DISTRICT NEWS

ഹോസ്ദൂര്‍ഗ് ഉപജില്ല കേരള സ്‌ക്കുള്‍ കലോത്സവത്തിന് സംഘാടകസമിതിയായി

മാലക്കല്ല് :ഹോസ്ദൂര്‍ഗ് ഉപജില്ല കേരള സ്‌ക്കുള്‍ കലോത്സവത്തിന് സംഘാടകസമിതിയായി.മാല്ല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കുളില്‍ നടന്ന പരിപാടി ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.എ.ഇ.ഒ മിനി ജോസഫ് ആമുഖ പ്രസംഗം നടത്തി. മാലക്കല്ല് സ്‌ക്കുള്‍ മാനേജര്‍ ഫാ.ഡിനോ കുമ്മനിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ.പി, പ്രസന്ന പ്രസാദ്, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ,കളളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ […]

KERALA NEWS

തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 23612 ആകും: വര്‍ധിക്കുന്നത് 1712 വാര്‍ഡുകള്‍

സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍വിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും വാര്‍ഡ് പുനര്‍വിഭജനം നടത്തും. ‘ ആദ്യഘട്ടത്തില്‍ നടക്കുന്ന വാര്‍ഡ് വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നവംബര്‍ 16 ന് പ്രസിദ്ധീകരിക്കും. അന്ന് മുതല്‍ 2024 ഡിസംബര്‍ ഒന്ന് വരെ കരട് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നല്‍കാവുന്നതാണ്. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ, […]

LOCAL NEWS

കുറ്റവാളികളുടെ സംരക്ഷകനായി പിണറായി വിജയന്‍ മാറി :ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍

ചുളളിക്കര : കുറ്റവാളികളുടെ സംരക്ഷകനായി പിണറായി വിജയന്‍ മാറിയിരിക്കുന്നുവെന്ന്് ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍. ഭരണകക്ഷിയില്‍പെട്ട എംഎല്‍എ പി.വി അന്‍വര്‍ കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ നടക്കുന്ന അരാജകത്വത്തിന് എതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും നടത്തിയ ആരോപണങ്ങളെയെല്ലാം ഭീഷണി സ്വരത്തില്‍ പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയത് കേരളത്തിലെ സ്വര്‍ണ്ണകടത്തും സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനം നടത്തുന്നവര്‍ക്ക് ഓശാന പാടുന്ന നിലപാടാണ്. ജാതിഭേദമന്യേ മുഴുവന്‍ വിശ്വാസികളുടെയും ഉത്സവമായ തൃശൂര്‍ പൂരം മുഖ്യമന്ത്രിയുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കലക്കിയതും കേരളത്തിലെ കുറ്റകൃത്യം […]

KERALA NEWS

മുകേഷിനെ അറസ്റ്റു ചെയ്തു: വിട്ടയച്ചത് 1 ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍

ലൈംഗിക അതിക്രമ കേസില്‍ നടനും എം എല്‍ എയുമായ മുകേഷിനെ ചോദ്യം ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ ലക്ഷ്യം പണം തട്ടലാണെന്നും മുകേഷിന്റെ ലൈംഗിക ശേഷി പരിശോധിച്ചെന്നും അഭിഭാഷകന്‍ അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് വിട്ടയച്ചത് എന്നും അഭിഭാഷകന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ലഭിച്ച തെളിവുകളും മൊഴികളും മുകേഷിന്റെ മൊഴിയും ഒത്തുനോക്കി. കേസില്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് കൊണ്ടുതന്നെ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് […]

KERALA NEWS

മലപ്പുറത്ത് സ്ഥിരീകരിച്ചത് എം പോക്‌സിന്റെ അതിവേഗം വ്യാപിക്കുന്ന വകഭേദം; അപകടകാരി

മലപ്പുറത്ത് ചികിത്സയില്‍ കഴിയുന്ന രോഗിയില്‍ കണ്ടെത്തിയത് എം പോക്‌സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വണ്‍ വകഭേദം. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം ഇന്ത്യയില്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ മാസം ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ 26കാരന് പശ്ചിമാഫ്രിക്കന്‍ ക്ലേഡ് 2 വകഭേദം കണ്ടെത്തിയിരുന്നു. ദുബായില്‍ നിന്നും സെപ്റ്റംബര്‍ 13ന് നാട്ടിലെത്തിയ ചാത്തല്ലൂര്‍ സ്വദേശിയായ 38കാരനാണ് മലപ്പുറത്ത് ചികിത്സയില്‍ കഴിയുന്നത്. 16നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ […]

