വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ചരമോപചാരമര്‍പ്പിച്ചു. വയനാട്ടില്‍ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രലോകത്തിന്റെയും കേന്ദ്രത്തിന്റെയും സഹായം അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടമായവര്‍ക്ക് സ്പീക്കര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വയനാട് ദുരന്തത്തില്‍ ലോകം മുഴുവന്‍ കേരളത്തിന് ഒപ്പം നിന്നുവെന്നും എ എം ഷംസീര്‍ പറഞ്ഞു. രാത്രിയിലുണ്ടായ ദുരന്തത്തില്‍ നൂറുകണക്കിന് ജീവനുകളാണ് മണ്ണിനടിയില്‍പ്പെട്ടത്, രക്ഷാപ്രവര്‍ത്തനത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ജാതിമത വേര്‍തിരിവില്ലാതെ കേരളമൊന്നാകെ മുന്നിട്ടറങ്ങി. വയനാട് ദുരന്തത്തില്‍ ലോകം മുഴുവന്‍ കേരളത്തിന് ഒപ്പം നിന്നെന്ന് സ്പീക്കര്‍ എഎം ഷംസീര്‍ അനുസ്മരിച്ചു. രാത്രിയിലുണ്ടായ ദുരന്തത്തില്‍ നൂറുകണക്കിന് ജീവനുകളാണ് മണ്ണിനടിയില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ, ജാതിമത വേര്‍തിരിവില്ലാതെ, കേരളമൊന്നാകെ മുന്നിട്ടിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട എല്ലാ ദുരന്തബാധിതരുടേയും ദുഖത്തില്‍ നിയമസഭ പങ്കുചേരുന്നുവെന്നും ദുരന്തമേഖലയെ കരകയറ്റാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച പ്രവര്‍ത്തിച്ച എല്ലാവര്ക്കും നിയമസഭ ആദരവ് അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത മഹാ ദുരന്തമാണ് വയനാട് സംഭവിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര മഴയാണ് ഉരുള്‍പൊട്ടലിന് കാരണമായത്. ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെടുകയും 41 പേരെ കാണാതാവുകയും ചെയ്തു. 145 വീടുകള്‍ പൂര്‍ണമായും 170 എണ്ണം ഭാഗകമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതാവുകയം 180 വീടുകള്‍ ഒഴുകിപ്പോവുകയും ചെയ്തു. ചുരുങ്ങിയത് 1200 കോടിയുടെ നഷ്ടമാണ് മേപ്പാടിയില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ജീവനും കൃഷിയും വളര്‍ത്തുമൃഗങ്ങളും അടക്കം കനത്ത നാശനഷ്ടം ഉണ്ടായെന്നും വിലങ്ങാട് ചുരുങ്ങിയത് 217 കോടിയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നതെന്നും മേപ്പാടിയിലെ ദുരിത ബാധിതര്‍ക്ക് സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും രക്ഷാപ്രാവര്ത്തനത്തിലും സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നെന്നും ദുരിതാശ്വാസ പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നത് വരെ ആ പിന്തുണ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലുണ്ടാക്കിയ നോവ് ജീവിതാവസാനം വരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായം ഉണ്ടായില്ലെന്നും സതീശന് പറഞ്ഞു.
Related Articles
അന്‍വറിനെതിരെ വന്‍ പ്രതിഷേധം, കോലം കത്തിച്ച് പ്രവര്‍ത്തകര്‍
പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ വന്‍ പ്രതിഷേധവുമായി സി പി എം പ്രവര്‍ത്തകര്‍. നിലമ്പൂരും എടവണ്ണയിലും എടക്കരയിലുമെല്ലാമാണ് പ്രതിഷേധം അരങ്ങേറിയത്. ‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. ജില്ലയിലെ സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. അന്‍വറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളും പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി. കക്കാനും മുക്കാനും വണ്‍മാന്‍ഷോ നടത്താനുമാണ് അന്‍വര്‍ പാര്‍ട്ടിയെ ഉപയോഗിച്ചെന്ന് പ്രതിഷേധ റാലിയില്‍ മുദ്രാവാക്യം ഉയര്‍ന്നു. ‘പൊന്നേ എന്ന് വിളിച്ച […]
പത്തനംതിട്ടയിൽ അതിശക്തമായ മഴ, മലവെള്ളപ്പാച്ചിൽ, വീടുകളിൽ വെള്ളം കയറി
അതിശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട നഗരത്തില്‍ അടക്കം വെള്ളം കയറി. ശക്തമായ മലവെള്ളപാച്ചിലും ഉണ്ടായിട്ടുണ്ട്. റോഡുകള്‍ എല്ലാം വെള്ളത്തിലാണ്. കഴിഞ്ഞ ഒരു മണിക്കൂറിലേറെയായി തിരുവല്ല അടക്കം അതിശക്തമാണ് മഴ. പ്രധാന റോഡുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. തിരുവല്ലയില്‍ നിന്നുള്ള റോഡുകളില്‍ നടന്നു പോകാന്‍ പോലും സാധിക്കാത്ത അത്ര വെള്ളം ഉയര്‍ന്നിരിക്കുകയാണ്. നഗരത്തിനോട് ചേര്‍ന്ന പെരിങ്ങമല ഭാഗത്തുള്ള വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. വീടിന്റെ മതിലും ഇടിഞ്ഞ് വീണു. വെള്ളം കയറി ഗതാഗതവും പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും […]
തൊഴുത്തില്‍ നിന്ന് അഴുക്ക് വെള്ളം ഒഴുകി; പശുവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് അയല്‍വാസി
എറണാകുളം മുളന്തുരുത്തിയില്‍ ക്ഷീരകര്‍ഷകന്റെ പശുവിനെ അയല്‍വാസി വെട്ടിക്കൊന്നു. പ്രതി എടയ്ക്കാട്ടുവയല്‍ സ്വദേശി പി വി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു എടയ്ക്കാട്ടുവയലില്‍ പള്ളിക്ക നിരപ്പേല്‍ പി കെ മനോജിന്റെ പശുക്കളെയാണ് അയല്‍വാസി വെട്ടിയത.് കോടാലി ഉപയോഗിച്ച് പശുവിന്റെ മുതുകിനും ഒരെണ്ണത്തിന്റെ കഴുത്തിലും വെട്ടുകയായിരുന്നു. വെട്ടേറ്റ പശുക്കളിലൊന്ന് പിന്നീട് ചത്തു. പശുക്കളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മനോജിന്റെ ഭാര്യ സുനിതയുടെ കൈക്കും വെട്ടേറ്റിട്ടുണ്ട്. മനോജിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് അയല്‍വാസി ആക്രമണം നടത്തിയതെന്നാണ് വിവരം നാലുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. […]



