പടിമരുത് : കെ സി വൈ എം, എസ് എം വൈ എം തലശ്ശേരി അതിരൂപത 2022-23 സമിതിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി അതിരൂപതയിലെ 19 ഫൊറോനകളിലെ എല്ലാ യൂണിറ്റുകളിലും നടത്തപ്പെടുന്ന സായാഹ്ന യുവജന സംഗമം T- time പനത്തടി ഫൊറോനയുടെ നേതൃത്വത്തിൽ പടിമരുത് കൊട്ടോടി യൂണിറ്റുകൾ സംയുക്തമായി പടിമരുത് പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. സായാഹ്ന യുവജന സംഗമത്തിന്റെ ഉദ്ഘാടനം പടിമരുത് ഇടവക വികാരി ഫാ. മനോജ് കരിമ്പുഴിക്കൽ നിർവഹിച്ചു. കെസിവൈഎം പനത്തടി ഫൊറോന പ്രസിഡൻറ് ലിജേഷ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ.ജോബിൻ കൊട്ടാരത്തിൽ, ഫൊറോന ആനിമേറ്റർ സിസ്റ്റർ മേഴ്സി , എലിസബത്ത് അരമണ്ണിൽ എന്നിവർ പ്രസംഗിച്ചു. പടിമരുത് യൂണിറ്റ് പ്രസിഡണ്ട് ജിതിൻ ചോലിക്കര, കൊട്ടോടി യൂണിറ്റ് പ്രസിഡണ്ട് ശില്പി ഇമ്മാനുവൽ എന്നിവർ നേതൃത്വം നൽകി.നൂറോളം യുവജനങ്ങൾ പങ്കെടുത്ത സായാഹ്ന യുവജന സംഗമം എല്ലാ യുവജനങ്ങൾക്കും ആവേശവും പ്രചോദനവും ആയി.
Related Articles
കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
കളളാര്‍ : കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ 2025-26 പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് ടി കെ നാരായണന് ഉദ്ഘാടനം ചെയ്തുു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും സി.ഡി.എസ്. മെമ്പര്‍ ഗീത നന്ദിയും പറഞ്ഞു. ഒരു ലക്ഷത്തോളം പച്ചക്കറി തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറികള്‍ സുരക്ഷിതമായി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കള്ളാര്‍ പച്ചക്കറി ഉല്പാദക സംഘം […]
കുണ്ടംകുഴി പായത്തെ അബ്ദുല്ല കുഞ്ഞി (54) നിര്യാതനായി
കുണ്ടംകുഴി : പായത്തെ അബ്ദുല്ല കുഞ്ഞി(54) നിര്യാതനായി. ഭാര്യ :ജമീല മക്കൾ : അനീസ, ഹസീന, അഫ്സൽ, കബീർ, ഷബീബ മരുമക്കൾ : മുഹമ്മദ്കുഞ്ഞി, നൗഷാദ് ചുള്ളിക്കര (മാധ്യമ പ്രവർത്തകൻ ) ഇർഷാദ് ( ഗൾഫ് ) സഹോദരങ്ങൾ : മുഹമ്മദ് ( പരേതൻ),നഫീസ,മറിയം
ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
പാണത്തൂര്‍ : പനത്തടി പഞ്ചായത്ത് പാണത്തൂര്‍ കുടുബാരോഗ്യ കേന്ദ്രം, അഞ്ചാം വാര്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണത്തൂര്‍ ടൗണില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഏലിയാമ്മ അധ്യക്ഷത വഹിച്ചു. .വ്യാപാരി . വ്യവസായി ഏകോപന സമിതി പ്രിസിഡന്റ് പി എന്‍ സുനില്‍കുമാര്‍, ചുമട്ടുതൊഴിലാളി യൂണിയന് സെക്രട്ടറി എ ഇ സെബാസ്റ്റ്യന്‍ , ജെ പി എച്ച് എന്‍ സിനി സെബാസ്റ്റ്യന്‍ , ജെ എച്ച് ഐ ബൈജു […]




