പാണത്തൂര്‍ : ചരിത്ര പ്രസിദ്ധമായ പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം നാളെ തുടങ്ങും. കളിയാട്ടത്തിന് മുന്നോടിയായി ശിവരാത്രി ദിനമായ ഇന്ന് അര്‍ദ്ധരാത്രിയില്‍ ക്ഷേത്ര തെക്കേ വാതില്‍ തുറക്കും. തുടര്‍ന്ന് നാളെ രാവിലെ 9.30 ന് നേക്കണീശന് അവകാശിക്കും, വണ്ണാന്‍ സമുദായത്തിലെ ആചാര സ്ഥാനികരായ മടിയന്‍ ചിങ്കം, മടിയന്‍ പുല്ലൂരാന്,മടിയന്‍ കര്‍ണ്ണ മൂര്‍ത്തി എന്നിവര്‍ക്കും, നാട്ടുകാര്‍ക്കും പാണത്തൂര്‍ കാട്ടൂര്‍ തറവാടില്‍ വച്ച് കാട്ടൂര്‍ നായര്‍ വെറ്റിലടക്ക നല്‍കും. തുടര്‍ന്ന് തെയ്യങ്ങളുടെ മെയ്യാഭരണങ്ങള്‍ അടങ്ങിയ ഭണ്ഡാരപ്പെട്ടി പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്നും മഞ്ഞടുക്കം ക്ഷേത്രത്തിലെത്തിക്കും.രാത്രിയില്‍ അടര് ഭൂതം, നാഗരാജാവ് നാഗകന്യക എന്നീ തെയ്യക്കോലങ്ങളും, മറ്റന്നാള്‍ പുലര്‍ച്ചേ ദേവരാജാവും, ദേവകന്യകയും കെട്ടിയാടും. എട്ട് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തില്‍ 101 തെയ്യക്കോലങ്ങള്അരങ്ങിലെത്തും.
Related Articles
പാണത്തൂര്‍ പവിത്രംകയത്തെ കൊന്നക്കാട്ടിലില് ത്രേസ്യാമ്മ അബ്രഹാം നിര്യാതയായി. സംസ്ക്കാരം നാളെ
പാണത്തൂര്‍: പവിത്രംകയത്തില് താമസിക്കുന്ന അബ്രഹാം കൊന്നക്കാട്ടിലിന്റെ ഭാര്യ ത്രേസ്യാമ്മ അബ്രഹാം (76) നിര്യാതയായി. മക്കള്‍: സോണി, സിനി. മരുമക്കള്‍: മനേഷ്, ബബിത. മൃതസംസ്കാര ശുശ്രൂഷകള്‍ നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 1.30ന് പവിത്രങ്കയത്തുള്ള വസതിയില്‍ ആരംഭിച്ച് പാണത്തൂര്‍ ദൈവാലയ സെമിത്തേരിയില്‍ സംസ്കരിക്കും.
64-ാംമത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു
രാജപുരം: ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടക്കുന്ന 64-ാം മത് ഹോസ്ദൂര്‍ഗ്ഗ് ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം മുന്‍ കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ കണ്ട്രോളര് പ്രൊ. കെ പി ജയരാജന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍, പ്രിന്‍സിപ്പാള്‍ ബാബു പി എ , പി മോഹനന് മാസ്റ്റര്‍, ഹെഡ്മിസ്ട്രസ് ശാന്തകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു
കളളാർ അടോട്ടുകയയിൽ കുഴൽക്കിണർ ലോറി മറിഞ്ഞു; ഡ്രൈവർ ഉൾപ്പെടെ 9 പേർക്ക് പരിക്ക്
കളളാർ : അടോട്ടുകയയിൽ നിന്നും പാണത്തൂരിലെക്ക് പോവുകയായിരുന്നു കുഴൽക്കിണർ ലോറി മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണം. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്ന 9 തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ 3 പേരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും 6 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയ്ക്കും മാറ്റി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനംനടത്തിയത്.




