LOCAL NEWS

വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന് മുന്നോടിയായി ബേളൂർ വയലിൽ ഞാറ് നട്ടു.

ബേളൂർ താനത്തിങ്കാൽ ശ്രീവയനാട്ടുകുലവൻ ദേവസ്ഥാനത്തെ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം 2024 മാർച്ച് 26 27 28 തീയതികളിൽ നടത്തപ്പെടുന്നതിന്റെ ഭാഗമായ് ബേളൂർ വയലിൽ ഞാറ് നട്ടു.

LOCAL NEWS

സുരക്ഷിത ശബ്ദത്തിന്റെ സന്ദേശവുമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം

കാസറഗോഡ് : സുരക്ഷിത ശബ്ദം നല്ല ആരോഗ്യം നൽകുമെന്നും അമിത ശബ്ദം ആരോഗ്യത്തിനു ഹാനീകരമാണെന്നും അമിത ശബ്ദത്തെ നിരുത്സാഹപ്പെടുത്തണമെന്നുമുള്ള സന്ദേശവുമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ മൊഗ്രാൽ പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെത്തി. എന്റെ പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരേ അമിത ശബ്ദം കൊണ്ടുണ്ടാകുന്ന മാനസിക ശാരീരിക പഠന പ്രശ്‌നങ്ങളെ അറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. ഇയർ ഫോൺ ഉപയോഗവും ഇതിൽപ്പെടും. സുരക്ഷിത ശബ്ദം ആകട്ടെ എപ്പോഴും നമുക്കു ചുറ്റും. സസ്‌നേഹം നിങ്ങളുടെ സ്വന്തം മോഹൻലാൽ \ എന്നെഴുതിയ കാർഡ് […]

KERALA NEWS

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം: 17 ൽ 9 വാർഡിലും വിജയം,

സംസ്ഥാനത്തെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് മുന്നേറ്റം. ഒരു സ്വതന്ത്ര ഉൾപ്പെടേ 17 ൽ 9 സീറ്റുകളാണ് യു ഡി എഫ് സ്വന്തമാക്കിയത്. 7 സീറ്റുകളിൽ എൽ ഡി എഫും ഒരു സീറ്റിൽ ബി ജെ പിയും വിജയിച്ചു. എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. നേരത്തെ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ച വാർഡ് ആണ് കോൺഗ്രസിലെ സിനി മാത്തച്ചൻ 268 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തത്. ജില്ലയിലെ […]

LOCAL NEWS

കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എൻ ബാലചന്ദ്രൻ നായർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

പാണത്തൂർ : കരിക്കെ ഗ്രാമപഞ്ചായത്തിലെ അടുത്ത രണ്ടര വർഷത്തേക്ക് പ്രസിഡണ്ട് ആയി എൻ ബാലചന്ദ്രൻ നായർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 11 മെമ്പർമാരിൽ 9 പേർ കോൺഗ്രസും, 2 പേർ ബി ജെ പിയും ആണ്. പഞ്ചായത്തിൽ ആദ്യത്തെ രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം ജനറൽ മഹിള റിസർവേഷൻ ആയിരുന്നു. അവസാന രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം ജനറൽ വന്നതുകൊണ്ടാണ് എൻ ബാലചന്ദ്രൻ നായർ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇന്ന് പഞ്ചായത്ത് ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ […]

LOCAL NEWS

എണ്ണപ്പാറയിലെ തെക്കേൽ ബിജിത (38) നിര്യാതയായി

എണ്ണപ്പാറ: എണ്ണപ്പാറയിലെ തെക്കേൽ ബിജിത (38) നിര്യാതയായി. സംസംകാര ശുശ്രൂഷ നാളെ (11.8.23) വൈകിട്ട് 4.30 ന് വീട്ടിൽ ആരംഭിച്ച് ഹോളി സ്പിരിറ്റ് പള്ളിയിൽ. ഭീമനടി കളപ്പുരയ്ക്കൽ കുടുംബാംഗം. ഭർത്താവ്: ഷിജു,  

NATIONAL NEWS

മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കും, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മണിപ്പൂർ ജനതയ്ക്കൊപ്പം ഈ രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. കുറ്റക്കാരെ വെറുതെ വിടില്ല. അവിടെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം ഈ രാജ്യമുണ്ടെന്നും മോദി പറഞ്ഞു. അതേസമയം മോദിയുടെ ആദ്യ ഒന്നരമണിക്കൂർ പ്രസംഗത്തിൽ ഒരിക്കൽ പോലും മണിപ്പൂരിനെ കുറിച്ച് പരാമർശമുണ്ടായില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ചോദ്യം ചോദിച്ചവർക്ക് ഉത്തരം കേൾക്കാനുള്ള ധൈര്യമില്ലെന്നും മോദി പറഞ്ഞു. സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് അവർ നടത്തുന്നതെന്നും […]

LOCAL NEWS

പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെതിരെ ജെയ്ക് സി തോമസ് മൽസരിച്ചേക്കും

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ ജെയ്ക് സി തോമസ് തന്നെ മൽസരിച്ചേക്കും. ജെയ്കിന്റെ പേര് മാത്രമാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. ഒന്നിലധികം പേരുകൾ ചർച്ച ചെയ്തുവെങ്കിലും ജെയ്ക് മൽസരിക്കുന്നതാണ് ഗുണം ചെയ്യുക എന്നാണ് സിപിഎം ജില്ലാ നേതാക്കളുടെനിലപാട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ സിപിഎം മൽസരിപ്പിച്ചത് ജെയ്ക് സി തോമസിനെ ആയിരുന്നു. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ അന്ന് ജെയ്കിന് സാധിച്ചു എന്നാണ് പാർട്ടി വിലയിരുത്തിയത്. ഉമ്മൻ ചാണ്ടിക്ക് ശേഷം […]

DISTRICT NEWS

വൈദ്യുതി ലൈൻ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്് കർഷക രക്ഷാസമിതിയുടെ കലക്ട്രേറ്റ് മാർച്ച് 19ന്

രാജപുരം: ഉത്തര മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഉടുപ്പി -കരിന്തളം 400 കെ വി ട്രാൻസ്മിഷൻ ലൈൻ 400 കെ വി പവർ ഹൈവേ കടന്നുപോകുന്ന 46 മീറ്റർ വീതിയുള്ള സ്ഥലത്തുള്ള കാർഷിക വിളകൾക്കും പൂർണമായി നഷ്ടപരിഹാരം കണക്കാക്കി നൽകുക, ലൈൻ കടന്നുപോകുന്ന പാതയിലുള്ള സ്ഥലത്തിന് L.A .Act2013 പ്രകാരം ഭൂമിക്ക് വില നിശ്ചയിച്ചു നൽകുക. നിലവിൽ കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാരം കുടിശ്ശിക വർധിപ്പിച്ച നിരക്കനുസരിച്ച് ലൈൻ വലിക്കുന്നതിന് മുമ്പ് […]

LOCAL NEWS

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു, പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭയിൽ പരാജയപ്പെട്ടു. ശബ്ദവോട്ടോടെയാണ് പ്രമേയത്തെ സഭ തള്ളിയത്. അതേസമയം പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കണമെന്ന ആവശ്യം നേടിയെടുക്കാൻ പ്രതിപക്ഷത്തിനായി. എന്നാൽ 2 മണിക്കൂർ 13 മിനുട്ട് നീണ്ടു നിന്ന പ്രസംഗത്തിൽ പ്രതിപക്ഷത്തെ രൂക്ഷമായിട്ടാണ് പ്രധാനമന്ത്രി വിമർശിച്ചത്. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോവുകയും ചെയ്തു. മണിപ്പൂരിനെ കുറിച്ച് മോദി സംസാരിക്കാൻ വൈകിയതിനെ തുടർന്നായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. അതേസമയം പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ ലോക്സഭ നാളേക്ക് […]

LOCAL NEWS

കളളാർ അടോട്ടുകയയിൽ കുഴൽക്കിണർ ലോറി മറിഞ്ഞു; ഡ്രൈവർ ഉൾപ്പെടെ 9 പേർക്ക് പരിക്ക്

കളളാർ : അടോട്ടുകയയിൽ നിന്നും പാണത്തൂരിലെക്ക് പോവുകയായിരുന്നു കുഴൽക്കിണർ ലോറി മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണം. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്ന 9 തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ 3 പേരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും 6 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയ്ക്കും മാറ്റി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനംനടത്തിയത്.