KERALA NEWS

ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് പരിക്ക് ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നാളെ ശസ്ത്രക്രിയ നടത്തും

കൊച്ചി : പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റു. കാലിന് ഗുരുതര പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ താരത്തിന് ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. മറയൂരിലണ് വിലായത്ത് ബുദ്ധയുടെ ചിത്രീകരണം നടക്കുന്നത്    

KERALA NEWS

കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനാചരണം നടന്നു

പയ്യന്നൂർ : പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുകയും അതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും വഴി,വരാനിരിക്കുന്ന തലമുറകളുടെ കൂടിയുള്ള അവകാശമായ പരിസ്ഥിതിയെ സംരക്ഷിക്കുകയും അങ്ങിനെ ഈ മനുഷ്യകുലമുൾപ്പെടെയുള്ള ജൈവരാശിയെ കാലങ്ങളോളം നിലനിർത്തുകയും ചെയ്യുകയെന്ന സന്ദേശമുയർത്തിയാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആചരിക്കുന്നത്, കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനാചരണം നടന്നു.. അഴിക്കോട് ചാൽ ബീച്ചിൽ ബഹുമാനപ്പെട്ട എംഎൽഎ കെവി സുമേഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ […]

KERALA NEWS

പി.ആർ.രാമവർമ്മരാജ മാധ്യമ പുരസ്‌ക്കാരം പെരിങ്ങോം ഹാരിസിന്

കണ്ണൂർ: പി.ആർ.രാമവർമ്മരാജ ട്രസ്റ്റിന്റെ 2022 വർഷത്തെ പി.ആർ.രാമവർമ്മരാജ മാധ്യമ പുരസ്‌ക്കാരം മാതൃഭൂമി ലേഖകൻ പെരിങ്ങോം ഹാരിസിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആധുനിക മലബാറിന്റെ ശില്പിയും നവോത്ഥാന നായകനും മതസൗഹാർദ്ദത്തിനു വേണ്ടി നിലകൊണ്ട മനുഷ്യ സ്‌നേഹിയും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ രാജ്യസ്‌നേഹിയുമായ തിരുവിതാംകൂർ മഹാരാജാവ് പി.ആർ.രാമവർമ്മ രാജയുടെ സ്മരണാർത്ഥം പി.ആർ.രാമവർമ്മരാജ ട്രസ്റ്റാണ് മാധ്യമ പുരസ്‌ക്കാരം ഏർപ്പെടുത്തിയത്. 20 ആമത്തെ പുരസ്‌ക്കാരമാണ് ട്രസ്റ്റ് നൽകുന്നത്.മുൻവർഷങ്ങളിലായി പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, കലാഭവൻ മണി, കവിയൂർ പൊന്നമ്മ, പി.കെ.മേനോൻ, ദക്ഷിണമൂർത്തി സ്വാമികൾ, […]

KERALA NEWS

ചെറുപുഴയിലെ ഒരു വീട്ടിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി.

ചെറുപുഴ: ചെറുപുഴയിലെ ഒരു വീട്ടിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാടിച്ചാൽ പൊന്നമ്പയൽ ചീമേനി റോഡിലെ വങ്ങാട് വാച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഷാജി എന്ന യുവാവും ശ്രീജ എന്ന യുവതിയും അവരുടെ മൂന്നു കുട്ടികളായ സൂരജ്, സുരഭി, സുജിത്ത് എന്നിവർ അടങ്ങുന്ന കുടുംബത്തെയാണ് ശ്രീജയുടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇവരുമായി അകന്നു താമസിക്കുന്ന ഷാജി കഴിഞ്ഞ പതിനാറിന് ശ്രീജയെ വിവാഹം ചെയ്തതായി പറയപ്പെടുന്നു. ഷാജി ഇതിനു […]

KERALA NEWS

ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിയമമായി; ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഇനി കർശന ശിക്ഷ

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഒപ്പു വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് കർശന ശിക്ഷ നൽകാനുള്ളതായിരുന്നു ആശുപത്രി സംരക്ഷണ ഓർഡിനൻസ്. ഗവർണർ ഒപ്പിട്ടതോടെ ഇതോടെ ഈ നിയമ ഭേദഗതിക്ക് അംഗീകാരമായി. ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിക്കുക, അസഭ്യം പറയൽ എന്നിവയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏറ്റവും കുറഞ്ഞത് ആറ് മാസം തടവും പരമാവധി ഏഴ് വർഷവുമാണ് ശിക്ഷ. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും. […]

KERALA NEWS

മലയാളി പ്രവാസികൾ രാജ്യത്തു നടത്തുന്ന നിക്ഷേപം ജിഡിപിയിൽ വലിയ സംഭാവന നൽകുന്നു: ഉപരാഷ്ട്രപതി

