KERALA NEWS

പുതുപ്പള്ളിയോടൊപ്പം ഇന്ന് 6 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ്: ഒരെണ്ണം സിപിഎം സിറ്റിങ്ങ് സീറ്റ്

പുതുപ്പള്ളി ഉൾപ്പെടെ ഇന്ന് നടക്കുന്നത് രാജ്യത്തെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെ ഘോസി പോലുള്ള ചില മണ്ഡലങ്ങളിൽ ബി ജെ പിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ ആദ്യ തിരഞ്ഞെടുപ്പ് പരീക്ഷണം കൂടിയാണിത്. പ്രതിപക്ഷ ഐക്യത്തിനുള്ള അഗ്‌നിപരീക്ഷണമാണിതെന്നും വിജയം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായ പ്രവണത സൃഷ്ടിക്കുമെന്നും ഇരുപക്ഷത്തിനും ബോധ്യമുള്ളതിനാൽ ശക്തമായ പ്രചരണ നടന്നതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. പുതുപ്പള്ളിക്ക് പുറമെ, ഘോസി – ഉത്തർപ്രദേശ്, ദുമ്രി – ജാർഖണ്ഡ്, ധന്പൂർ, ബോക്‌സാനഗർ […]

KERALA NEWS

പുതുപ്പളളിയിൽ പുതുചരിത്രം, റെക്കോർഡ് ഭൂരിപക്ഷത്തിൽ കൂറ്റൻ വിജയം പ്രവചിച്ച് ‘ദ ഫോർത്ത്’ സർവ്വേ

കോട്ടയം: കോൺഗ്രസിന്റെ കുത്തക മണ്ഡലമാണെങ്കിൽ പോലും പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനും എൽഡിഎഫിനും നിർണായകമാണ്. വർഷങ്ങൾക്ക് ശേഷമാണ് ഉമ്മൻചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിന് പുതുപ്പള്ളി സാക്ഷിയാകുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പുതുപ്പള്ളിയിൽ കന്നിയങ്കത്തിന് ഇറങ്ങിയ ചാണ്ടി ഉമ്മൻ അപ്പന് പിൻഗാമിയാകുമോ അതോ മൂന്നാം അങ്കത്തിൽ പുതുപ്പളളി ജെയ്ക് സി തോമസ് കൈപ്പിടിയിലൊതുക്കുമോ. ദ ഫോർത്ത്-എഡ്യുപ്രസുമായി ചേർന്ന് നടത്തിയ സർവ്വേ പ്രവചിക്കുന്നത് ചാണ്ടി ഉമ്മന്റെ വിജയമാണ്. രണ്ട് ഘട്ടമായാണ് എഡ്യുപ്രസ് സർവ്വേ നടത്തിയത് എന്ന് ദ ഫോർത്ത് വ്യക്തമാക്കുന്നു. പുതുപ്പളളിയിൽ വെറും വിജയമല്ല, കൂറ്റൻ […]

KERALA NEWS

‘ഈ ജീവിതം എങ്ങനെയും ജീവിച്ച് തീർക്കണമല്ലോ’: അപർണ നായർ അവസാന പോസ്റ്റുകളിലൂടെ പറയുന്നത്

സിനിമ സീരിയിൽ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ് നടി അപർണ നായരുടെ അപ്രതീക്ഷിത വിയോഗം. താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് നടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും താരം വലിയ മാനസിക സംഘർഷങ്ങളിലൂടെ കടന്ന് പോയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇൻസ്റ്റഗ്രാമിലെ ചില പോസ്റ്റുകൾ. ഫെയ്‌സ്ബുക്കിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ […]

KERALA NEWS

കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ മൂന്നാർ; വെറും 1430 രൂപയ്ക്ക് 2 ദിവസത്തെ യാത്ര

വിശാലമായ തേയിലത്തോട്ടങ്ങൾ, മനോഹരമായ ചെറു പട്ടണങ്ങൾ, വളഞ്ഞുയർന്നും താഴ്ന്നും പോവുന്ന പാതകൾ കോടമഞ്ഞു, ഇടയ്‌ക്കൊരു ചാറ്റൽ മഴയും അതാണ് മൂന്നാർ..യാത്രാ പ്രേമികളെ സന്തോഷിപ്പിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമല്ലേ? എന്നാൽ തയ്യാറായിക്കോളൂ, പറയുന്നത് മലപ്പുറം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലാണ്. കുറഞ്ഞ ചെലവിൽ രണ്ട് ദിവസത്തെ യാത്രയാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്. സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ മൂന്നാർ മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ്. […]

KERALA NEWS

കിറ്റെന്ന് കേൾക്കുമ്പോൾ ചിലർക്ക് പേടി; കേന്ദ്രം കേരളത്തോട് പകപോക്കുകയാണെന്ന് മുഖ്യമന്ത്രി

