പത്തനംതിട്ട: ശബരിമല വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വർധിപ്പിച്ചെന്നു റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം 450 ആയിരുന്ന വേതനം 550 രൂപയായി വർധിപ്പിച്ചു. 1000 വിശുദ്ധി സേനാംഗങ്ങളാണ് ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഉണ്ടാവുക. സന്നിധാനത്ത് 300 പേരേയും പമ്പയിൽ 200 പേരേയും നിലയ്ക്കലിൽ 450 പേരേയും പന്തളത്ത് 30 പേരേയും കുളനടയിൽ […]
കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരുന്നതിന് സി ബി ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ അനിവാര്യമാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ഡി സി സി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന്‍ ബാബു, സര്‍ക്കാര്‍ സേവനത്തില്‍ സംശുദ്ധമായ […]
തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സ്പാ കേന്ദ്രത്തിനെതിരെ മണിക്കൂറുകള്‍ക്കകം നടപടി സ്വീകരിച്ച് മേയര്‍ വി വി രാജേഷ്. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിന് സമീപമുള്ള സ്പര്‍ശന്‍ വെല്‍നസ് സ്പായില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ കേന്ദ്രം അടച്ചുപൂട്ടി. കോര്പ്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെയാണ് സ്പാ പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് സ്ഥാപനത്തിന് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയത്. പരിശോധനയ്ക്കിടെ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ അഭിമുഖത്തിനായി എത്തിയ 23കാരിയോട് മോശമായി പെരുമാറിയെന്ന […]