രാജപുരം / എസ്. വൈ. എസ് സ്ഥാപക ദിനത്തില്‍ പൂടങ്കല്ല് അയ്യങ്കാവില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. രാജപുരം പ്രിന്‍സിപ്പല്‍ എസ് ഐ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു . എസ്. വൈ. എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പാണത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂടങ്കല്ല് അയ്യങ്കാവില്‍ പതാക ഉയര്‍ത്തി.പരിപാടിയുടെ ഭാഗമായി വര്‍ധിച്ച് വരുന്ന ലഹരിക്കും അക്രമങ്ങള്‍ക്കുമെതിരെ ലഹരി വിരുദ്ധ ക്ലാസും, പ്രതിജ്ഞയും സംഘടിപ്പിച്ചു. എസ് വൈ എസ് പ്രവര്‍ത്തകര്‍, മദ്രസ ദര്‍സ് വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.കെ. അബ്ദുല്ല […]
Author: kcadmin
ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിയില്‍ വിരണ്ട് പാകിസ്ഥാന്‍ ; സിന്ധു നദീജലകരാര്‍ റദ്ദാക്കാനുളള തീരുമാനം യുദ്ധസമാനമെന്ന് പ്രതികരണം
ന്യഡല്‍ഹി / പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തിലുള്ള ഇന്ത്യയുടെ തിരിച്ചടിയില്‍ വിറപൂണ്ട് പാകിസ്ഥാന്‍. സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് പാകസ്ഥാന് വന്‍ തിരിച്ചടിയായത്. ജലകരാര്‍ റദ്ദാക്കാനുള്ള തീരുമാനം യുദ്ധസമാനമാണെന്നാണ് പാകിസ്ഥാന്റെ പ്രതികരണം, മുഖം രക്ഷിക്കാന്‍ ഇന്ത്യക്കെതിരെ ചില നടപടികളും ഇന്ന് ചേര്‍ന്ന പാകിസ്ഥാന്‍ സുരക്ഷാ കാര്യ സമിതിയോഗം എടുത്തു. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ വ്യോമ മേഖല അടയ്ക്കുമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. ഇതു കൂടാതെ വാഗ അതിര്‍ത്തി അടയ്ക്കാനും സിംല കരാര്‍ മരവിപ്പിക്കാനും സുരക്ഷാസമിതി യോഗം […]
മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് നിര്യാതയായി. സംസ്‌ക്കാരം നാളെ
ാജപുരം:മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് (72)നിര്യാതയായി. സംസ്‌കാരം നാളെ ഉചകഴിഞ്ഞ് 3.30 മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. ഭര്‍ത്താവ്: ജേക്കബ് നെടുങ്ങാട്ട് . മക്കള്‍:ബിനു, ബിജു, ബിജി. മരുമക്കള്‍: ഷിമി ചിറ്റേട്ട്, ഷെബി കുഴിവേലി, ജെയ്‌സണ്‍ സ്രായിപ്പള്ളില്‍. സഹോദരങ്ങള്‍: കുര്യന്‍ തെങ്ങുംപള്ളി, മേരി മണ്ണില്‍ മലയില്‍, മത്തായി, ജോസ് ജേക്കബ്, ബെന്നി, ആന്‍സി മെത്താനത്ത്, ഷിബി മുകളേല്‍ വലിയപറമ്പില്‍.
