LOCAL NEWS

രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 3 മുതല്‍ 6 വരെ: സംഘാടക സമിതി രുപീകരിച്ചു

ാജപുരം / രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ 1991 മുതല്‍ നടന്നുവരുന്ന പതിനാലാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് സംഘാടകസമിതി രൂപീകരിച്ചു.ഏപ്രില്‍ 3 മുതല്‍ 6 വരെ തീയതികളില്‍ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്‍വെന്‍ഷന്‍ നടക്കും. വൈകുന്നേരം 4.00 മുതല്‍ 9.00 മണി വരെയാണ് ജൂബിലി വര്‍ഷ കണ്‍വെന്‍ഷന്‍ നടക്കുന്നത്. കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതയിലെയും, തലശ്ശേരി അതിരൂപതയിലെയും അഭിവന്ദ്യ മെത്രാന്മാര്‍ നേതൃത്വം നല്‍കും. നാല് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ നയിക്കുന്നത് പോട്ട ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. […]

LOCAL NEWS

കളളാര്‍ പഞ്ചായത്ത് : ശ്രവണസഹായി വിതരണവും ക്ഷയ രോഗികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടത്തി

കളളാര്‍ / കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പ്രോജക്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ശ്രവണസഹായി വിതരണവും ക്ഷയ രോഗികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടത്തി.. വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ നാരായണന്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു .താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിന്‍സി. വി,കെ സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനു നന്ദി പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത, വാര്‍ഡ് മെമ്പര്‍മാരായ ഗോപി,സബിത എന്നിവരും സംബന്ധിച്ചു. […]

DISTRICT NEWS

ജലമാണ് ജീവന്‍ ജല സംരക്ഷണ കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ പതിനായിരം തണ്ണീര്‍ കുടം സ്ഥാപിക്കും : എസ് വൈ എസ്

കാസറഗോഡ് / ജല സംരക്ഷണത്തിനും വ്യക്തി- സമൂഹ ശുചിത്വ പാലനത്തിനും ഇസ്ലാം നല്‍കുന്ന പ്രാധാന്യം ഐക്യ രാഷ്ട്ര സഭ ഉയര്‍ത്തിപിടിക്കുന്ന ലോക ജല ദിന സന്ദേശവും സമൂഹത്തില്‍ എത്തിക്കുന്നതിനും എസ് വൈ എസ് ആചാരിക്കുന്ന ജല സംരക്ഷണ കാമ്പയിന് ജില്ലയില്‍ തുടക്കമായി ജലമാണ് ജീവന്‍ എന്ന ഷീര്‍ഷകത്തില്‍ ത്രയ്മാസക്കാല കാമ്പയിന്റെ ഭാഗമായി ശുചിത്വം, ശുദ്ധജലസംരക്ഷണം തുടങ്ങിയ വിഷയത്തില്‍ സമൂഹത്തെ ഉല്‍ബോധിപ്പിക്കുന്നതിന് ഫീച്ചര്‍ പ്രചാരണം സംഘടിപ്പിക്കും ജലാശയങ്ങളുടെ സംരക്ഷണം, കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കല്‍, നഗരങ്ങളില്‍ ഹോസ്പിറ്റല്‍, ഓഫീസ് […]

LOCAL NEWS

നികുതികള്‍ അടയ്ക്കാന്‍ സൗകര്യമൊരുക്കി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് നാളെയും തുറക്കും

രാജപുരം / കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 2024-25 സാമ്പത്തിക വര്‍ഷത്തെ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ സമയബന്ധിതമായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, ഓണ്‍ലൈന്‍ വഴിയേ ഒടുക്കേണ്ടതാണ്. വസ്തു നികുതിയിന്മേലുളള പിഴ പലിശ 31/03/2025 വരെ ഒഴിവാക്കിയിട്ടുണ്ടെന്നും, നികുതി ദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറികള്‍ പോലുളള നിയമ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു. നികുതി ദായകരുടെ സൗകര്യാര്‍ത്ഥം ഗ്രാമപഞ്ചായത്ത് ഓഫീസ് നാളെ ഞായറാഴ്ച രാവിലെ 10 മുതല്‍ 3 […]

