മലപ്പുറം :യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ലഹരിയുടേയും മദ്യത്തിന്റെയും ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തില്‍ ടര്‍ഫുകള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.മലപ്പുറം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം. സംസ്ഥാനത്ത മൊത്തമായി ഈ നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചന നടക്കുന്നുണ്ട്. നാളെ മുതല്‍ രാത്രി 12 വരെ മാത്രമേ ടര്‍ഫുകള്‍ക്കു പ്രവര്‍ത്തനാനുമതിയുളളുവെന്ന് പോലീസ് അറിയിച്ചു.ടര്‍ഫ് ഉടമകളുടേയും പോലീസിന്റെയും യോഗത്തിലാണ് തീരുമാനം.രാത്രി കാലങ്ങളില്‍ ടര്‍ഫുകള്‍ കേന്ദീകരിച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
Author: kcadmin
ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം; നാളത്തെ നിരാഹാര സമരത്തിലുറച്ച് ആശമാര്‍
ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ച വിഫലം; നാളത്തെ നിരാഹാര സമരത്തിലുറച്ച് ആശമാര്‍. സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി .സെക്രട്ടേറിയറ്റിന് മുന്നില്‍ നാളെ നിരാഹര സമരം തുടങ്ങാനിരിക്കെ ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നും സമരം ശക്തമാക്കുമെന്നും നാളെ തന്നെ നിരാഹാര സമരം തുടങ്ങുമെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു. എന്റെ ആശമാരെ വെയിലത്തുനിര്‍ത്തുന്നതില്‍ വിഷമമുണ്ടെന്നും സമരം നിര്‍ത്തി പോകണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടതായും നേതാക്കള്‍ പറഞ്ഞു. വൈകിട്ട് 3.30ന് മന്ത്രി വിളിച്ചുചേര്‍ത്ത […]
തൊടുപുഴ നഗര സഭയില്‍ എല്‍ ഡി എഫിനെതിരെ അവിശ്വാസ പ്രമേയം : യു ഡി എഫിനൊപ്പം ചേര്‍ന്ന് ബി ജെ പി അംഗങ്ങള്‍ വോട്ടു ചെയ്തു
തൊടുപുഴ / യു ഡി എഫിനൊപ്പം ബി ജെ പി അംഗങ്ങള്‍ വോട്ടു ചെയ്തതോടെ തൊടുപുഴ നഗരസഭ എല്‍ ഡി എഫ് ചെയര്‍പേഴ്സണനെതിരായ അവിശ്വാസ പ്രമേയം പാസായി. 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. നാലു ബി ജെ പി. കൗണ്‍സിലര്‍മാരുടെ വോട്ടെടുകള്‍ യു ഡി എഫിന് അനുകൂലമായി ലഭിച്ചു. യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി ജെ പിയിലെ ഒരു വിഭാഗം പിന്തുണച്ചത് പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ചാണ്. എട്ട് ബി ജെ പി […]
പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവം മാര്‍ച്ച് 21 മുതല്‍ 23 വരെ നടക്കും
രാജപുരം :പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവം മാര്‍ച്ച് 21, 22, 23 തീയതികളിലായി നടക്കും. മാര്‍ച്ച് 21ന് രാവിലെ 10 :15 മുതല്‍ കലവറ നിറയ്ക്കലും 11 മണി മുതല്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കേരള റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസറും വിരാജ് പേട്ട എംഎല്‍എയായ എ എസ് പൊന്നണ്ണ വിശിഷ്ടാതിഥിയാകും. കാസര്‍ഗോഡ് […]
നവീകരണം നടക്കുന്ന റോഡില്‍ സൂചന ബോര്‍ഡ് സ്ഥാപിച്ചില്ല.മാലക്കല്ലില്‍ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
ാലക്കല്ല്: മാലക്കല്ല് ടൗണില്‍ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്.പൂക്കയം സ്വദേശിയും കള്ളാര്‍ കൃഷ്ണ ഇലക്ട്രിക്കലിലെ ജീവനക്കാരനുമായ സുധീഷിനാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവീകരണം നടന്നുകൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ മാലക്കല്ല് ടൗണിനടുത്താണ് അപകടം. യാത്രക്കാര്‍ക്ക് കാണാത്ത രീതിയിലാണ് കള്‍വെര്‍ട്ട് നിര്‍മ്മിക്കാനായി ഉണ്ടാക്കിയ കുഴിയുള്ളത്. രണ്ട് റോഡുകള്‍ കൂടി ചേരുന്ന സ്ഥലം കൂടിയാണിത്. ഇവിടെ കാട് മൂടി കിടക്കുന്നത് കൂടുതല്‍ അപകടം ഉണ്ടാകുന്നു. ഈ ഭാഗത്ത് ഇതുവരെ മുന്നറിയിപ്പ് […]
പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കം
