LOCAL NEWS

കോടോത്ത് വി.മദർ തെരേസാ ദേവാലയത്തിൽ നൊവേന പ്രാർത്ഥനയും വി. മദർതെരേസായുടേയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26ന് ആരംഭിക്കും.

രാജപുരം : കോടോത്ത് വി.മദർ തെരേസാ ദേവാലയത്തിൽ നൊവേന പ്രാർത്ഥനയും വി. മദർതെരേസായുടേയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26ന് ആരംഭിക്കും. 30 ന് സമാപിക്കും. 26ന് വൈകുന്നേരം 4.30ന് ഇടവകാ വികാരി ഫാ.കുര്യാക്കോസ് പുതുക്കുളങ്ങര തിരുനാളിന് കൊടിയേറ്റും . തുടർന്ന് 5 മണിക്ക് പടിമരുത് പളളി വികാരി ഫാ.ജോസഫ് കരിമ്പൂളിക്കലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 27ന് വൈകുന്നേരം 4.30ന് ജപമാല, 5 മണിക്ക് ഫാ.തോമസ് കാട്ടിപ്പറമ്പിലിന്റെ കാർമികത്വത്തിൽ വി.കുർബാന, […]

NATIONAL NEWS

പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ ഓടിനടന്ന് നിതീഷ് കുമാർ, ബംഗാളിലെത്തി മമതയെ കണ്ടു

കൊല്‍ക്കത്ത: 2024 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്താനുളള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നേരത്തെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ അടക്കം നേതാക്കളെ കണ്ട നിതീഷ് കുമാര്‍ ഇന്ന് കൊല്‍ക്കത്തയിലെത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.

KERALA NEWS

ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിൽ; കേരളത്തിലും ബിജെപി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി

‘യുവം 2023′ വേദിയിൽ രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണകടത്ത് കേസ് പരമാർശിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. കേന്ദ്രസർക്കാർ രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കാൻ രാപകൽ ഇല്ലാതെ അധ്വാനിക്കുമ്പോൾ ഇവിടെ ചില ആളുകൾ സ്വർണക്കടത്ത് പോലുള്ള കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് മോദി കുറ്റപ്പെടുത്തി. സ്വർണക്കടത്ത് പോലുള്ള കാര്യങ്ങൾ യുവാക്കളിൽ നിന്നും മറച്ച് വെയ്ക്കാനാകില്ല. അധികാരത്തിലിരിക്കുന്നവർ ചെറുപ്പക്കാരുടെ ജീവിതം കൊണ്ട് കളിക്കുന്നത് എങ്ങനെയെന്ന കാര്യം അവർ തിരച്ചറിയുന്നുണ്ട്. കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിലും നടപ്പാക്കാനുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. […]

NATIONAL NEWS

എസ്എൻ‌സി ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണിക്കും

ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരി​ഗണിക്കും. ലാവലിൻ കേസ് അ‍ഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരി​ഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.

NATIONAL NEWS

എസ്എൻ‌സി ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണിക്കും

ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരി​ഗണിക്കും. ലാവലിൻ കേസ് അ‍ഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരി​ഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.

KERALA NEWS

എഐ ക്യാമറ: ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പിഴ ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: യൂത്ത് ലീഗ്

കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളും ബോധവത്ക്കരണങ്ങളും ഒന്നും ഒരുക്കാതെ ട്രാഫിക് പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരള സർക്കാർ എ ഐ ക്യാമറ വഴി ജനങ്ങളെ പിഴിയാനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണെന്നും ആളുകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നേരിട്ട് ഈടാക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.

NATIONAL NEWS

കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം; യോഗിയ്ക്ക് വൻ ഡിമാന്റ്

മംഗലൂരൂ:കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരണം നയിക്കണമെന്ന ആവശ്യം ശക്തമാക്കി ബിജെപി നേതാക്കൾ. യുപിയിലെ എൻകൗണ്ടർ കൊലയ്ക്ക് പിന്നാലെയാണ് ഹിന്ദുത്വ സ്വാധീന മേഖലയിൽ യോഗിയുടെ തിരഞ്ഞെടുപ്പ് റാലികൾ വേണമെന്ന ആവശ്യം നേതാക്കാൾ ഉന്നയിച്ചിരിക്കുന്നത്. ഈ മാസം ഏപ്രിൽ 15 നായിരുന്നു യുപിയിലെ സമാജ്വാദി പാർട്ടി നേതാവും ഗുണ്ടാ തലവനുമായ ആതിഖ് അഹമ്മദും സഹോദരനും അഞ്ജാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരവരുടുയേും കൊലയ്ക്ക് രണ്ട് ദിവസം മുൻപ് ആതിഖിന്റെ മകനും സുഹൃത്തും പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടിരുന്നു.

NATIONAL NEWS

നരേന്ദ്ര മോദി 25ന് കേരളത്തില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് കേരളത്തിലെത്തും. തിരുവനന്തപുരം-കാസര്‍കോട് റൂട്ടിലെ വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കൊച്ചി വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിക്കും. കൂടാതെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കോടികളുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് സെന്‍ട്രല്‍ സ്റ്റേഷനിലാണ് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുക.

NATIONAL NEWS

ഞാനും ഡികെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തുറന്ന് പറഞ്ഞ് സിദ്ധരാമയ്യ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാന്ത്രികവിദ്യ കര്‍ണാടകയില്‍ ചെലവാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പി സംസ്ഥാനത്ത് വിദ്വേഷ രാഷ്ട്രീയ പ്രചരമാണ് നടത്തുന്നത് എന്നതിനാല്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.

KERALA NEWS

ആലപ്പുഴയില്‍ പട്ടാപ്പകല്‍ വീടുകയറി അക്രമം

ആലപ്പുഴ: ആലപ്പുഴയില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചു. വളഞ്ഞവഴി അയോധ്യ നഗറിലാണ് സംഭവം. ഗര്‍ഭിണി ഉള്‍പ്പടെയുള്ള വീട്ടുക്കാരെ വടിവാളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കയ്യേറ്റശ്രമം നടന്നു. സംഭവത്തില്‍ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടംഗ അക്രമി സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.