തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് റെയില്‍ വേ സ്റ്റേഷനുകളാണ് കൊച്ചുവേളിയും നേമവും. രാജ്യത്തെ വിവിധ നഗരങ്ങളേയും തിരുവനന്തപുരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ ട്രെയിനുകള്‍ യാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായി സ്റ്റേഷനെന്ന പ്രത്യേകതയും കൊച്ചുവേളിക്കുണ്ട്. ഇപ്പോഴിതാ ഈ രണ്ട് സ്റ്റേഷനുകളുടേയും പേര് മാറാന്‍ പോകുന്നു. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനകളുടെ പേര് മാറ്റണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു ഈ ആവശ്യത്തിനു പുന്നില്‍. രണ്ട് സ്റ്റേഷനുകള്‍ക്കും പകരം നല്‍കേണ്ട പേരും സര്‍ക്കാര്‍ കണ്ടുവെച്ചിരുന്നു. എന്നാല്‍ പേര് മാറ്റത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണമെന്നിരിക്കെ മാറ്റത്തിനുള്ള അപേക്ഷ നല്കി കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു കേരളം. ഒടുവില്‍ ഇപ്പോഴിതാ ആ അനുമതി വന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2023 ലാണ് ഇത് സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയത്. പേര് മാറ്റം സംബന്ധിച്ച ശുപാര്‍ശയുടെ അംഗീകാരം ജുലൈ 26 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തിലൂടെ അറിയിക്കുകയായിരുന്നു. സംസ്ഥാന പൊതുമരാമത്ത്-ഗതാഗത വകുപ്പ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച കത്ത് ലഭിച്ചത്. പേര് മാറ്റത്തിന് കേന്ദ്രസര്‍ക്കാറിന് തടസ്സമില്ലെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനായി വലിയ പദ്ധതികളാണ് ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് പേര് മാറ്റവും. നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷനെ തിരുവനന്തപുരം നോര്‍ത്തും എന്ന് നാമകരണം ചെയ്യണമെന്നായിരുന്നു കേരള സര്ക്കാര്റിന്റെ ശുപാര്‍ശ. ഇതാണ് കേന്ദ്രം അംഗീകരിച്ചത്. സംസ്ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ നേമം റെയില്‍വേ സ്റ്റേഷന് ഇനി മുതല്‍ തിരുവനന്തപുരം സൗത്ത് എന്ന പേരിലും കൊച്ചുവേളി സ്റ്റേഷന് തിരുവനന്തപുരം നോര്‍ത്തും എന്ന് അറിയപ്പെടും. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ അടക്കം തിരുവനന്തപുരത്തിന്റെ പേരില്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകളാകും.
Related Articles
സംസ്ഥാനത്തു രണ്ടുദിവസം ദുഃഖാചരണം പതാക താഴ്ത്തിക്കെട്ടും
തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍ മല പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ നിരവധിപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതിലും വസ്തുവകകള്‍ നാശമുണ്ടായതിലും സംസ്ഥാന സര്‍ക്കാര്‍ അതീവ ദു:ഖം പ്രകടിപ്പിച്ചു. അതോടനുബന്ധിച്ച് സംസ്ഥാനത്തു ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഡോ.വി.വേണു ഉത്തരവിറക്കി. ഇതു പ്രകാരം സംസ്ഥാനത്തെ എല്ലാ ആഘോഷ പരിപാടികളും പൊതു പരിപാടികളും രണ്ടു ദിവസം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
എഐ ക്യാമറ: ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പിഴ ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: യൂത്ത് ലീഗ്
കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളും ബോധവത്ക്കരണങ്ങളും ഒന്നും ഒരുക്കാതെ ട്രാഫിക് പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരള സർക്കാർ എ ഐ ക്യാമറ വഴി ജനങ്ങളെ പിഴിയാനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണെന്നും ആളുകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നേരിട്ട് ഈടാക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.
വി ഡി സതീശന്റെ അഭിമുഖം എഫ് ബിയില്‍ നിന്ന് ഒഴിവാക്കാനല്ല; പോലീസ് നിര്‍ദേശിച്ചത് കമന്റുകള്‍ നീക്കാന്‍: രത്തന്‍ ഖേല്‍ക്കര്‍
തിരുവനന്തപുരം : വി ഡി സതീശന്റെ അഭിമുഖം ഒഴിവാക്കാനല്ല, അതിനു കീഴെ വന്ന മോശം കമന്റുകള്‍ നീക്കം ചെയ്യാനാണ് പോലീസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ)രത്തന്‍ യു ഖേല്‍ക്കര്‍. പ്രതികരണങ്ങള്‍ പലതും മോശം ഭാഷയിലുള്ളതായിരുന്നു. അതിനാലാണ് പോലീസ് ഇടപെട്ടത്. വീഡിയോ തന്നെ നീക്കം ചെയ്ത സംഭവത്തില്‍ ഇടപെടുകയും അഭിമുഖത്തിന്റെ ഭാഗം റിസ്റ്റോര്‍ ചെയ്യാന്‍ പോലീസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ഖേല്‍ക്കര്‍ വ്യക്തമാക്കി. രാഷ്ട്രീയ കക്ഷികള്‍ക്ക് വിതരണം ചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കുലറില്‍ ബി […]