കോട്ടയം: പുതുപ്പള്ളിയിൽ കേന്ദ്ര സർക്കാരിനെയും യുഡിഎഫിനെയും ഒരുപോലെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർക്ക് കിറ്റെന്ന് കേൾക്കുമ്പോൾ ഭയമാണ്. സംസ്ഥാനത്ത് ആറ് ലക്ഷത്തിൽ അധികം ഓണക്കിറ്റുകൾ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. കിറ്റെന്ന് കേൾക്കുമ്പോൾ തന്നെ ഇക്കൂട്ടർക്ക് ഭയമാണെന്നും പുതുപ്പള്ളിയിലെ പ്രചാരണത്തിൽ പിണറായി പറഞ്ഞു. അതേസമയം കേരളത്തിനോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലുമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ മാസപ്പടി വിഷയത്തിൽ അദ്ദേഹം മൗനം തുടർന്നു. സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ചാണ് അദ്ദേഹം പുതുപ്പള്ളിയിൽ സംസാരിച്ചത്. ഓണത്തിനെ കുറിച്ച് സംസ്ഥാനത്ത് […]

KERALA NEWS

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം: 17 ൽ 9 വാർഡിലും വിജയം,

സംസ്ഥാനത്തെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് മുന്നേറ്റം. ഒരു സ്വതന്ത്ര ഉൾപ്പെടേ 17 ൽ 9 സീറ്റുകളാണ് യു ഡി എഫ് സ്വന്തമാക്കിയത്. 7 സീറ്റുകളിൽ എൽ ഡി എഫും ഒരു സീറ്റിൽ ബി ജെ പിയും വിജയിച്ചു. എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. നേരത്തെ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ച വാർഡ് ആണ് കോൺഗ്രസിലെ സിനി മാത്തച്ചൻ 268 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തത്. ജില്ലയിലെ […]

KERALA NEWS

കർഷകന്റെ വാഴ കെഎസ്ഇബി വെട്ടിക്കളഞ്ഞ സംഭവം; മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണ

കോതമംഗത്ത് കർഷകന്റെ വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകും. മൂന്നര ലക്ഷം രൂപ കർഷകന് നൽകാനാണ് കൃഷി- വൈദ്യുതി മന്ത്രിമാർ നടത്തിയ ചച്ചയിൽ ധാരണയായിരിക്കുന്നത്. എറണാകുളം കോതമംഗലം സ്വദേശിയായ തോമസിന്റെ കുലച്ചുനിന്ന വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് ഇല്ലാതെ വെട്ടിയത്. 400 ൽ അധികം വാഴകളായിരുന്നു വെട്ടിയത്. ഹൈടെൻഷൻ വൈദ്യുതി ലൈനിന് ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു വാഴകൾ വെട്ടിയത്. കർഷകന് നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്ന വിലയിരുത്തിയത്. സംഭവത്തിന് പിന്നാലെ വിമർശം ഉയർന്നിരുന്നു. ഇതിന് […]

KERALA NEWS

സിദ്ദിഖ് ഇനി ഓർമ; വിട ചൊല്ലി കേരളം.. ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

കൊച്ചി: സംവിധായകൻ സിദ്ദിഖിന് വിട ചൊല്ലി കേരളം. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എത്തിയത്. വീട്ടിൽ വെച്ചായിരുന്നു പൊലീസ് ബഹുമതി നൽകിയത്. തുടർന്ന് വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേക്ക് നീങ്ങുകയായിരുന്നു. നിസ്‌കാര ചടങ്ങുകൾക്ക് പിന്നാലെ ഖബറടക്കം നടന്നു. മമ്മൂട്ടി, ദുൽഖർ സൽമാൻ, നസ്രിയ, ജയറാം, വിനീത്, മിഥുൻ രമേഷ്, ബീന ആന്റണി, ജോണി ആന്റണി, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങി […]

KERALA NEWS

കണ്ണൂർ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകൾ നിർമ്മിക്കണം: ആവശ്യവുമായി കേന്ദ്ര മന്ത്രിക്ക് നിവേദനം

ദേശീയ പാത നിർമ്മാണ വേളയിൽ തന്നെ കണ്ണൂർ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകൾ നിർമ്മിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. എംപിമാരായ എളമരം കരീം, വി ശിവദാസൻ, ജോസ് കെ മാണി, ജോൺ ബ്രിട്ടാസ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മാത്യു കുന്നപ്പള്ളി തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിൽ, 6 വരികളിലായി ദേശീയ പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ പ്രാദേശികമായി പല […]

KERALA NEWS

സീ കേരളയിൽ പാട്ടിന്റെ പൂനിലാവൊരുക്കാൻ സ്വർണ.കെ.എസ്

ഇരിയ :മലയാളത്തിലെ സമ്പൂർണ എന്റർടെയ്ൻമെന്റ് ചാനലായ സീ കേരളയിലെ സൂപ്പർ ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ സരിഗമപ സീസൺ 2 വിലേക്ക് ഇരിയ ലാലൂരിലെ സ്വർണ കെ.എസ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോൽസവങ്ങളിൽ തുടർച്ചയായി ലളിതഗാനം, കവിതാലാപനം, ശാസ്ത്രീയ സംഗീതം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2021-2022 അദ്ധ്യയന വർഷത്തിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി സംഗീത പ്രതിഭാ പട്ടം കരസ്ഥമാക്കി. നിരവധി ഭക്തിഗാനങ്ങൾക്കും കവിതകൾക്കും സംഗീതം നൽകുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്, സംഗീത പൂർണ്ണ ശ്രി കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ […]