നവകേരള ബസിൽ ആഡംബരം കണ്ടെത്താൻ ശ്രമിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഭാരത് ബൻസ് കാണാൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കാസർകോട് മഞ്ചേശ്വരത്ത് നവകേരള സദസിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്റ്റ് ഹൗസിൽ നിന്നും താനും മറ്റ് മന്ത്രിമാരും ആദ്യമായി ബസിൽ കയറി, എന്നാൽ ബസിന്റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും മനസിലായില്ല. അതിനാൽ പരിപാടി കഴിയുമ്പോൾ മാധ്യമപ്രവർത്തകർ ബസിൽ കയറണം. അതിന്റെ ഉള്ളിൽ പരിശോധന നടത്തി ആഡംബരം മനസിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. […]
KERALA NEWS
ഗുരുവായൂർ ക്ഷേത്രം: ദർശനത്തിന് സമയം കൂട്ടി, മണ്ഡലകാലത്തെ പുതിയ സമയക്രമം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രം. ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തുക എന്നത് ഓരോ വിശ്വാസിയുടെയും ആഗ്രഹമാണ്. വർഷത്തിൽ എല്ലാ സമയത്തും തീർത്ഥാടകർ എത്തുമെങ്കിലും മലയാള മാസം ഒന്നാം തിയതിയും വിഷുവും ഓണവും ഒക്കെ ഇവിടുത്തെ ഏറ്റലും സവിശേഷമായ ദിവസങ്ങളാണ്. ഈ സമയങ്ങളിൽ ഗുരുവായൂർ ക്ഷേത്രം ദർശിക്കാൻ വിശ്വാസികളുടെ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. അതുപോലെ തിരക്കേറിയ മറ്റൊരു സമയമാണ് ശബരിമല തീർത്ഥാടന കാലം. മണ്ഡലകാലത്ത് ശബരിമലയിലേക്ക് തീർത്ഥയാത്രയായി […]
കാസർകോട് വന്ദേഭാരതിൽ സമയക്രമത്തിൽ മാറ്റം
വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. കേരളത്തിന് രണ്ടാമതായി അനുവദിച്ച കാസർകോട്- തിരുവനന്തപുരം വന്ദേഭാരതിന്റെ സമയക്രമമാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ് അനുവദിച്ചതോടെയാണ് സമയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പുറപ്പെടുന്ന സമയവും ഏറ്റവും അവസാന സ്റ്റോപ്പിൽ എത്തിച്ചേരുന്ന സമയവും തമ്മിൽ മിനിട്ടുകളുടെ വ്യത്യാസം മാത്രമാണ് പുതുതായിട്ടുള്ളത്. ഇനി മുതൽ ദിവസത്തിലെ ആദ്യ സർവ്വീസായി തിരുവനന്തപുരത്ത് നിന്ന് രാവിലെ 5:15 ന് വന്ദേഭാരത് പുറപ്പെടും. നേരത്തെ 5:20 ന് ആയിരുന്നു ഈ ട്രെയിൻ പുറപ്പെട്ടു കൊണ്ടിരുന്നത്. […]
ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് 8 ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ
നവംബർ 18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയത്. യാത്രക്കാർക്ക് നേരിടുന്ന അസൗകര്യത്തിന് ഖേദിക്കുന്നതായും റെയിൽവേ . ശനിയാഴ്ച മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സപ്രസ് ( 16603 ), എറണാകുളം – ഗുരുവായൂർ എക്‌സ്പ്രസ് ( 06448 ) എന്നീ ട്രെയിനുകളും റദ്ദാക്കി. ഞായറാഴ്ടച തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604 ), […]
സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് തുറന്നു;’ ഇവിടെ നിർമ്മിക്കുന്നത് ഇപിഇ ഫോം ഷീറ്റ്’
സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് തുറന്നു.കനാൽപിരിവിൽ ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാർക്ക് ആരംഭിച്ചത്.രജിസ്റ്റർ ചെയ്ത് ഒൻപത് മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് ഇപിഇ ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റാണ് പ്രവർത്തനം ആരംഭിക്കുന്നത്. പദ്ധതി മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാർക്കായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ‘നവകേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് […]
കോൺഗ്രസിന്റെ പലസ്തീൻ റാലിക്ക് അനുമതിയില്ല; അനുമതി നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നാക്ഷേപം
കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നൽകിയില്ല. മുസ്ലിം ലീഗ്, സമസ്ത, സിപിഎം തുടങ്ങിയവരെല്ലാം റാലി നടത്തിയ പിന്നാലെയാണ് കോൺഗ്രസ് റാലി പ്രഖ്യാപിച്ചത്. അനുമതി നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഈ മാസം 23നാണ് കോൺഗ്രസ് കോഴിക്കോട് കടപ്പുറത്ത് റാലി നിശ്ചയിച്ചത്. നേരത്തെ അനുകൂല നിലപാടാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ അനുമതി തേടി പണമടയ്ക്കാൻ പോയപ്പോൾ അനുമതി നൽകാനാകില്ലെന്ന് പറഞ്ഞുവത്രെ. ഇതോടെ കടുത്ത നിലപാടുമായി […]
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; 18 ന് ഹാജരാകണം, സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് പോലീസ്. ഈ മാസം 18 ന് ഹാരജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. നടക്കാവ് പോലീസാണ് നോട്ടീസ് നൽകിയത്. സുരേഷ് ഗോപി മോശം ഉദ്യോശത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവർത്തക പോലീസിൽ പരാതി നൽകിയത്. തുടർന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. പരാതിയിൽ നേരത്തേ നടക്കാവ് പോലീസ് മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒക്ടേബർ 27 […]
നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്: ലാത്തിചാർജ്ജിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗത്തിന് ഗുരുതര പരിക്ക്
സംസ്ഥാനത്ത് നാളെ കെ എസ് യു പഠിപ്പ് മുടക്ക് സമരം നടത്തും. കേരള വർമ കോളേജിലെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് മന്ത്രി ആർ. ബിന്ദുവിന്റെ വസതിയിലേക്ക് കെ എസ് യു നടത്തിയ മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി സമരവുമായി സഹകരിക്കാൻ കെ എസ് യു സംസ്ഥാന കമ്മിറ്റി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. മാർച്ച് നടത്തിയ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് ഫലം കാണാതെ വന്നതോടെ പൊലീസ് ലാത്തി […]
വിലക്ക് ലംഘിച്ച് കേരളീയത്തിൽ പങ്കെടുത്ത് മണിശങ്കർ അയ്യർ
കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് മുൻ മന്ത്രി കൂടിയായ മണിശങ്കർ അയ്യർ കേരളീയം പരിപാടിയിൽ പങ്കെടുത്തു. കേരളീയത്തിന്റെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറിലാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാന കോൺഗ്രസും, യുഡിഎഫും ബഹിഷ്‌കരിച്ച പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തിരിക്കുന്നത്. പിണറായി വിജയനോടുള്ള ബഹുമാനാർത്ഥമല്ല, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ബഹുമാന സൂചകമായിട്ടാണ് കേരളീയത്തിലെത്തിയതെന്നും മണിശങ്കർ അയ്യർ പറഞ്ഞു. അതേസമയം കേരളത്തീയത്തിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിന് ശേഷമാണ് പഞ്ചായത്ത് രാജ് ബില്ല് വന്നതും, […]
മന്ത്രിസഭ പുനഃസംഘടിപ്പിക്കും; എൽഡിഎഫ് യോഗം ഈ മാസം പത്തിന് കേരളാ കോൺഗ്രസ് ( ബി) കത്ത് നൽകി
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണം എന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ( ബി) എൽ ഡി എഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകി. നവകേരള സദസ്സിന് മുമ്പ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാർ വിഭാഗത്തിന്റെ ആവശ്യം. കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാൽ നായരാണ് കത്ത് നൽകിയത്.മുൻ ധാരണ പ്രകാരം ഗണേഷിന് നവംബറിൽ മന്ത്രിസ്ഥാനം കിട്ടും എന്നാണ് കേരള കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻ കുട്ടി, ആന്റണി രാജു, […]