പാണത്തൂര്‍ : ചരിത്ര പ്രസിദ്ധമായ പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം നാളെ തുടങ്ങും. കളിയാട്ടത്തിന് മുന്നോടിയായി ശിവരാത്രി ദിനമായ ഇന്ന് അര്‍ദ്ധരാത്രിയില്‍ ക്ഷേത്ര തെക്കേ വാതില്‍ തുറക്കും. തുടര്‍ന്ന് നാളെ രാവിലെ 9.30 ന് നേക്കണീശന്‍ അവകാശിക്കും, വണ്ണാന്‍ സമുദായത്തിലെ ആചാര സ്ഥാനികരായ മടിയന്‍ ചിങ്കം, മടിയന്‍ പുല്ലൂരാന്‍,മടിയന്‍ കര്‍ണ്ണ മൂര്‍ത്തി എന്നിവര്‍ക്കും, നാട്ടുകാര്‍ക്കും പാണത്തൂര്‍ കാട്ടൂര്‍ തറവാടില്‍ വച്ച് കാട്ടൂര്‍ നായര്‍ വെറ്റിലടക്ക നല്‍കും. തുടര്‍ന്ന് തെയ്യങ്ങളുടെ മെയ്യാഭരണങ്ങള്‍ അടങ്ങിയ […]
ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കുന്ന വെളളരിക്കുണ്ട് ഗാന്ധി ഭവനില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
വെള്ളരിക്കുണ്ട് : ജീവിതത്തിന്റെ അവസാന നാളുകളില്‍ ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട വൃദ്ധ മാതാപിതാക്കള്‍ക്കായി വെള്ളരിക്കുണ്ട് ഗാന്ധി ഭവനില്‍ ആധുനിക രീതിയില്‍ ഉള്ള പുതിയ ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുന്നു.പത്തനാപുരം കേന്ദ്രമായ ഗാന്ധി ഭവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളരിക്കുണ്ട് മങ്കയത്തെ നിലവിലെ കെട്ടിടത്തോട് ചേര്‍ന്നാണ് നിരാലംബര്‍ക്കായി എല്ലാവിധ സൗര്യങ്ങളും ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മ്മിക്കുന്നത്. 25 ലക്ഷം രൂപചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വ്വഹിച്ചു.ഗാന്ധി ഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍ എസ് അധ്യക്ഷതവഹിച്ചു.വെള്ളരിക്കുണ്ട് […]
‘വനനീര്’ പദ്ധതിയില്‍ വന്യമൃഗങ്ങള്‍ക്ക് വനത്തിനകത്ത് കുടിവെളളമൊരുക്കി വനംവകുപ്പ്
റാണിപുരം : വേനല്‍ കനത്തതോടെ വന്യ മൃഗങ്ങള്‍ക്ക് കാട്ടില്‍ തന്നെ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വനം വകുപ്പ് നടപ്പിലാക്കുന്ന ‘വനനീര്’ പദ്ധതിയുടെ ഭാഗമായി റാണിപുരം വനത്തിനകത്ത് ആദ്യ ഘട്ടമായി എട്ടോളം സ്ഥലങ്ങളില്‍ തടയണകളും, നീര്‍ കുഴികളും നിര്‍മ്മിച്ചു. കൂടാതെ വനത്തിനകത്ത് നേരത്തെ നിര്‍മ്മിച്ചിട്ടുള്ള രണ്ട് കുളങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു.വനം വകുപ്പുമായി സഹകരിക്കുന്ന മറ്റു സംഘടനകളുടെ സഹകരണത്തോടെ വനത്തിനകത്ത് കൂടുതല്‍ തടയണകളും, നീര്‍കുഴികളും നിര്‍മ്മിക്കാനാണ് വനം വകുപ്പ് പദ്ധതിയിടുന്നത്. വേനല്‍ കനത്തതോടെ വന്യമൃഗങ്ങള്‍ കുടിവെള്ളത്തിനായി ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ ഉള്ള […]
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം
സംസ്ഥാനത്ത് 13 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മുന്നേറ്റം. 17 സീറ്റില്‍ എല്‍ ഡി എഫ് വിജയിച്ചപ്പോള്‍ യു ഡി എഫിന് 12 സീറ്റില്‍ വിജയിക്കാനായി. അതേസമയം ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്ക് ഒരിടത്തും ജയിക്കാനായില്ല. അതിനിടെ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി വിജയിച്ചു. രണ്ടിടത്ത് സ്വതന്ത്രന്‍മാരും വിജയിച്ചു. ഇന്നലെയായിരുന്നു ഉപതിരഞ്ഞെടുപ്പ്. 65.83 ശതമാനമായിരുന്നു പോളിംഗ്. […]
അഖിലേന്ത്യ കിസാന്‍ സഭ വാഹന പ്രചരണജാഥ സമാപിച്ചു
രാജപുരം: വന്യജീവി ആക്രമണത്തിന് പരിഹാരം കാണുക, 1972ലെ ദേശിയ വന്യജിവി സംരക്ഷണ നിയമം കാലോചിതമായി പൊതുജന സംരക്ഷണാര്‍ഥം ഭേദഗതി നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി അഖിലേന്ത്യ കിസാന്‍ സഭ കാസര്‍ഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാഹന പ്രചരണജാഥ സമാപന സമ്മേളനം വെള്ളരിക്കുണ്ടില്‍ സി.പി.ഐ .ജില്ലാ സെക്രട്ടറി സി.പി. ബാബുഉദ്ഘാടനം ചെയ്തു. സി.പി.ഐ വെള്ളരിക്കുണ്ട് ലോക്കല്‍ സെക്രട്ടറി വി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്‍, […]