LOCAL NEWS

പനത്തടി താനത്തിങ്കാല്‍വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം: ഇന്ന് രാത്രി ബപ്പിടല്‍ ചടങ്ങ്; കലവറ ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടത്തി

പനത്തടി / പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നീണ്ട നൂറ്റിരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി കലവറ ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടത്തി. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ ടി കെ നാരായണന്‍ , പി ശ്രീജ. ബാത്തൂര്‍ കഴകം പ്രസിഡന്റ് ഇ കെ ഷാജി, കള്ളാര്‍ സെന്റ് ജോസഫ് ചര്‍ച്ച് […]

KERALA NEWS

സ്‌കൂള്‍ ബസുകളില്‍ നാല് കാമറകള്‍ നിര്‍ബന്ധം; നിര്‍ദേശത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി

തിരുവനന്തപുരം / സ്‌കൂള്‍ ബസുകളിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംവിധാനങ്ങളില്‍ അകത്തും പുറത്തുമായി നാല് കാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണം. മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ അറിയിച്ചതാണ് ഇക്കാര്യം ഫിറ്റ്നസ് പരിശോധനയ്ക്കായി സ്‌കൂള്‍ ബസുകള്‍ മേയ് മാസത്തില്‍ കൊണ്ടു വരുമ്പോള്‍ കാമറകള്‍ ഉണ്ടായിരിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ഗതാഗത നിയമപരിഷ്‌കാരങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സബ്മിഷന് മറുപടി പറയവേ മന്ത്രി വ്യക്തമാക്കി.

DISTRICT NEWS

പോലീസ് മാധ്യമ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്നു

കാസര്‍ഗോഡ് / സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടസ്സം വരാതിരിക്കാന്‍ ശക്തമായ ജാഗ്രത പാലിക്കുമെന്നും വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മാധ്യമ ഏകോപന സമിതി ജില്ലാതല യോഗം തീരുമാനിച്ചു . പത്ര, ദൃശ്യമാധ്യമങ്ങളുമായി ബന്ധമില്ലാതെ വാര്‍ത്താ പ്രചാരണത്തിന് എന്ന പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുന്നതായി തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ പോലീസ് മേധാവി അറിയിച്ചു. വാഹനങ്ങളില്‍ മീഡിയ സ്റ്റിക്കര്‍ അനധികൃതമായി ഉപയോഗിക്കുന്നതും കര്‍ശനമായി തടയും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി. അഖില്‍ […]

LOCAL NEWS

മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റും സഹ ഭാരവാഹികളും ചുമതലയേറ്റു

രാജപുരം / പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് പ്രിയ ഷാജിയും സഹഭാരവാഹികളും രാജപുരം വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു. മണ്ഡലം പ്രസിഡന്റ് രജിത അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, പ്രഭ ആര്‍, ശ്രീവിദ്യ എന്നിവര്‍സംസാരിച്ചു.

LOCAL NEWS

മലയോരത്തിന് അഭിമാനമായി വൈശാഖ്

രാജപുരം / കോട്ടക്കുന്നിലെ എം.വൈശാഖ് ഐഐടി ഓള്‍ ഇന്ത്യ പ്രവേശന പരീക്ഷയില്‍ 377 മത് റാങ്ക് നേടി മലയോരത്തിന് അഭിമാനമായി. വേങ്ങയില്‍ വേണുഗോപാല്‍- സൗമിനി ദമ്പതികളുടെയും മകനാണ്. സഹോദരന്‍ശ്രിവിനായക്.

DISTRICT NEWS

ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്‍ അനുസ്മരണവും കാസറഗോഡ് ജില്ലാ നേതൃത്വ പരിശീലന ക്ലാസും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് / ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ നേതൃത്വ പരിശീലന ക്ലാസും സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും, സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്‍ അനുസ്മരണവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ ജില്ലാ പ്രസിഡന്റ് സുഗുണന്‍ ഇരിയയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി. ബാബു പെരിങ്ങോത്ത് ഉല്‍ഘടനം ചെയ്തു. എ കെ പി എ സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്‍സണ്‍ അനുസ്മരണ പ്രഭാഷണവും, തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ചെയ്തു, സംസ്ഥാന വൈസ് പ്രസിഡന്റ് […]