പാണത്തൂർ : കുടുംബശ്രീ ജില്ലാമിഷൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പനത്തടി പഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലോക ആദിവാസി ദിനാചരണം പനത്തടി പഞ്ചായത്തിൽ വെച്ച് നടത്തി. ജില്ലാ കലക്ടർ കെ . ഇമ്പശേഖർ ഉത്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രി ജില്ലാമിഷൻ കോഡിനേറ്റർ ടി.ടി സുരേന്ദ്രൻ മുഖ്യാതിഥിയായി. കുടുംബശ്രീ എ.ഡി.എം.സി.മാരായ സി.എച്ച് ഇക്ബാൽ , ഹരിദാസ് ,സി ഡി.എസ് ചെയർപേഴ്‌സൺ ആർ.സി രജനിദേവി, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ തുടങ്ങിവർ പ്രസംഗിച്ചു. ഊരുമൂപ്പൻമാർ, കുടുബശ്രീ അംഗങ്ങൾ […]
Author: kcadmin
കർഷകന്റെ വാഴ കെഎസ്ഇബി വെട്ടിക്കളഞ്ഞ സംഭവം; മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണ
കോതമംഗത്ത് കർഷകന്റെ വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകും. മൂന്നര ലക്ഷം രൂപ കർഷകന് നൽകാനാണ് കൃഷി- വൈദ്യുതി മന്ത്രിമാർ നടത്തിയ ചച്ചയിൽ ധാരണയായിരിക്കുന്നത്. എറണാകുളം കോതമംഗലം സ്വദേശിയായ തോമസിന്റെ കുലച്ചുനിന്ന വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് ഇല്ലാതെ വെട്ടിയത്. 400 ൽ അധികം വാഴകളായിരുന്നു വെട്ടിയത്. ഹൈടെൻഷൻ വൈദ്യുതി ലൈനിന് ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു വാഴകൾ വെട്ടിയത്. കർഷകന് നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്ന വിലയിരുത്തിയത്. സംഭവത്തിന് പിന്നാലെ വിമർശം ഉയർന്നിരുന്നു. ഇതിന് […]
ഓണം വിപണിയിൽ ഇത്തവണ ജില്ലയിൽ നിന്നുളള ചെണ്ടുമല്ലി; പൂക്കളെത്തിക്കാൻ കുടുബശ്രീ
രാജപുരം : ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷി ഒരുക്കുന്ന തിരക്കിലാണ് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകൾ. ഇത്തവണ പൂക്കളം തീർക്കാൻ കുടുംബശ്രീയുടെ ചെണ്ടുമല്ലികളും വിപണിയിലെത്തിക്കാനുളള തിരക്കിലാണ് കുടുംബശ്രീകൾ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 165 യൂണിറ്റുകളിലാണ് ചെണ്ടുമല്ലി കൃഷി ഒരുക്കുന്നത്. 20.5 ഏക്കർ സ്ഥലത്താണ് പൂക്കൾ കൃഷി ചെയ്യുന്നത്. പള്ളിക്കര, ചെമ്മനാട്, കുമ്പള, കയ്യൂർ-ചീമേനി, ചെറുവത്തൂർ എന്നീ സി.ഡി.എസുകൾക്ക് കീഴിലാണ് വിവിധ ഇടങ്ങളിൽ ചെണ്ടുമല്ലികൾ കൃഷി ചെയ്യുന്നത്. കയ്യൂർ- ചീമേനി സി.ഡി.എസുകൾക്ക് കീഴിലാണ് ഏറ്റവും കൂടുതൽ പൂക്കൾ […]
സിദ്ദിഖ് ഇനി ഓർമ; വിട ചൊല്ലി കേരളം.. ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം
കൊച്ചി: സംവിധായകൻ സിദ്ദിഖിന് വിട ചൊല്ലി കേരളം. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എത്തിയത്. വീട്ടിൽ വെച്ചായിരുന്നു പൊലീസ് ബഹുമതി നൽകിയത്. തുടർന്ന് വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേക്ക് നീങ്ങുകയായിരുന്നു. നിസ്‌കാര ചടങ്ങുകൾക്ക് പിന്നാലെ ഖബറടക്കം നടന്നു. മമ്മൂട്ടി, ദുൽഖർ സൽമാൻ, നസ്രിയ, ജയറാം, വിനീത്, മിഥുൻ രമേഷ്, ബീന ആന്റണി, ജോണി ആന്റണി, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങി […]
വ്യാപാരി ദിനത്തിൽ മാലക്കല്ല് യൂണിറ്റ് വ്യാപാര ദിന റാലിയും അവാർഡ് ദാനവും ധനസഹായ വിതരണവും നടത്തി