പ്രത്യേക ലേഖകൻ തിരുവനന്തപുരം: കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ വൃക്ഷത്തിൽ പുഷ്പിച്ച് നിൽക്കുന്ന ശിഖരമാണ് കേരളമെന്ന് അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയ കണ്ണുകൾകൊണ്ട് മാത്രം എല്ലാ വിഷയങ്ങളെയും കാണരുത്. രാജ്യത്തിന്റെ താത്പര്യം വരുമ്പോൾ രാഷ്ട്രീയത്തിന്റെ കണ്ണടമാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനാവില്ല. എല്ലാത്തരം ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ പരിഗണന ലഭിക്കുമ്പോഴാണു ജനാധിപത്യം പൂവണിയുന്നത്. അഭിപ്രായങ്ങളെ രാഷ്ട്രീയക്കണ്ണുകളിലൂടെ മാത്രം കാണുന്ന രീതി […]

KERALA NEWS

‘ട്രിവാൻഡ്രം ടു കശ്മീർ’ സന്ദീപിന്റെ മോഹസവാരി

രാജപുരം: ഒരു മോഹത്തിൽ നിന്നു തുടങ്ങിയ സൈക്കിൾ യാത്രയ്ക്കാണ് കേശവദാസപുരം സ്വദേശി സന്ദീപ് ഉണ്ണി തിരുവനന്തപുരത്തുനിന്നും തുടക്കം കുറിച്ചത്. ഇന്ത്യയെ അറിയുക. സൈക്കിൾ സവാരി എന്നും കമ്പം. കൊല്ലത്തേയ്ക്കും പത്തനംതിട്ടയിലേയ്ക്കും മറ്റും സൈക്കിളിൽ പോയി വരിക വെറും ഹോബി മാത്രം. അപ്പോഴാണ്, എന്തുകൊണ്ട് ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ സഞ്ചരിച്ച്് ഹിമവാന്റെ മന്ദസ്മിതങ്ങൾ ഏറ്റുവാങ്ങി വന്നുകൂട എന്നു ചിന്തിച്ചത്. യാത്ര തുടങ്ങിയപ്പോൾ പക്ഷേ, ആശയത്തിനൊരു സന്ദേശവും സന്ദീപ് നൽകി. ‘ നമ്മെ സംരക്ഷിക്കുന്ന ഡോക്ടർന്മാരെയും നഴ്‌സുമാരെയും പോലീസിനെയും അക്രമിക്കാതിരിക്കുക, മാരക […]

KERALA NEWS

പഴയങ്ങാടിയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

പഴയങ്ങാടി: എം ഡി എം എ വിൽപ്പനയിലെ മുഖ്യ കണ്ണിയായ യുവാവിനെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മാട്ടൂൽ സെന്ററിൽ താമസിക്കുന്ന പ്രബിൻ സി ഹരീഷ് എന്നയാളെയാണ് പഴയങ്ങാടി ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10:15 മണിയോടെ മാട്ടൂൽ പെറ്റ് സ്റ്റേഷൻനു സമീപത്തുള്ള ബീച്ച് റോഡിൽ വച്ചാണ് 920 മില്ലി ഗ്രാംഎംഡിഎംഎ യുമായി പ്രതി പിടിയിലായത്്. […]

KERALA NEWS

ബംഗാൾ ഉൾക്കടലിൽ ‘മോഖ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. ബംഗാൾ ഉൾക്കടലിൽ ‘മോഖ’ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ പ്രഭാവത്തിൽ കേരളത്തിൽ മഴ കനത്തേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് അർദ്ധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി ( Severe Cyclonic Storm) മാറാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. നാളെ രാവിലെയോടെ ദിശ മാറി വടക്ക് – വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മദ്ധ്യ ബംഗാൾ ഉൾക്കടലിൽ അതി […]

KERALA NEWS

ബോട്ടുകളിൽ പരിശോധന ഉണ്ടാകുന്നത് അപകടം ഉണ്ടാകുമ്പോൾ മാത്രം : വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : താനൂർ ബോട്ട് ദുരന്തത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബോട്ടുകളിൽ പരിശോധന ഉണ്ടാകുന്നത് അപകടം നടക്കുമ്പോൾ മാത്രമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇനി 25 ആളുകൾ മരിക്കുമ്പോഴാണ് വീണ്ടും പരിശോധന നടത്തുന്നത്.അതുവരെ പരിശോധന ഉണ്ടാവില്ലെന്നും ഗോവിന്ദൻ വിമർശിച്ചു. ഞായർ രാത്രി ഏഴുമണിയോടെ ഉണ്ടായ ബോട്ടപകടത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 22 പേരാണ് മരണപ്പെട്ടത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. […]