KERALA NEWS

‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തി കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര: സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച പാണത്തൂരില്‍

രാജപുരം : കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപുരയ്ക്കല്‍ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 13-ന് തിങ്കളാഴ്ച പാണത്തൂരില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നിന് പാണത്തൂര്‍ ടൗണില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. തലശ്ശേരി അതിരൂപതാ അര്‍ച്ച് ബിഷപ്പ് മാര്‍. ജോസഫ് പാംപ്ലാനി, താമരശ്ശേരി രൂപതാ ബിഷപ്പും കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ഡെലെഗേറ്റുമായ മാര്‍. റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്ളാഗോഫ് ചെയ്യും. പനത്തടി ഫൊറോന […]

LOCAL NEWS

അയറോട്ട് കാരിക്കാട്ടില്‍ ഫിലിപ്പ് (68) നിര്യാതനായി

രാജപുരം: അയറോട്ടെ കാരിക്കാട്ടില്‍ ഫിലിപ്പ് (68) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കള്‍: പ്രിന്‍സി, പ്രിന്‍സ്, ജീന്‍സ്, മരുമക്കള്‍: അഭിലാഷ്, ഷിന്റു, ലാവിമോള്‍. സഹോദരങ്ങള്‍: ബേബി, ലില്ലി, ലിന്‍സി. സംസ്‌ക്കാരം 12/10/ 2025 ഞാറാഴ്ച്ച 3 മണിക്ക് അയറോട്ട് ഉണ്ണിമിശിഹാദേവാലയത്തില്‍.

KERALA NEWS

ക്യാന്‍സര്‍ രോഗികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര

തിരുവനന്തപുരം : ക്യാന്‍സര്‍ രോഗികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും ക്യാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര അനുവദിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവര്‍ക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് തന്നെ തീരുമാനം […]

KERALA NEWS

തളിപ്പറമ്പില്‍ വന്‍ തീപ്പിടുത്തം;കടകള്‍ കത്തി നശിച്ചു

തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തില്‍ കടകള്‍ക്ക് തീപ്പിടിച്ചു. ബസ്റ്റാന്‍ഡിന് സമീപത്തെ കെ വി കോംപ്ലക്‌സിലെ കടകള്‍ക്കാണ് തീ പിടിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാന്‍ ശ്രമിക്കുന്നു നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്.ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം.പത്തിലധികം കടകളിലേക്ക് തീ പടര്‍ന്നുവെന്നാണ് അറിയുന്നത്

LOCAL NEWS

കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധ ജ്വാല നടത്തി

രാജപുരം : വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ച സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ പ്രതിഷേധിച്ചു കൊണ്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധ ജ്വാല നടത്തി. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, യൂത്ത് കോണ്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍,ബ്ലോക്ക് മെംബര്‍ രേഖ സി , ബ്ലോക്ക് ഭാരവാഹികളായ സുരേഷ് കൂക്കള്‍, ടി ജി രാധാകൃഷ്ണന്‍ നായര്‍, റോയി ആശാരി കുന്നേല്‍ , […]

LOCAL NEWS

കൊട്ടോടി മാവുങ്കാലിലെ കോടോത്ത് കമലാക്ഷി അമ്മ (78) അന്തരിച്ചു

രാജപുരം: കൊട്ടോടി മാവുങ്കാലിലെ കോടോത്ത് കമലാക്ഷി അമ്മ (78) അന്തരിച്ചു. സംസ്‌കാരം ഇന്ന് ( 09.10.25) രാവിലെ 9.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ അടുക്കാടുക്കം കൃഷ്ണന്‍ നായര്‍. മക്കള്‍: ഇന്ദിര, ശശിധരന്‍ (പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, മാനേജര്‍), സുജാത, കൃഷ്ണ പ്രകാശ് (ഗള്‍ഫ് ) പരേതനായ മധുസൂദനന്‍. മരുമക്കള്‍: ഷീബ, സുനിത, ഉഷ, രഘുനാഥ്, പരേതനായരാജേന്ദ്രന്‍.