കള്ളാര്‍ മഖാം ഉറൂസിന് നാളെ തുടക്കം
രാജപുരം /ചരിത്ര പ്രസിദ്ധമായ കള്ളാര്‍ മഖാം ഉറൂസിന് നാളെ തുടക്കം. 27ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24ന് രാത്രി 8 മണിക്ക് ഇശല്‍ നൈറ്റ്. കേരളാ ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് നേതൃത്വം നല്‍കും. 25ന് രാത്രി 8 മണിക്ക് അബ്ദുസമദ് അഷ്റഫി പുഞ്ചക്കര മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ ടീമുകള്‍ പങ്കെടുക്കുന്ന ദഫ് കളി മത്സരം. 26ന് രാവിലെ 10 മണിക്ക് വനിതാ ക്ലാസ്. കൗണ്‍സിലിങ്ങ് സൈക്കോളജിസ്റ്റ് നസീറ […]
നിത്യാരാധന ചാപ്പല്‍ കൂദാശ കര്‍മ്മം മാറ്റിവെച്ചു
കോളിച്ചാല്‍ / 2025 ഏപ്രില്‍ 26 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരുന്ന പനത്തടി സെന്റ് തോമസ് നിത്യാരാധന ചാപ്പല്‍ കൂദാശ കര്‍മ്മം 2025 മെയ് 8 വ്യാഴാഴ്ച രാവിലെ 10ന് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്താന്‍ തീരുമാനിച്ചതായി പനത്തടി ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത്ത് അറിയിച്ചു. ഇതോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും അന്നേ ദിവസംനടക്കുന്നതാണ്.
സി പി എം സംസ്ഥാന കമ്മിറ്റിക്ക് പുതിയ ആസ്ഥാനം; എ കെ ജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം / സി പി എം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എ കെ ജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള എ കെ ജി സെന്ററിന്റെ എതിര്‍വശത്ത് 31 സെന്റിലാണ് പുതിയ എ കെ ജി സെന്റര്‍ പണിതത്. 9 നിലകളാണ് കെട്ടിടത്തിന് ഉള്ളത്. സംസ്ഥാനത്തെ സി പി എമ്മിന്റെ മുഖമാണ് എ കെ ജി സെന്റര്‍. അതിനാല്‍ പുതിയ കെട്ടിടം പണിതപ്പോഴും പേര് മാറ്റേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. സി പി […]
ഫ്രാന്‍സീസ് മാര്‍പാപ്പ മനുഷ്യത്വത്തിന്റെയും മാനവികതയുടേയും മുഖം: പ്രതിപക്ഷ നേതാവ
തിരുവന്തപുരം: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഫ്രാന്‍സീസ് മാര്‍പാപ്പ മനുഷ്യത്വത്തിന്റെയും മാനവികതയുടേയും മുഖമായിരുന്നുവെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനതയെ ഹൃദയത്തോടുചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാ ഇടയന്‍ ആയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്നും സതീശന്‍ കുറിച്ചു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തു: അന്ത്യം വത്തിക്കാനിലെ വസതിയില്‍ വലിയ ഇടയന് ആദരം അര്‍പ്പിച്ച് ലോകം
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ (88) കാലം ചെയ്തു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കത്തോലിക്കാ സഭയുടെ ആഗോള നേതാവായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്തയില്‍ വച്ച് അന്തരിച്ചുവെന്നാണ് വത്തിക്കാന്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. ബൈലാറ്ററല്‍ ന്യൂമോണിയയെ തുടര്‍ന്ന് അദ്ദേഹം അടുത്തിടെ 38 ദിവസത്തോളം ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ഇതിനിടെ രണ്ട് തവണ അദ്ദേഹം മരണത്തിന്റെ വക്കില്‍ എത്തിയിരുന്നതായി മെഡിക്കല്‍ ടീം വെളിപ്പെടുത്തി. വലിയ ഇടയന് ആദരം അര്‍പ്പിച്ച് ലോകം ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ലോകം മുഴുവന്‍ […]
വഖ്ഫ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ തെറ്റ് തിരുത്തുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
കൊച്ചി / വഖ്ഫ് നിയമ ഭേദഗതിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. വഖ്ഫ് ഭേദഗതി മുസ്ലിംകള്‍ക്കെതിരല്ലെന്നും ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കായാണ് ഭേദഗതിയെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് സര്‍ക്കാര്‍ തിരുത്തുകയാണെന്നും കിരണ്‍ റിജിജു പറഞ്ഞു. മുസ്ലിംകള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നുവെന്ന പ്രചാരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് തെറ്റാണ്. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ല. മുനമ്പത്തുകാര്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള […]