മാലിന്യ മുക്ത കേരളം ശുചിത്വം സുന്ദരം എന്റെ കോടോം ബേളൂർ എന്ന സന്ദേശമുയർത്തി ജനകീയ ക്യാമ്പയിന് കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് തുടക്കം കുറിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി ഒടയംചാൽ ടൗണിൽ വെച്ച് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. 19 വാർഡുകളിലെയും പ്രധാന ടൗണുകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്തിൽ ക്യാമ്പയിന് തുടക്കമായി. ഹരിതകർമ്മ സേനാ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷാ പ്രവർത്തകർ, നാട്ടുകാർ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങി ഒരു കൂട്ടായ്മയുടെ […]
Author: kcadmin
സീനിയർ സിറ്റിസൺസ് ഫോറം കളളാർ യൂണിറ്റ്് കൺവൻഷൻ ചേർന്നു
സീനിയർ സിറ്റിസൺസ് ഫോറം കളളാർ യൂണിറ്റിന്റെ ഒരു പ്രത്യേക കൺവൻഷൻ കള്ളാർ ചർച്ച് പാരീഷ്ഹാളിൽ വെച്ചു നടന്നു. കൺവൻഷൻ സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ്രമത്തായി പൂഞ്ചോലയിൽ അദ്ധ്യക്ഷത വഹിച്ചു. കളളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോൺ പ്ലാചേരി സെക്രട്ടറി എം ജെ ലൂക്കോസ് എന്നിവർ സംസാരിച്ചു. ജോസ് പള്ളിക്കുന്നേലിനെ പുതിയ സെക്രട്ടറിയായിതെരഞ്ഞെടുത്തു.
മുക്കുഴിയിലെ ജോസഫ് കുരിശിങ്കൽ (62) നിര്യാതനായി
തായന്നൂർ: മുക്കുഴിയിലെ ജോസഫ് കുരിശിങ്കൽ (62) നിര്യാതനായി. കുടകുത്തിയേൽ കുടുംബാംഗമാണ്. ഭാര്യ: ലീലാമ്മ (മടപ്പള്ളീൽ കുടുംബാംഗം). മക്കൾ: ലിജി, ലിനി, അഞ്ജു. മരുമക്കൾ: ജോബി, ജിതിൻ, അബി. സഹോദരങ്ങൾ: ലില്ലി, ജെയിംസ്(കോൺഗ്രസ് മണ്ഡലം സെക്രട്ടറി), ഷാജി, ലിസി, ജോയി, ഷീജ, മനോജ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9.30-ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളിസെമിത്തേരിയിൽ
പനത്തടി ശ്രീ വിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശ – കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പ് ഫലം
പനത്തടി :പനത്തടി ശ്രീ വിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശ – കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പ് ഫലം ( 07/05/23) 1 – 7816, 2 – 10824, 3 – 7261, 4 – 5457,5 – 197,6 – 4642,7 – 16801,8 – 9613,9 – 16119,10 – 3760,11 – 1423,12 – 2788,13 – 7956,14 – 7280,15 – 5064,16 – 4238,17 – 10761,18 […]
പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും അധ്യാപകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു
ബളാംതോട്്: ബളാംതോട് ഗവൺമെന്റ് ജി എച്ച് എസ് എസ് ൽ 93 – 94 വർഷത്തിൽ എസ് എസ് എൽ സി ക്ക് പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും അധ്യാപകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഗുരുവന്ദനം പരിപാടിയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും യുവകവിയുമായ സുധി പനത്തടി നിർവഹിച്ചു . സർവ്വിസിൽ നിന്നും വിരമിച്ച പഴയകാല അധ്യാപകരായ കരുണാകര,മാത്യു , ആർ സി തോമസ് […]
