KERALA NEWS

വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം : വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റുമരിച്ച തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സ്‌കൂള്‍ മാനേജരെ പിരിച്ചുവിട്ടാണ് സര്‍ക്കാര്‍ നടപടി. സി പി എം ആഭിമുഖ്യത്തിലുള്ള മാനേജ് മെന്റാണ് സ്‌കൂള്‍ നടത്തി വന്നിരുന്നത്. മന്ത്രി ശിവന്‍കുട്ടിയാണ് നടപടികള്‍ അറിയിച്ചത്. സംഭവത്തിനു ശേഷം സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സസ്പെന്റ് ചെയ്തിരുന്നു. കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അപകടത്തിനിടയാക്കിയ കാരണം സംബന്ധിച്ച മാനേജരുടെ വിശദീകരണം സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. മാനേജരെ അയോഗ്യനാക്കി കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്‌കൂളിന്റെ […]

KERALA NEWS

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവില്‍; ജയില്‍ ചാടി ഒമ്പതരമണിക്കൂറിനുളളില്‍ കണ്ടെത്തി

കണ്ണൂര്‍ :ജയില്‍ ചാടിയ ശേഷം കേരളം വിടാന്‍ പദ്ധതിയിട്ടെന്ന് പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി. സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി പോലീസിന് മൊഴി നല്‍കി. ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഇയാള്‍ വെളിപ്പെടുത്തിയെന്നാണ് സൂചന. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ പോലീസ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കണ്ണൂര്‍ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം […]

DISTRICT NEWS

ദുരിത ബാധിതരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ‘സഹ ജീവനം സ്നേഹഗ്രാമം”

കാസര്‍ഗോഡ് : താമസം, ചികിത്സ, വിവിധ തെറാപ്പികള്‍, ഉപജീവനോപാധി കണ്ടെത്താന്‍ സഹായം, തൊഴില്‍, നൈപുണ്യ പരിശീലനം എന്നിങ്ങനെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കിക്കൊണ്ട് ദുരിത ബാധിതരുടെ സമഗ്ര വികസനവും പുനരധിവാസം ലക്ഷ്യമിട്ട് സാമൂഹ്യ നീതി വകുപ്പിന്റെ താണ് സംരംഭം. ഇതിനായി സഹജീവനം സ്നേഹഗ്രാമത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്ലാന്റഷന്‍ കോര്‍പറേഷന്‍ നഷ്ടപരിഹാരമായി മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ അനുവദിച്ച 25 ഏക്കര്‍ സ്ഥലത്താണ് സ്നേഹഗ്രാമം ഒരുങ്ങുന്നത്. ഭിന്നശേഷി മുന്‍കൂട്ടി കണ്ടെത്തി പ്രാരംഭ നടപടികള്‍ എടുക്കുക,വിവിധ തെറാപ്പികള്‍ […]

LOCAL NEWS

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് അസംബ്ലി തിരഞ്ഞെടുപ്പ് പരീശീല ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം : ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡ് ബൂത്ത് പ്രസിഡന്റ്, ബി എല്‍ എ മാര്‍ക്ക് ത്രിതല പഞ്ചായത്ത് അസംബ്ലി തിരഞ്ഞെടുപ്പ് പരിശീലന ക്യാമ്പ് ‘ മുന്നൊരുക്കം 2025-26 പൂടംകല്ല് ജോയ് ഹോം സ്റ്റേയില്‍ സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട് പതാക ഉയര്‍ത്തി, ഡിസിസി വൈസ് പ്രസിഡന്റ് മാരായ ജെയിംസ് പന്തം […]

KERALA NEWS

രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താന്‍ അനുമതി; തെരുവുനായ പ്രശ്നത്തില്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിന് പരിഹാരമായേക്കാവുന്ന സുപ്രധാന നീക്കവുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായ്ക്കളുടെ ദയാവധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗം ബാധിച്ച നായ്ക്കളെ കണ്ടെത്തി ദയാവധത്തിന് വിധേയമാക്കാം. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ പ്രകാരമാണ് ഈ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുക. വകുപ്പു മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നത്തിന് പരിഹാരം […]

LOCAL NEWS

കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി

പാണത്തൂര്‍: കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്‍ത്ത കണ്‍വന്‍ഷന്‍ പാണത്തൂര്‍ സെഹിയോന്‍ ഓഡിറ്റോറിയത്തില്‍ എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി മെംമ്പറും എംഎല്‍എ യുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍,കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, കെ പി സി സി മെംബര്‍ കരിമ്പില്‍ കൃഷ്ണന്‍, ഡിസിസി വൈസ് പ്രസിഡന്റ് പിജി ദേവ്, കര്‍ഷക […]