LOCAL NEWS

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് ഓണാഘോഷവും കുടുംബമേളയും സംഘടിപ്പിച്ചു

രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് ഓണാഘോഷവും കുടുംബമേളയും നടത്തി. യൂണിറ്റ് പ്രസിഡന്റ് എന്‍ മധുവിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസര്‍ കെ നാരായണനെ ചടങ്ങില്‍ ആദരിക്കുകയും, എസ്എസ്എല്‍സി, പ്ലസ്ടു വിന് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഷറഫ്, […]

LOCAL NEWS

പുളിം കൊച്ചി പാലത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണം : കോണ്‍ഗ്രസ് 12-ാം വാര്‍ഡ് സമ്മേളനം

പാണത്തൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പനത്തടി പഞ്ചായത്ത് 12-ാം വാര്‍ഡ് സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു.പി.ബി സുരേഷ് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് കെ.ജെ ജെയിംസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ വിഷയങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി എസ് മധുസൂധനന്‍,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.ഡി തോമസ്, കൃഷ്ണന്‍ തച്ചര്‍കടവ്,13-ാം വാര്‍ഡ് മെമ്പര്‍ എന്‍ വിന്‍സന്റ്, മൈനോരിറ്റി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ്, പി.വി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് കമ്മിറ്റി […]

DISTRICT NEWS

റാണിപുരത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബി.എസ്.എന്‍.എല്‍ ടവര്‍ അടിയന്തരമായി കമ്മീഷന്‍ ചെയ്യണം : റാണിപുരം വന സംരക്ഷണ സമിതി

റാണിപുരം: റാണിപുരത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബി.എസ്.എന്‍.എല്‍ ടവര്‍ അടിയന്തരമായി കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും,അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട റാണിപുരം ഡി.ടി.പി.സി റിസോര്‍ട്ട് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റാണിപുരം വന സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.റാണിപുരത്തുകാരുടേയും, ഇവിടെയെത്തുന്ന സഞ്ചാരികളുടേയും വളരെക്കാലമായുള്ള ആവശ്യമാണ് റാണിപുരം മൊബൈല്‍ ടവര്‍ സ്ഥാപിക്കുക എന്നുള്ളത്. ഇതിന് പരിഹാരമായാണ് ബി.എസ്.എന്‍.എല്‍ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.. എന്നാല്‍ പണി പൂര്‍ത്തിയായിട്ടും ഇത് കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇത് ഉടന്‍ കമ്മീഷന്‍ ചെയ്തു മൊബൈല്‍ […]

LOCAL NEWS

ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം സംഘാടക സമിതി രൂപീകരണം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് മാലക്കല്ല് സെന്റ് മേരീസ് എ.യു.പി സ്‌കൂളില്‍

മാലക്കല്ല്: 2024- 25 വര്‍ഷത്തെ ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം മാലക്കല്ല് സെന്റ് മേരീസ് എ.യു.പി സ്‌കൂളിന്റെയും കള്ളാര്‍ എല്‍.പി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള വിപുലമായ സംഘാടകസമിതി യോഗം നാളെ ഉച്ചകഴിഞ്ഞ് 3.30 മണിക്ക് മാലക്കല്ല് സെന്റ് മേരിസ് എ.യു. പി സ്‌കൂളില്‍ വച്ച് നടക്കും.കാഞ്ഞങ്ങാട് എം.എല്‍.എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മറ്റു ജനപ്രതിനിധികള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

DISTRICT NEWS

നിര്യാതനായി / ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഷാഹുല്‍ ഹമീദ് കളനാട് നിര്യാതനായി

ഉദുമ: ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഷാഹുല്‍ ഹമീദ് കളനാട് (72) നിര്യാതനായി.ഏറെ വര്‍ഷം ചന്ദ്രിക പത്രത്തിന്റെ ഉദുമ ലേഖകനായിരുന്നു.പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഹമീദ് കലനാടന്‍ എന്ന തൂലിക നാമത്തില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. ദുബായില്‍ ജോലിയിലിരിക്കെ അവിടെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ജോ. സെക്രട്ടറിയായിരുന്നു. ഉദുമക്കാര്‍ കൂട്ടായ്മ, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി, എയിംസ് ജനകീയ കൂട്ടായ്മ, കാസര്‍കോട് മെഡിക്കല്‍ കോളജ് കൂട്ടായ്മ, വിദ്യാനഗര്‍ കോലായ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.ഉദുമ പാക്യാര അബ്ദുല്‍ റഹിമാന്‍ […]