സംസ്ഥാനത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി പി എം. പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പാലക്കാട്ട് ഇടത് മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഡോ. പി സരിന്‍നെ മത്സരിപ്പിക്കാനാണ് തീരുമാനം. ചേലക്കരയില്‍ മുന്‍ എം എല്‍ എ കൂടിയായ യു ആര്‍ പ്രദീപ് ജനവിധി തേടും. ഇരു മണ്ഡലങ്ങളിലും എല്‍ ഡി എഫ് വിജയിക്കുമെന്ന് ഗോവിന്ദന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. […]
Author: kcadmin
ട്രാഫിക് നിയമലംഘനങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ മൊബൈല്‍ ആപ്പ്; ഇന്ത്യയില്‍ ആദ്യം
ട്രാഫിക് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് കേരളം. റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇത്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ (എന്‍ഐസി) പിന്തുണയോടെ ഇന്ത്യന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ആപ്പ് തയ്യാറാക്കിയത്. ഇത് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നാളെ പുറത്തിറക്കും. ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രക്രിയ ലളിതമാക്കുക, പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം വാഗ്ദാനം ചെയ്യുക എന്നതാണ് ലക്ഷ്യം. […]
കേരള ജേര്‍ണലിസ്റ്റ്‌സ് (KJU) യൂണിയന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ പ്രാധാന്യം ഉള്‍ക്കൊള്ളാനും അവര്‍ക്ക് ആവശ്യമായ പരിരക്ഷ കൊടുക്കുവാനും സര്‍ക്കാര്‍ തയ്യാറാകാത്തതിനെ ആശങ്കയോടെയാണ് കാണുന്നതെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമനിധി സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും അവരുടെ അവകാശമാണെന്നും തിരിച്ചറിയണം. നാടിന്റെ വികസനത്തില്‍ ഭരണകൂടത്തോടൊപ്പം നിര്‍ണായക പങ്കു വഹിക്കുന്ന ഈ വിഭാഗത്തെ ഇന്നല്ലെങ്കില്‍ നാളെ അംഗീകരിക്കേണ്ടി വരും. പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ […]
മാനടുക്കം ശ്രീ അയ്യപ്പക്ഷേത്രം: ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠ കൊടിയേറ്റ് ആറാട്ട് മഹോത്സവത്തിനായുളള ആഘോഷ കമ്മറ്റി രുപീകരണയോഗം 20ന്
രാജപുരം: മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ നടക്കും. ഇതിനായുളള ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട്് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് അഡ്വ. എം നാരായണന്‍ അധ്യക്ഷനാകും. കുറ്റിക്കോല്‍,പനത്തടി,കളളാര്‍ പഞ്ചായത്തു പ്രസിഡന്റുമാരായ മുരളി പയ്യങ്ങാനം, പ്രസന്ന, ടി കെ നാരായണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. […]
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചു: പ്രതിദിനം 10,000 പേര്‍ക്ക് അനുമതി
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതിപക്ഷ പാര്‍ട്ടികളുടെയും ഹിന്ദു സംഘടനകളുടെയും കടുത്ത പ്രതിഷേധത്തിനും എതിര്‍പ്പിനും ഒടുവിലാണ് സര്‍ക്കാരിന്റെ ഈ നിലപാട് . പ്രതിദിനം 10,000 പേര്‍ക്ക് ഇനി സ്‌പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താനുള്ള അവസരമാണ് ലഭിക്കുക. ഇതിനായി വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ദിവസം 80,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി ഇനി 70,000 […]
തീരദേശ പരിപാലന പ്ലാന്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണ പരിധിയില്‍ ഇളവുകള്‍ ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തീരദേശ പരിപാലന പ്ലാനിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് അനുമതി നല്‍കിയത്. സംസ്ഥാനത്തെ പത്ത് തീരദേശ ജില്ലകളിലെ പത്തുലക്ഷത്തോളം ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരമേഖലയ്ക്കാണ് ഇതിന്റെ ഗുണഫലം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന […]
കെ.റെയില്‍ വിഷയം വീണ്ടും ഉന്നയിച്ച് കേരളം; മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയുമായി കൂടുകാഴ്ച നടത്തി
ഒരിടവേളക്കു ശേഷം കെ റെയില്‍ പദ്ധതി വീണ്ടും ചര്‍ച്ചയാക്കി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. റെയില്‍ ഭവനിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ പദ്ധതിയാണ് കെ റെയില്‍. അങ്കമാലി-എരുമേലി-ശബരി റെയില്‍ പാത പദ്ധതി, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം മൂന്ന്, നാല് വരിയാക്കുന്നത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് […]
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
രാജപുരം: കണ്ണൂര്‍ എഡിഎം നവിന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ രാജിവെക്കുക ആത്മഹത്യ പ്രരണ കുറ്റത്തിന് കേസെടുക്കുക എന്നിവ ആവശ്യപ്പെട്ടു ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ചുള്ളിക്കരയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി ഡിസിസി ജനറല്‍ സെക്രട്ടറി ഹരിഷ് പി നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍,എം എം സൈമണ്‍,വി.ബാലകൃഷ്ണന്‍, പി.എ ആലി,ബാലചന്ദ്രന്‍ പി […]











