദേശികളായ വനജ (61), വിജേഷ് (38) എന്നിവരാണ് മരിച്ചത്. വീട്ടില്‍ ഇവര്‍ രണ്ടുപേര്‍ മാത്രമായിരുന്നു താമസിച്ചിരുന്നത് . നാട്ടുകാരാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വനജയുടെ ഭര്‍ത്താവ് മോഹനന്‍ നേരത്തെ മരിച്ചിരുന്നു. വനജയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
എസ് ഐ ആര്‍: സി പി എം സുപ്രീം കോടതിയെ സമീപിക്കുമെന്ന് എം വി ഗോവിന്ദന്‍
തിരുവനന്തപുരം : വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ (എസ് ഐ ആര്‍) വിഷയത്തില്‍ സി പി എം സുപ്രീം കോടതിയിലേക്ക്. സംസ്ഥാന സര്‍ക്കാരിനു പുറമെ, പാര്‍ട്ടിയും കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ് ഐ ആര്‍ മാറ്റിവെക്കണമെന്നാണ് ആവശ്യപ്പെടുക. എസ് ഐ ആറുമായി ബന്ധപ്പെട്ട് ഫോം വിതരണം പോലും കാര്യക്ഷമമായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ലെന്ന് ഗോവിന്ദന്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണം. ഒരാള്‍ പോലും […]
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ പോലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
പാലക്കാട് : ചെര്‍പ്പുളശ്ശേരി എസ് എച്ച് ഒ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് സ്വദേശി ബിനു തോമസ് (52) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ സഹപ്രവര്‍ത്തകരാണ് ബിനു തോമസിനെ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് സ്ഥലം മാറ്റം കിട്ടി ചെര്‍പ്പുളശ്ശേരിയിലെത്തിയത്.
റോഡ് നന്നാക്കുന്നില്ല; ചെനുവില്‍ പ്രദേശവാസികള്‍ വോട്ട് ബഹിഷ്‌കരിക്കും
പെരുവള്ളൂര്‍ : രണ്ടാം വാര്‍ഡിലെ വലക്കണ്ടി ആലുങ്ങല്‍ ഉത്രം വീട് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ചെനുവില്‍ പ്രദേശവാസികളായ 30ഓളം കുടുംബങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ ഐകകണ്‍ഠ്യേന തീരുമാനിച്ചു. പെരുവള്ളൂര്‍ പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്നതും അരനൂറ്റാണ്ടിലധികമായി പൊതുജനങ്ങള്‍ ഉപയോഗിച്ചുവരുന്നതുമായ റോഡാണിത്. നിരന്തരമായ പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും വാര്‍ഡ് അംഗങ്ങളും പഞ്ചായത്ത് ഭരണസമിതിയും അവഗണിക്കുന്നതില്‍ മനംമടുത്താണ് പ്രദേശവാസികള്‍ ഈ കടുത്ത തീരുമാനമെടുത്തത്. ടാറിംഗ് ചെയ്യാതെ പൂര്‍ണമായി തകര്‍ന്ന് ദുര്‍ഘടമായ അവസ്ഥയിലാണ് റോഡുള്ളത്. നിരന്തരമായ പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും വാര്‍ഡ് […]
സ്ഥാനാര്‍ഥിയാക്കിയില്ല; തൃക്കണ്ണാപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : സ്ഥാനാര്‍ഥിയാക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ. തിരുവനന്തപുരത്താണ് സംഭവം. ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് മരിച്ചത്. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ഥിയാക്കാത്തതാണ് ആനന്ദിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബി ജെ പിയില്‍ തര്‍ക്കം നിലനിന്നിരുന്നു. മണ്ണ് മാഫിയക്കാരനെയാണ് സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ആരോപണം.
സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടം;ഡിസംബര്‍ 15ന് തുടങ്ങി 23ന് അവസാനിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കി, 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും സ്‌കൂള്‍ തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുമായിരിക്കും. ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായി പരീക്ഷ […]
എസ് ഐ ആര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ ഇടപെടാതെ ഹൈക്കോടതി; നടപടികള്‍ അവസാനിപ്പിച്ചു
കൊച്ചി :തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ ഇടപെടാതെ ഹൈക്കോടതി. ഹരജിയുമായി ബന്ധപ്പെട്ട നടപടികള്‍ കോടതി അവസാനിപ്പിച്ചു. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എസ് ഐ ആര്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും […]
തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍ തിരുവനന്തപുരം സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം നാളെ മുതല്‍. രാവിലെ 11നും മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഈ മാസം 21 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നവംബര്‍ 22 ന് സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം. നാളെ പത്തിനാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. പഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് […]