DISTRICT NEWS

സി പി ബാബു കാസര്‍കോട് ജില്ലാ സെക്രട്ടറി

വെള്ളരിക്കുണ്ട(കാസര്‍കോട്): സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വെള്ളരിക്കുണ്ടില്‍ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. 1975 ല്‍ ബാലവേദി യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ചു. 1984 ല്‍ എഐഎസ് എഫ് ജില്ലാ സെക്രട്ടറിയായും 1992 ല്‍ എഐവൈഎഫ്ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സി പി ഐ നീലേശ്വരം മണ്ഡലം സെക്രട്ടറിയായും മലയോരപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പരപ്പ മണ്ഡലം കമ്മറ്റി രുപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2011 ല്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി. ജില്ലാ […]

LOCAL NEWS

കത്തോലിക്കാ കോണ്‍ഗ്രസ് വിജയോത്സവം പരിപാടി സംഘടിപ്പിച്ചു

പനത്തടി: കത്തോലിക്കാ കോണ്‍ഗ്രസ് പനത്തടി ഫൊറോന, എ.കെ.സി.സി. യുത്ത് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫിലിപ്പ് കവിയില്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് പനത്തടി ഫൊറോന നിയുക്ത ഡയറക്ടര്‍ ഫാ.ജോസഫ് പന്തലാടിക്കലിന് സ്വീകരണം നല്‍കി. ഫൊറോന പ്രസിഡന്റ് ജോണി തോലംപുഴ അധ്യക്ഷനായി. പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലില്‍, പാണത്തൂര്‍ പള്ളി അസി.വികാരി […]

LOCAL NEWS Uncategorized

ലഹരിക്കെതിരെ ഒപ്പുമരം സംഘടിപ്പിച്ചു

പടിമരുത് : സമൂഹത്തില്‍ വ്യാപകമായികൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ ഒപ്പുമരം സംഘടിപ്പിച്ചു. പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആഘോഷകമ്മറ്റിയുടെ നേതൃത്വത്തില്‍ കെ സി വൈ എം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.യൂണിറ്റ് പ്രസിഡന്റ് ജിനോള്‍ പൂവനില്‍ക്കുന്നതില്‍ ഉദ്ഘാടനം ചെയ്തു.കെസിവൈഎം അംഗങ്ങളായ സാന്‍ജോസ് വരിക്കപ്ലാക്കല്‍,നോയല്‍ പി ജെയിന്‍, ആല്‍ബര്‍ട്ട് തീത്തയില്‍,ജോസഫ് ആച്ചിക്കല്‍,ക്രിസ്റ്റീന്‍ പുത്തന്‍പുരയില്‍, ആല്‍സണ്‍ ചെത്തിക്കത്തോട്ടത്തില്‍,അമല്‍ ആച്ചിക്കല്‍,ജോഷ്വെ കൊളക്കാട്ടുകടിയില്‍, ജൂവല്‍ പുന്നശ്ശരി,സാല്‍വിന്‍ വരിക്കപ്ലാക്കല്‍, എഡ്‌വിന്‍ മരങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

LOCAL NEWS

ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു

ചുളളിക്കര: പുതുതലമുറയെ പിടികൂടിയിരിക്കുന്ന ലഹരി വിപത്തിനെതിരെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു.പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സെമിനാറില്‍ കുട്ടികളും മാതാപിതാക്കളും ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി ചെയര്‍മാന്‍ ഫാ.ജോണ്‍സണ്‍ വേങ്ങപറമ്പില്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെകടര്‍ പ്രദീപ്കുമാര്‍ ക്ലാസെടുത്തു.ആഘോഷകമ്മറ്റി കണ്‍വീനര്‍ വില്‍സണ്‍ തരണിയില്‍ സ്വാഗതവും സണ്‍ഡേസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ജോണി പാലനില്‍ക്കും തൊട്ടിയില്‍ നന്ദിയും പറഞ്ഞു.ആഘോഷകമ്മറ്റി കണ്‍വീനര്‍ന്മാരായ സെന്‍ വെളളുക്കുന്നേല്‍,സുനില്‍ വരിക്കപ്ലാക്കല്‍,പ്രിന്‍സ് […]