കള്ളാർ : ചുള്ളിയോടിയിലെ ഒഴുങ്ങാലിൽ ജോസ് ( 67) നിര്യാതനായി. മൃതദേഹംനാളെആഗസ്റ്റ് 10 വ്യാഴാഴ്ച വൈകുന്നേരം ചുള്ളിയോടി വീട്ടിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷ 11ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് കള്ളാർ സെന്റ് തോമസ് ക്നാനായ പള്ളിയിൽ സംസ്കരിക്കും. ഭാര്യ: ത്രേസ്യാമ്മ ചേത്തലിൽ കുടുംബാംഗം. മക്കൾ: അനീഷ് (ഇറ്റലി), ഷീന, നിഷ, (ഇരുവരും യുകെ). മരുമക്കൾ: സജി പൂടംങ്കല്ല്, ജോമോൻ ഒടയംചാൽ (ഇരുവരും യുകെ),സിനി മാലക്കല്ല്(ഇറ്റലി).
Related Articles
ജോലി ഒഴിവ്
പാണത്തൂര്‍: പാണത്തൂര്‍ ഗവ.ഹൈസ്കൂളില്‍ എല്‍.പി.എസ്.ടി. എച്ച്.എസ്.ടി.നാചുറല്‍ സയന്‍സ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. ഈ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 23.10.2024 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. പൂടുംകല്ല് താലൂക്ക് ആശപത്രിയില്‍ ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം 26 ന് രാവിലെ 11 ന് ആശുപത്രിയില്‍.
എടത്തോട് ശാന്താവേണുഗോപാൽ മെമ്മോറിയൽ സ്ക്കൂളിൽ ലഹരി വിരുദ്ധറാലിയും ഫ്ളാഷ് മോബും നടത്തി
എടത്തോട് : ശാന്താവേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂളിൽ ലഹരിക്കെതിരെയുള്ള സന്ദേശമുയർത്തി എടത്തോട് ടൗണിലേക്ക് ലഹരിവിരുദ്ധ റാലിയും, ഫ്ലാഷ്മോബും നടത്തി. സ്കൂൾ അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കുട്ടികൾ എടത്തോട് ടൗണിൽ അവതരിപ്പിച്ച ഫ്ലാഷ്മൊബ് ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ രമേശൻ ,അധ്യാപകരായ ശശിധരൻ, പവിത്രൻ , സതീഷ് ,ഗീതു ടീച്ചർ, രമ ,രഞ്ജിമ, അനു , മദർപി ടി എ പ്രസിഡന്റ് ചിഞ്ചു റാണി എന്നിവർ പരിപാടിക്ക്നേതൃത്വംനൽകി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഉന്നതി പരിശീലനം നടത്തി
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉന്നതി പരിശീലനം നടത്തി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നൂറ് തൊഴില്‍ ദിനം പൂര്‍ത്തീകരിച്ച കുടുംബങ്ങളിലെ 18നും 45നും ഇടയില്‍ പ്രായമുള്ള അംഗങ്ങള്‍ക്ക് വിദഗ്ധ തൊഴില്‍ പരിശീലനവും പ്ലേസ്മെന്റും നല്‍കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ഒറിയെന്റെഷന് ട്രെയിനിങ് സംഘടിപ്പിച്ചത് . പരിശീലനം നല്കുന്ന വിവിധ ട്രേഡുകളെക്കുറിച്ചും സംരംഭങ്ങളെ കുറിച്ചും ക്ലാസുകള്‍ നല്കി. ആര് -സെറ്റി, ഡിഡിയൂജികെ വൈ , കുടുംബശ്രീ എന്നിവിടങ്ങളില്‍ […]