മാലക്കല്ല് : ഓഗസ്റ്റ് 9 വ്യാപാരി ദിനത്തിൽ മാലക്കല്ല് യൂണിറ്റ് നടത്തിയ വ്യാപാര ദിന റാലിയും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അവാർഡ് ദാനവും നിർധന കുടുംബത്തിനുള്ള ധനസഹായ വിതരണവും നടത്തി.ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബിനോയ് സ്വാഗതംപറഞ്ഞു. വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി സുനിത, വാർഡ് മെമ്പറും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സണ്ണി, യൂണിറ്റ് വൈസ് പ്രസിഡണ്ട് ജോണി, വനിതാ പ്രസിഡണ്ട് ഗീത , യൂത്ത് വിങ് സെക്രട്ടറി […]
സ്ഥലം മാറി പോകുന്ന പരപ്പ ക്ഷീരവികസന സർവ്വീസ് യൂണിറ്റ് ഡയറി ഫാം ഇൻസ്ട്രക്ടർക്ക് യാത്രയയപ്പ് നൽകി
പരപ്പ : പത്തനം തിട്ട ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന പരപ്പ ക്ഷീരവികസന സർവ്വീസ് യൂണിറ്റ് ഡയറി ഫാം ഇൻസ്ട്രക്ടർ ശ്രീ. ശ്രീജിത്ത് എസ്സ്. ന് പരപ്പ ബ്ലോക്ക് ക്ഷീര സംഘം സെക്രട്ടറിമാർ യാത്രയയപ്പ് നൽകി. പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറി ഫാം ഇൻസ്ട്രക്ടർ എബിൻ ജോർജ്,വിവിധ സംഘം സെക്രട്ടറിമാരായ പാണത്തൂർ വിനോദൻ സി.ആർ., മാലക്കല്ല് ചാക്കോ […]
മാച്ചിപ്പള്ളി എം.വി.എസ് ലൈബ്രറി ആന്റ് റീഡിഗ് റൂമിന് ബ്ലോക്ക് അനുവദിച്ച സ്മാട്ട് ലൈബ്രറി ഐഡി കാർഡ് വിതരണം ചെയ്തു.
ബളാംതോട് : മാച്ചിപ്പള്ളി എം.വി.എസ് ലൈബ്രറി ആന്റ് റീഡിഗ് റൂമിന് ബ്ലോക്ക് അനുവദിച്ച സ്മാട്ട് ലൈബ്രറി ഐഡി കാർഡ് വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗസിൽ സെക്രട്ടറി ഡോ. പ്രഭാകരൻ വിതരണം നിർവ്വഹിച്ചു. ലൈബ്രറി കൗസിൽ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ – സ്റ്റേറ്റ് ലൈബ്രറി കൗസിൽ അംഗം.എ. കരുണാകരൻ, താലൂക്ക് എക്‌സിക്യൂട്ടിവ് അംഗം പി കൃഷ്ണൻ. എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് സുരേഷ് ബാബുഅദ്ധ്യക്ഷത വഹിച്ചു.
ചുള്ളിയോടിയിലെ ഒഴുങ്ങാലിൽ ജോസ് ( 67) നിര്യാതനായി
കള്ളാർ : ചുള്ളിയോടിയിലെ ഒഴുങ്ങാലിൽ ജോസ് ( 67) നിര്യാതനായി. മൃതദേഹംനാളെആഗസ്റ്റ് 10 വ്യാഴാഴ്ച വൈകുന്നേരം ചുള്ളിയോടി വീട്ടിൽ കൊണ്ടുവരും. മൃതസംസ്‌കാര ശുശ്രൂഷ 11ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് കള്ളാർ സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ: ത്രേസ്യാമ്മ ചേത്തലിൽ കുടുംബാംഗം. മക്കൾ: അനീഷ് (ഇറ്റലി), ഷീന, നിഷ, (ഇരുവരും യുകെ). മരുമക്കൾ: സജി പൂടംങ്കല്ല്, ജോമോൻ ഒടയംചാൽ (ഇരുവരും യുകെ),സിനി മാലക്കല്ല്(ഇറ്റലി).
സഭയുടെ ഐക്യമാണ് സഭാമക്കളുടെ ശക്തി, ഇത് തകർക്കാൻ പുറത്തു നിന്ന് ആർക്കും സാധിക്കുകയില്ല: മാർ. ജോസഫ് പാംപ്ലാനി
കോളിച്ചാൽ: സഭയുടെ ഐക്യമാണ് സഭാമക്കളുടെ ശക്തി. ഇത് തകർക്കാൻ പുറത്തു നിന്ന് ആർക്കും സാധിക്കുകയില്ല.ഇതു മനസ്സിലാക്കി സഭാമക്കൾ ഐക്യത്തോടെ പ്രവർത്തനസജ്ജരാകണമെന്ന് പനത്തടി ഫൊറോന അജപാലന സമിതി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്തു. മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം ദുരന്തപൂർണമാക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തുല്യ പങ്കാളിത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാർഷിക മേഖല യുടെ തളർച്ചയ്ക്ക് പരിഹാരം അതാത് ഇടവകകളിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വരവരണമെന്നും അതിന് കൂട്ടായ പ്രവർത്തനം […]