KERALA NEWS

കര്‍ണാടകയില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

പത്തനംതിട്ട : കര്‍ണാടകയില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് ബി എസ്സി നഴ്സിംഗ് വിദ്യാര്‍ഥികളായ ജസ്റ്റിന്‍ (21), സ്റ്റെറിന്‍ (21) എന്നിവര്‍ മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ബി എസ്സി നഴ്സിംഗ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ്. മരിച്ച ജസ്റ്റിന്‍ തിരുവല്ല സ്വദേശിയും സ്റ്റെറിന്‍ റാന്നി സ്വദേശിയുമാണ്.  

LOCAL NEWS

ചുളളിക്കരയിലെ എം.ജെ മാത്യു മുളവനാല്‍ നിര്യാതനായി

ചുള്ളിക്കര: സെന്റ് മേരിസ് ഇടവകാംഗം എംജെ മാത്യു മുളവനാല്‍ (69) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ 25 /11/ 2025 ചൊവ്വാഴ്ച 4 PM ന് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ചുള്ളിക്കര സെന്‍മേരിസ് ഇടവക ദേവാലയത്തിന്റെ സെമിത്തേരിയില്‍. ഭാര്യ: മേഴ്‌സലി മാത്യു അയത്തില്‍ കുടുംബാംഗം, നെല്ലിയാടി, ( റിട്ടയേഡ് ടീച്ചര്‍ ഹോളി ഫാമിലി ഹൈസ്‌കൂള്‍ രാജപുരം) മക്കള്‍: മൃദുല്‍ മാത്യു ,മിഷല്‍ മാത്യു ( മറൈന്‍ എന്‍ജിനീയര്‍ ഖത്തര്‍ ) മാരീസ് മാത്യു (ഫാഷന്‍ ഡിസൈനര്‍) , മാര്‍ട്ടിന്‍ […]

LOCAL NEWS

ഈഴറാത്ത് ത്രേസ്യാമ്മ ജോണ്‍ നിര്യാതയായി. സംസ്‌ക്കാരം നാളെ

രാജപുരം: ഈഴറാത്ത് ത്രേസ്യാമ്മ ജോണ്‍ (85) നിര്യാതയായി .മൃതസംസ്‌കാരശ്രുശ്രുഷകള്‍ നാളെ (24-11-2025) തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഈഴറാത്ത് ജോമോന്റെ ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. സഹോദരങ്ങള്‍ :ചിന്നമ്മ ,മേരി ,സിസിലി ,ജോയ്(Late) ,സെലീന ,ബ്രിജിത്ത ,അലക്‌സാണ്ടര്‍ , ഗ്രേസി,സണ്ണി(late).

LOCAL NEWS

പുല്ലൂര്‍ കൊടവലത്ത് പുലി കുളത്തില്‍ വീണു

പുല്ലൂര്‍ :പുലി കുളത്തില്‍ വീണു. കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലി വീണത്. ഇന്ന് വൈകിട്ടാണ് പുലി കുളത്തില്‍ ഉളള കാര്യം പരിസരവാസികള്‍ അറിയുന്നത്.സംഭവമറിഞ്ഞ് നിരവധി ആളുകള്‍ പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്. ഫോറസ്റ്റ് അധികൃതരുംസ്ഥലത്തെത്തി.പുലിയെ കൂട്ടിലാക്കാനുള്ള ശ്രമം ആരംഭിച്ചു.

LOCAL NEWS

യുഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

പാണത്തൂര്‍: യുഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. കെ പി സി സി മെമ്പര്‍ കരിമ്പില്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ബി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ആര്‍ എസ് പി ജില്ലാ സെക്രട്ടറി ഹരിഷ് ബി നമ്പ്യാര്‍, കുറ്റിക്കോല്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കൂക്കള്‍ ബാലകൃഷ്ണന്‍ , കെ ജെ ജെയിംസ് , സി.കൃഷ്ണന്‍ നായര്‍ , എം എം തോമസ്, എം അബ്ബാസ്, ജോണി തോലം […]

LOCAL NEWS

**കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് റാണിപുരത്തേയ്ക്ക് കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിക്കണം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ **

റാണിപുരം : വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പാറക്കടവ് – റാണിപുരം റോഡിന്റെ പ്രവര്‍ത്തി അടിയന്തിരമായും തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സജി മുളവനാല്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഐവിന്‍ ജോസഫ് , […]

LOCAL NEWS

കള്ളാര്‍ പഞ്ചായത്ത് യു ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

രാജപുരം :കള്ളാര്‍ പഞ്ചായത്ത് യു ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കള്ളാര്‍ ടൗണില്‍ നിന്നും പ്രകടമായി പഞ്ചായത്ത് ഓഫിസില്‍ എത്തിയാണ് 15 യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വരണാധികാരിക്ക് നാമ നിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചത്. യു ഡി ഫ് നേതാക്കളായ എം കുഞ്ഞമ്പു നായര്‍, ബി പി പ്രദിപ് കുമാര്‍ എച്ച് വിഘ്‌നേശ്വര ഭട്ട്, ഇബ്രാഹിം കള്ളാര്‍, പി സി തോമസ്സ്, ബാലകൃഷ്ണന്‍ നമ്പ്യാര്‍ , സജി പ്ലച്ചേരി , സക്കറിയ വടാന,പി എ ആലി , എം […]

LOCAL NEWS

കള്ളാര്‍ പഞ്ചായത്ത് യു.ഡി. എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

രാജപുരം: കള്ളാര്‍ പഞ്ചായത്ത് യു.ഡി. എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യുഡി എഫ് ചെയര്‍മാന്‍ ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു. യുഡി എഫ് കണ്‍വീനര്‍ പി സി തോമസ്സ് , കൂക്കള്‍ ബാലകൃഷ്ണന്‍, സക്കറിയ വടാന, എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട് , എച്ച് വിഘ്‌നേശ്വര ഭട്ട്, ടി കെ നാരായണന്‍, എം എം സൈമണ്‍, വിനോദ് […]

KERALA NEWS

സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാനവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ ഇവിടെ ഓറഞ്ച് അലര്‍ട്ടു പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവടങ്ങളിലാണ് യെല്ലോ […]

LOCAL NEWS

കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് – കുറ്റിക്കോല്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കേരള അയണ്‍ ഫാബ്രിക്കേഷന്‍ അന്റ് എന്‍ജിനീയറിങ് യൂണിറ്റിന്റെ കുറ്റിക്കോല്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ 16-11-2025-ന് ബ്ലോക്ക് പ്രസിഡണ്ട് ജോമിച്ചന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ പള്ളത്തിങ്കാല്‍ അയണ്‍ മെറ്റല്‍സില്‍ ചേന്നു. ജില്ലാ കമ്മിറ്റി അംഗം കരുണാകരന്‍ നഞ്ചില്‍ സ്വാഗതം നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം. സജേഷ് കുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ട് ബ്ലോക്ക് സെക്രട്ടറി ഫിലിപ്പ് വി.സി അവതരിപ്പിച്ചു. സംഘടന റിപ്പോര്‍ട്ട് ജില്ലാ ട്രഷറര്‍ ജോസ് മോന്‍ സിറിയക്ക് അവതരിപ്പിച്ചു. പ്രമേയം ബെഡകം മേഖല ട്രഷറര്‍ രാഘവന്‍ […]