സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസര്‍കോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. വിജ്ഞാപനം നാളെ (നവംബര്‍ 15) പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് […]
KERALA NEWS
സി പി എമ്മിലെ അഡ്വ. കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി സി പി എമ്മിലെ അഡ്വ. കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ഇന്ന് തിരഞ്ഞെടുപ്പു നടന്നത്. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്‌നകുമാരി പരാജയപ്പെടുത്തിയത്. രത്‌നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. പി പി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലള്ളതെന്നും എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കി മുന്നോട്ടുപോകുമെന്നും രത്‌നകുമാരി […]
വയനാട്ടില്‍ പോളിംഗ് 64. 53 ശതമാനം, പ്രിയങ്കയ്ക്ക് തിരിച്ചടിയോ? ചേലക്കരയില്‍ 70 ശതമാനം കടന്നു
കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ ഔദ്യോഗിക വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതോടെ ആറ് മണിക്കുള്ളില്‍ പോളിംഗ് ബൂത്തില്‍ എത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയ ശേഷമാണ് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഇത്തവണ വയനാട്ടില്‍ പോളിംഗ് കുത്തനെ ഇടിഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വയനാട്ടില്‍ പോളിംഗ് 64.53 ശതമാനം മാത്രമാണ്. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ തവണ രാഹുല്‍ സ്വന്തമാക്കിയ ഭൂരിപക്ഷത്തിന് മുകളിലേക്ക് ഇക്കുറി നീങ്ങുമെന്ന് കരുതിയ സ്ഥാനത്താണ് പോളിംഗ് കുത്തനെ ഇടിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കുന്നത്. […]
വിനോദസഞ്ചാര മേഖലയില്‍ കുതിപ്പ്; സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11 ന് ഫ്ളാഗ് ഓഫ് ചെയ്യും
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ കുതിപ്പ് ലക്ഷ്യമിടുന്ന സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11 ന് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെ ടി ഡി സി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. […]
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമെന്ന് ഹൈക്കോടതി; ഹരജി തള്ളി
കൊച്ചി / മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന ഹരജി ഹൈക്കോടതി തള്ളി. മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും നിയന്ത്രിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്.അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാര്‍ത്ത നല്‍കുന്നത് ഒഴിവാക്കണം. വ്യക്തിസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍ നിന്നുണ്ടായാല്‍ കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമങ്ങളും നല്‍കുന്നുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം; 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ഒ പി ടിക്കറ്റ്
സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ്. മെഡിക്കല്‍ കോളജുകളിലെ 17 സ്ഥാപനങ്ങള്‍ കൂടാതെ 22 ജില്ലാ ജനറല്‍ ആശുപത്രികള്‍, 26 താലൂക്ക് ആശുപത്രികള്‍, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 487 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 10 സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, 2 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. 80 താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് […]
താത്കാലിക മറവി രോഗം; പതുക്കെപ്പതുക്കെ പൊതു ജീവിതം അവസാനിപ്പിക്കുന്നു: സച്ചിദാനന്ദന്‍
താത്കാലിക മറവി രോഗത്തിന്റെ പിടിയിലാണെന്നും അതുകൊണ്ടു തന്നെ പതുക്കെപ്പതുക്കെ പൊതു ജീവിത ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണെന്നും കവി കെ സച്ചിദാനന്ദന്‍. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സച്ചിദാനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് വര്‍ഷം മുമ്പ് ബാധിച്ച താത്കാലിക മറവി രോഗം മരുന്ന് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഭേദമായിരുന്നുവെന്നും എന്നാല്‍, വീണ്ടും അത് തിരിച്ചെത്തിയിരിക്കുകയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളാല്‍ അഞ്ച് ദിവസമായി ആശുപത്രിയിലാണ്. ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ. […]
ശബരിമല തീര്‍ത്ഥാടനം : ആശുപത്രികളില്‍ പ്രത്യേക സംവിധാനം; ക്രമീകരണങ്ങള്‍ വിപുലമാക്കി ആരോഗ്യ വകുപ്പ്
ശബരിമല മണ്ഡല-മകരവിളക്ക് കാല തീര്‍ത്ഥാടനത്തിന് സജ്ജീകരണങ്ങളുമായി ആരോഗ്യ വകുപ്പും. തീര്‍ത്ഥാടനത്തിനായി എത്തുന്ന എല്ലാ ഭക്തര്‍ക്കും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഈ വര്‍ഷത്തെ തീര്‍ത്ഥാടനമായി ബന്ധപ്പെട്ട് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ ബെഡ്ഡുകള്‍ ശബരിമലയിലേയും പരിസരത്തേയും ആശുപത്രികളില്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഐ സി യു, വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ 30 […]
ആന എഴുന്നള്ളത്ത്; നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച് അമിക്കസ് ക്യൂറി
തിരുവനന്തപുരം / സംസ്ഥാനത്ത് ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച് അമിക്കസ് ക്യൂറി. ആനകളും ജനങ്ങളും തമ്മില്‍ 10 മീറ്ററെങ്കിലും ദൂരം ഉറപ്പാക്കണം. രണ്ട് എഴുന്നള്ളത്തുകള്‍ക്കിടയില്‍ 24 മണിക്കൂര്‍ വിശ്രമം നല്‍കണം. ആചാരപരമായ കാര്യങ്ങള്‍ക്കു മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുതെന്നും അമിക്കസ് ക്യൂറിയുടെ ശിപാര്‍ശയിലുണ്ട്. ആന എഴുന്നള്ളത്ത് വൈകാരിക വിഷയം: സര്‍ക്കാര്‍ ആന എഴുന്നള്ളത്ത് വൈകാരികമായ വിഷയമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. തീരുമാനം എടുക്കുമ്പോള്‍ എല്ലാവരെയും കേള്‍ക്കണം. തിടുക്കപ്പെട്ട് നടപടികളിലേക്ക് കടക്കരുത്. ദേവസ്വങ്ങളെയും ആന […]
നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തനിയെ മുന്നോട്ടു നീങ്ങി; അപകടത്തില്‍ യുവതിക്ക് പരുക്ക്
കോഴിക്കോട് / നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തനിയെ മുന്നോട്ട് നീങ്ങിയുണ്ടായ അപകടത്തില്‍ യുവതിക്ക് പരുക്ക്. കോഴിക്കോട് ഉള്ള്യേരി ആനവാതില്‍ സ്വദേശി സബീനക്കാണ് പരുക്കേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയാണ് തനിയെ നീങ്ങി യുവതിയെയും കൈക്കുഞ്ഞിനെയും ഇടിച്ചിട്ടത്. ഇന്ന് രാവിലെ 11 ഓടെയായിരുന്നു സംഭവം. യുവതിയുടെ കാലിനു മുകളിലൂടെയാണ് വണ്ടി കയറിയിറങ്ങിയത്. കൈക്കുഞ്ഞ് പരുക്കൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രി കോമ്പൗണ്ടില്‍ നിറയെ രോഗികളുണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാര്‍ ഇറങ്ങിയ ശേഷം ഡ്രൈവര്‍ ഓട്ടോ […]