Uncategorized

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; ഗ്രാമം മൊത്തത്തില്‍ ഒലിച്ചുപോയി, നിരവധി പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനം. ഹര്‍സിലിനടുത്തുള്ള ധരാലി പ്രദേശത്താണ് സംഭവം. ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകളുണ്ട്. നാല് പേര്‍ മരിച്ചു.നിരവധി പേരെ കാണാതായി. പൊലീസ്, എന്‍ഡിആര്‍എഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. മേഘവിസ്ഫോടനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശക്തയമായി ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം വീടുകള്‍ ഒഴുകിപ്പോകുന്നതാണ് ഭയാനകമായ ദൃശ്യങ്ങളിലുള്ളത്.  

KERALA NEWS

യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി ; കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി

എറണാകുളം : കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായത്. സിപിഎം വിമത കല രാജുവും ഒരു സ്വതന്ത്രനും യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ടു ചെയ്തു. ഇതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.

KERALA NEWS

അക്ഷരങ്ങളിലൂടെ ഇനിയുമോര്‍ക്കും; സാനു മാഷിന് ഔദ്യോഗിക ബഹുമതികളോടെ വിട

കൊച്ചി : പ്രശസ്ത സാഹിത്യ നിരൂപകനും ചിന്തകനുമായ മലയാളത്തിന്റെ സാനുമാഷെന്ന പ്രൊഫ. എം കെ സാനു ഇനി അക്ഷരങ്ങളിലൂടെ ജീവിക്കും. സാനുവിന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വൈകിട്ട് നാലിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങി വിവിധ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. രാവിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ചു. ശിഷ്യഗണങ്ങളടക്കം ആയിരങ്ങളാണ് പ്രിയ അധ്യാപകനും സാഹിത്യകുലപതിയുമായ സാനുവിന് അന്തിമോപചാരം […]

LOCAL NEWS

കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന ഹൈവേ നവീകരണം വേഗത്തിലാക്കണം : കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍

രാജപുരം :കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന ഹൈവേ നവീകരണം വേഗത്തിലാക്കണമെന്നും റോഡ് സൈഡില്‍ അപകടാവസ്ഥയായ മരങ്ങള്‍ മുറിച്ചുമാറ്റി ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍ 3-ാമത് മാലക്കല്ല് മേഖലാ സമ്മേളം ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഗ്രാജുവേഷന്‍ വിജയികള്‍ക്ക് അനുമോദനവും നല്‍കി.ജില്ലാ വൈസ്പ്രസിഡന്റ് മുരളീധരന്‍ ജവഗര്‍ ഹവ്വ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബാലന്‍ കെ അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് കെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചുമേഖലാ ട്രഷറര്‍ സജി എയ്ഞ്ചല്‍ […]

LOCAL NEWS

കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന ഹൈവേ നവീകരണം വേഗത്തിലാക്കണം : കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍

രാജപുരം :കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന ഹൈവേ നവീകരണം വേഗത്തിലാക്കണമെന്നും റോഡ് സൈഡില്‍ അപകടാവസ്ഥയായ മരങ്ങള്‍ മുറിച്ചുമാറ്റി ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍ 3-ാമത് മാലക്കല്ല് മേഖലാ സമ്മേളം ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഗ്രാജുവേഷന്‍ വിജയികള്‍ക്ക് അനുമോദനവും നല്‍കി.ജില്ലാ വൈസ്പ്രസിഡന്റ് മുരളീധരന്‍ ജവഗര്‍ ഹവ്വ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബാലന്‍ കെ അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് കെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചുമേഖലാ ട്രഷറര്‍ സജി എയ്ഞ്ചല്‍ […]

LOCAL NEWS

ഷൈജു കുടുംബ സഹായ നിധിയിലേക്ക് സഹായധനം കൈമാറി

പാണത്തൂര്‍ : ഹൃദയ ശാസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ കഴിയുന്ന പാണത്തൂര്‍ മൈലാട്ടിയിലെ ഷൈജുവിന്റെ കുടുംബ സഹായ നിധിയിലേക്ക് ശ്രീ മൂകാംബിക ട്രാവല്‍സ് കാരുണ്യ യാത്രയിലൂടെ സമാഹരിച്ച പത്തായിരം രൂപ കൈമാറി. പാണത്തൂരില്‍ വച്ച് ബസ് ജീവനക്കാരില്‍ നിന്ന് ഭാരവാഹികള്‍ തുക ഏറ്റവാങ്ങി. പാണത്തൂര്‍ മയിലാട്ടിയിലെ നിര്‍ധന പട്ടിക വര്‍ഗ്ഗ കുടുംബത്തില്‍പ്പെട്ട ഷൈജുവാണ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് പാണത്തൂരിലെ വാടക വീട്ടില്‍ കഴിയുന്നത്. ഭാര്യയും ചെറിയ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം സ്വന്തമായി ഒരു സെന്റ് ഭൂമിയോ താമസിക്കാന്‍ […]

KERALA NEWS

കന്യാസ്ത്രീകളുടെ അറസ്റ്റ്; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നേരെ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം : കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് നേരെ തിരുവനന്തപുരത്ത് കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം.ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിലായിരുന്നു കെഎസ്യു പ്രതിഷേധം. കള്ളിക്കാട് ജംഗ്ഷന് സമീപം മന്ത്രിയുടെ കാര്‍ തടഞ്ഞ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായത്

Uncategorized

നടന്‍ കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു: ശ്രദ്ധേയനായത് ഉപ്പും മുളകിലൂടെ

ആലപ്പുഴ: പ്രമുഖ നാടക കാലാകാരനും നടനുമായ കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു.വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.50 വര്‍ഷത്തിലേറെയായി നാടക രംഗത്ത് സജീവമായിരുന്നു കെപിഎസി രാജേന്ദ്രന്‍. ‘ നിങ്ങളെന്നെ കമ്മൃൂണിസ്റ്റാക്കി ‘ ഉള്‍പ്പെടെ കെപിഎസിയുടെ പ്രധാന നാടകങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു. നാടക രംഗത്ത് ഏറെക്കാലം അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ ഉപ്പും മുളകും’ എന്ന് പരമ്പരയിലെ പടവലം കുട്ടന്‍പിളള എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.സീരിയലുകള്‍ക്ക് പുറമേ മിന്നാമിനുങ്ങ്, ഇന്നുമുതല്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

KERALA NEWS

ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 18 മുതല്‍; അരി, വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സപ്ലൈകോ

തിരുവനന്തപുരം : ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഇടപെടലുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ തുടങ്ങിയവ ന്യായവിലക്ക് ലഭ്യമാക്കുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിന് 8 കിലോ അരിയാണ് സബ്‌സിഡി നിരക്കില്‍ സപ്ലൈകോ വില്‍പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/ രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. പിടിവിട്ട് കുതിക്കുന്ന വെളിച്ചെണ്ണ വിലയെ വരുതിയിലാക്കാന്‍ സപ്ലൈകോ പുതിയ ടെന്‍ഡര്‍ വിളിക്കും. വില സംബന്ധിച്ച് വിതരണക്കാരുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്. ഓണക്കാലത്ത് […]

KERALA NEWS

ആശവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : കാത്തിരിപ്പിനൊടുവില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത കേട്ടാണ് ഇന്ന് കേരളം ഉണരുന്നത്. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പ്രതിമാസ ഇന്‍സെന്റീവ് 2000 രൂപയില്‍ നിന്ന് 1500 രൂപ കൂട്ടി 3500 രൂപയായാണ് വര്‍ധിപ്പിച്ചത്. എന്‍കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ നിരാശരായ ആശമാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇന്‍സെന്റീവും ആനുകൂല്യവും വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതം […]