ആലപ്പുഴ വീയാപുരത്ത് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു.
ആനാരി വലിയ പറമ്പില്‍ ശ്യാമള (58) ആണ് മരിച്ചത്. വീയപുരം വിത്ത് ഉല്പാദന കേന്ദ്രത്തിലെ പുഞ്ചയില്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. * പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, […]
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരള സദസിനിടെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരിലാണ് കോടതി നടപടി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടേത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി നല്കിയ പരാതിയിലാണ് കോടതി ഇടപെടല്‍. എറണാകുളം സെന്‍ട്രല്‍ പോലീസിനാണ് അന്വേഷണ ചുമതല. അവര്‍ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസാണ് സ്വകാര്യ അന്യായം നല്‍കിയത്. തുടര്‍ന്നാണ് ഈ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് […]
കോഴിക്കോട് : വയനാടിന്റെ സ്വപ്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇന്ന്. വയനാട് തുരങ്കപാത നിര്‍മാണത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണത്തിനാണ് തുടക്കമാവുക. ആനക്കാംപൊയില്‍ സെന്റ് മേരീസ് യു പി സ്കൂള്‍ മൈതാനത്താണ് കല്ലിടല്‍. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ഒ ആര് കേളു, എ കെ ശശീന്ദ്രന്, പ്രിയങ്ക ഗാന്ധി എം പി പങ്കെടുക്കും. വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര […]
