കാഞ്ഞങ്ങാട് / ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ നേതൃത്വ പരിശീലന ക്ലാസും സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും, സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്‍ അനുസ്മരണവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ ജില്ലാ പ്രസിഡന്റ് സുഗുണന്‍ ഇരിയയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി. ബാബു പെരിങ്ങോത്ത് ഉല്‍ഘടനം ചെയ്തു. എ കെ പി എ സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്‍സണ്‍ അനുസ്മരണ പ്രഭാഷണവും, തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ചെയ്തു, സംസ്ഥാന വൈസ് പ്രസിഡന്റ് […]
Author: kcadmin
ഹെമാക്‌സ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം സി.പി.ഐ
രാജപുരം /എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അനുവദിച്ച് കള്ളാര്‍ പഞ്ചായത്തിലേയ്ക്ക് കൈമാറിയ ഹൈമാക്‌സ്, മിനിമാക്‌സ് ലൈറ്റുകള്‍ മാസങ്ങളായി കേട് പാടുകള്‍ സംഭവിച്ചു പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ഒട്ടേറേ രോഗികള്‍ എത്തിച്ചേരുന്ന താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഹൈമാക് സ് ലൈറ്റുകള്‍, കൊട്ടോടി , കള്ളാര്‍ മിനിമാക്‌സ് ലൈറ്റുകള്‍ എത്രയും വേഗം പ്രവര്‍ത്തന ക്ഷമമാക്കാന്‍ കള്ളാര്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കണമെന്നും, കള്ളാര്‍ പഞ്ചായത്തിലെ മുഖ്യ വാണിജ്യ കേന്ദ്രമായ പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണമെന്നും സി.പി.ഐ പൂടംകല്ല് […]
ഷയര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണോദ്ഘാടനവും സംരംഭകത്വ പരിശീലന സെമിനാറും സംഘടിപ്പിച്ചു
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നമ്പാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂഴ്‌സര്‍ കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണവും സംരംഭകത്വ സെമിനാറും ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടകയം ഉദ്ഘാടനം ചെയ്തു. കമ്പനി ചെയര്‍മാന്‍ ബി. രത്‌നാകരന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് ബാനം മുഖ്യ പ്രഭാഷണം നടത്തി. കമ്പനി സി.ഇ.ഒ രജനി മോള്‍ വിജയന്‍ റിപ്പോര്‍ട്ടും സംരംഭകത്വ പരിശിലന സെമിനാര്‍ സഹീര്‍ പി.വി […]
പി.എച്ച്.ഡി നേടിയ അമൃത.വി യ്ക്ക് അഭിനന്ദനങ്ങള്‍
രാജപുരം / ബംഗ്ലൂരുവിലെ സി എസ് ഐ ആര്‍ നാഷണല്‍ എയ്്‌റോസ്‌പേസ് ലബോറട്ടറിയില്‍ നിന്നും ഫിസിക്‌സ്,സോളാറില്‍ കളളാറിലെ അമൃത വി പി.എച്ച്.ഡി നേടി. കളളാര്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറി വേണുഗോപാലന്റെയും വായക്കോടന്‍ വീട്ടില്‍ സതിയുടേയും മകളാണ്. ഇപ്പോള്‍ ഇന്ത്യന്‍ സയന്‍സ് ഇന്‍സ്റ്റി റ്റ്്്യട്ടിലെ സെല്‍സ് ഡിപ്പാര്‍ട്ടുമെന്റ്‌റില്‍ ഫെസിലിറ്റി ടെക്‌നോളജിസ്റ്റായി ജോലി ചെയ്യുന്നു.
കെ.വി. കുമാരന്‍ മാസ്റ്ററിനെ ആദരിച്ച് സന്ദേശംലൈബ്രറി
മാഗ്രാല്‍പുത്തൂര്‍ / 2024 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിവര്‍ത്തനത്തിനുള്ള സമഗ്രസംഭാവനക്കുള്ള അവാര്‍ഡും 2025 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കരസ്ഥമാക്കിയ കെ.വി. കുമാരന്‍ മാസ്റ്ററിനെ ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു. ഗ്രന്ഥാലയത്തിനു വേണ്ടി കാസറഗോഡ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ മൊമെന്റോ നല്‍കിയും ഷാള്‍ അണിയിച്ചും ആദരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച് ഹമീദ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.വി. മുകുന്ദന്‍ മാസ്റ്റര്‍, സന്ദേശം വനിതാവേദി സെക്രട്ടറി സന്‍ഫിയ, പി. മുഹമ്മദ് […]
പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസ്; 1,2,6 പ്രതികള്‍ കുറ്റക്കാര്‍
മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ 1,2,6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ബാക്കിയുള്ളവരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിന്‍ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ ഈ മാസം […]
കണ്ണൂര്‍ ചക്കരക്കല്ലില്‍ 30 പേരെ കടിച്ച തെരുവുനായ ചത്തു
കണ്ണൂര്‍ ചക്കരക്കല്ലില്‍ 30 പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍. അക്രമകാരിയായ നായയെ മുഴപ്പാലക്ക് സമീപമാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് നായയുടെ കടിയേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വഴിയിലുടനീളം മറ്റ് ജീവികളെയും നായ ആക്രമിച്ചതിനാല്‍ പേവിഷ ബാധ ഭീതിയിലാണ് നാട്ടുകാര്‍. എല്ലാവരെയും ഒരു നായയാണ് രണ്ടു മണിക്കൂറിനിടെ കടിച്ചത്. രാവിലെ 6.30 നാണ് കോയ്യോട് പൊക്കന്‍മാവില്‍ തെരുവ് നായ ഒരു കുട്ടിയെ ആക്രമിച്ചത്. തുടര്‍ന്ന് പാനേരിച്ചാല്‍, ഇരിവേരി, കണയന്നൂര്‍, […]
കേരള വ്യാപാരി വ്യവസായി ഏകോസമിതി മാലക്കല്ല് യൂണിറ്റ് ഇഫ്താര്‍ സംഗമം നടത്തി
രാജപുരം / കെ വി വി ഇ എസ് മാലക്കല്ല് യൂണിറ്റ് ഇഫ്താര്‍ സംഗമം നടത്തി. ഇഫ്താര്‍ വിരുന്ന് യൂണിറ്റ് പ്രസിഡന്റ് കെ അഷ്‌റഫിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു.കള്ളാര്‍ മസ്ജിദ് ഇമാം സൈനുദ്ദീന്‍ മൗലവി ഇഫ്താര്‍ സന്ദേശം നല്‍കി.മാലക്കല്ല് ലൂര്‍ദ് മാതാ ചര്‍ച്ച് വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് ,കളളാര്‍ ക്ഷേത്രം ഭാരവാഹി വേണുഗോപാലന്‍, ,വ്യാപാരി വ്യവസായി ഏകോപതി ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി,ജില്ലാ സെക്രട്ടറി ദാമോദരന്‍ […]
മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക്; നാളെ ജെ പി നദ്ദയുമായി ചര്‍ച്ച
കേരളത്തില്‍ സമരം നടത്തുന്ന ആശ വര്‍ക്കേഴ്സ് നാളെ മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചര്‍ച്ച നടത്തുന്നു. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്കായി നാളെ രാവിലെ വീണാജോര്‍ജ് ഡല്‍ഹിയിലേക്ക് പോകും. ആശമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക തുക നല്‍കണമെന്ന് ആവശ്യപ്പെടും. നാളെ രാവിലെ പതിനൊന്ന് മുതല്‍ നിരാഹാരം ആരംഭിക്കുമെന്ന് ആശാമാര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ചര്‍ച്ച […]
സി പി ഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു
മുതിര്‍ന്ന സി പി ഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മുന്‍ എം പിയെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സി പി ഐ കൊല്ലം ജില്ലാ കൗണ്‍സിലിന്റേതാണ് തീരുമാനം. ചെങ്ങറ സുരേന്ദ്രനെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് നടപടിയെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പിഎസ് സുപാല്‍ […]