ആവേശമായി യുവജന സംഗമം
പടിമരുത് : കെ സി വൈ എം, എസ് എം വൈ എം തലശ്ശേരി അതിരൂപത 2022-23 സമിതിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി അതിരൂപതയിലെ 19 ഫൊറോനകളിലെ എല്ലാ യൂണിറ്റുകളിലും നടത്തപ്പെടുന്ന സായാഹ്ന യുവജന സംഗമം T- time പനത്തടി ഫൊറോനയുടെ നേതൃത്വത്തിൽ പടിമരുത് കൊട്ടോടി യൂണിറ്റുകൾ സംയുക്തമായി പടിമരുത് പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. സായാഹ്ന യുവജന സംഗമത്തിന്റെ ഉദ്ഘാടനം പടിമരുത് ഇടവക വികാരി ഫാ. മനോജ് കരിമ്പുഴിക്കൽ നിർവഹിച്ചു. കെസിവൈഎം പനത്തടി ഫൊറോന പ്രസിഡൻറ് ലിജേഷ് ഫ്രാൻസിസ് […]
ജോഷി ജോർജ്ജ്് സിപിഎം കള്ളാർ ലോക്കൽ സെക്രട്ടറി
കളളാർ : സി പി എം കളളാർ ലോക്കൽ സെക്രട്ടറിയായി ജോഷി ജോർജിനെ തീരുമാനിച്ചു. ഇപ്പോൾ ഏരിയാ കമ്മറ്റിയംഗമാണ്. രാജപുരം ലോക്കൽ കമ്മറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കള്ളാറിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത.് യോഗത്തിൽ ജില്ല കമ്മറ്റി അംഗം എം വി കൃഷ്ണൻ ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ എസി അംഗം പി കെ രാമചന്ദ്രൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ എം.സി മാധവൻ,ജോഷി ജോർജ്ജ് എന്നിവർ സംബന്ധിച്ചു. ജിനോ ജോൺ അധ്യക്ഷത വഹിച്ചു.കെ.വി രാഘവൻ സ്വാഗതം […]
പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു
എണ്ണപ്പാറ: പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. എണ്ണപ്പാറയിലാണ്. സംഭവം. എണ്ണപ്പാറ സർക്കാരി കോളനിയിലെ വിഷ്ണു (24) വാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. രാത്രി എണ്ണപ്പാറയിൽ ഫുട്‌ബോൾ മത്സരം നടന്നിരുന്നു. തൊട്ടടുത്ത് കുറ്റിക്കാട്ടിൽ ചൂതാട്ടം നടന്നു വരികയായിരുന്നു. ഇതിനിടെ രാത്രി പട്രോളിങ്ങിനായി അമ്പലത്തറ പോലീസ് ഇവിടെ എത്തിയിരുന്നു. ഈ വിവരം ചൂതാട്ട കേന്ദ്രത്തിൽ അറിഞ്ഞതോടെ ആളുകൾ ചിതറി ഓടി. ഇതിനിടയിൽ ഇവിടെയുണ്ടായിരുന്ന വിഷ്ണുവും ഇരുട്ടിൽ ഓടിയപ്പോൾ തൊട്ടടുത്തുളള ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. […]
ഏകോപനസമിതി വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
മാലക്കല്ല്് : വ്യാപാരി വ്യവസായി ഏകോപനസമിതി മാലക്കല്ല് യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.അഷറഫ്് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ.ജെ.സജി,കെ,ദിനേശൻ, ട്രഷറർ മാഹിൻ കോളിക്കര,യൂണിറ്റ് ജനറൽ സെക്രട്ടറി ബിനോയി മാത്യു,വനിതാ വിങ്് ജില്ലാ സെക്രട്ടറി സുനിത ശ്രീധരൻ, യൂത്ത് വിങ് ജില്ലാ സെക്രട്ടറി റിജോ ജോസഫ്,വനിതാ വിങ് യൂണിറ്റ് പ്രസിഡന്റ് ഗീത നാരായണൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ സോജൻ മാത്യു എന്നിവർ […]