KERALA NEWS

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; രാവിലെ തുറക്കുന്ന സമയം ഒരു മണിക്കൂര്‍ കുറച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷന്‍ കടകള്‍ തുറക്കുന്ന സമയം ഒരു മണിക്കൂര്‍ കുറച്ചുകൊണ്ട് ഉത്തരവിറക്കി. ഇനിമുതല്‍ കടകള്‍ രാവിലെ എട്ടിന് പകരം ഒമ്പത് മണിക്കാണ് തുറന്നുപ്രവര്‍ത്തിക്കുക. പുതിയ സമയക്രമം അനുസരിച്ച് റേഷന്‍ കടകള്‍ രാവിലെ 9 മുതല്‍ 12 വരെയും, വൈകുന്നേരം 4 മുതല്‍ 7 വരെയും പ്രവര്‍ത്തിക്കും. 2023 മാര്‍ച്ച് ഒന്നിന് പരിഷ്‌കരിച്ച സമയക്രമമനുസരിച്ച് രാവിലെ 8 മുതല്‍ 12 വരെയും വൈകുന്നേരം 4 […]

LOCAL NEWS

വയോജന – ഗാന്ധി ജയന്തി ആഘോഷം. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനവും, ഗാന്ധി ജയന്തി ആഘോഷവും നടത്തി

ബളാംതോട്: വയോജന – ഗാന്ധി ജയന്തി ആഘോഷം. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനവും, ഗാന്ധി ജയന്തി ആഘോഷവും നടത്തി. ബളാംതോട് മില്‍മാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ആര്‍ സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. മെയിന്റെ നന്‍സ് ട്രിബ്യൂണല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍ തോമസ് ടി തയ്യില്‍ സിനി ആര്‍ട്ടിസ്റ്റ് കൂക്കള്‍ രാഘവന്‍ ബളാംതോട് […]

LOCAL NEWS

മൂരിക്കട കുടിവെളള പദ്ധതി നാടിന് സമര്‍പ്പിച്ചു

അട്ടേങ്ങാനം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട മൂരിക്കടയില്‍ പഞ്ചയത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉത്ഘാടനം ചെയ്യ്തു. വൈസ് പ്രസിഡന്റ് പി. ദാമോദരന്‍ മുഖ്യാഥിതിയായിരുന്നു. വാര്‍ഡ് മെമ്പറും സ്ഥിരം സമിതി അധ്യക്ഷയുമായ ജയശ്രി എന്‍ എസ് അധ്യക്ഷത വഹിച്ചു.9.50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയിലൂടെ മുപ്പത്തിമൂന്ന് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുവാന്‍ കഴിഞ്ഞു. പദ്ധതിക്കു വേണ്ടി ഭൂമിവിട്ടു നല്‍കിയ സി. നാരായണന്‍, സി പൊക്കന്‍, ടി. പാറ്റ, സി മോഹനല്‍, […]

DISTRICT NEWS

എയിംസ് പ്രൊപ്പോസലില്‍ കാസര്‍ഗോഡിന്റെ പേരും ഉള്‍പ്പെടുത്തണം: ചാണ്ടി ഉമ്മന്‍ എം.എല്‍.എ

രാജപുരം : ഉമ്മന്‍ചാണ്ടി തുടങ്ങി വച്ച മെഡിക്കല്‍ കോളേജ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത സര്‍ക്കാര്‍ എയിംസ് പ്രൊപ്പോസലിലെങ്കിലും കാസറഗോഡിന്റെ പേര് ചേര്‍ക്കണമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയും രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍.എസ്.എസ് യൂണിറ്റും ചേര്‍ന്ന് നടത്തുന്ന വേണം എയിംസ് കാസറഗോഡിന് എന്ന പ്രചരണ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടീ.കെ. നാരായണന് ലഘുലേഖ നല്‍കി നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡിന്റെ ആരോഗ്യ പിന്നോക്കാവസ്ഥ […]