ചുളളിക്കര: വരൾച്ച ഏറെ രൂക്ഷമാകുന്ന ഘട്ടത്തിൽ കൊട്ടോടിയിലെയും പരിസരപ്രദേശങ്ങളിലേയും കുടിവെളള ക്ഷാമത്തിനും കൃഷിക്കും ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് കൊട്ടോടിയിൽ ചെക്ക് ഡാം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം. ഈ ആവശ്യമുന്നയിച്ച് നാട്ടുകാർ ആക്ഷൻ കമ്മറ്റി രുപീകരിച്ച് എം എൽ എ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്. 17ന് എം എൽ എ കാഞ്ഞങ്ങാട്ട് വിളിച്ചുചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നറിയുന്നു.എം എൽ എ,വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ,പദ്ധതിപ്രദേശത്തെ പഞ്ചായത്തംഗങ്ങൾ എന്നിവർ […]
Author: kcadmin
പഴയങ്ങാടിയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിൽ
പഴയങ്ങാടി: എം ഡി എം എ വിൽപ്പനയിലെ മുഖ്യ കണ്ണിയായ യുവാവിനെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മാട്ടൂൽ സെന്ററിൽ താമസിക്കുന്ന പ്രബിൻ സി ഹരീഷ് എന്നയാളെയാണ് പഴയങ്ങാടി ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10:15 മണിയോടെ മാട്ടൂൽ പെറ്റ് സ്റ്റേഷൻനു സമീപത്തുള്ള ബീച്ച് റോഡിൽ വച്ചാണ് 920 മില്ലി ഗ്രാംഎംഡിഎംഎ യുമായി പ്രതി പിടിയിലായത്്. […]
കർണാടക ഫലം: ‘വെറുപ്പിന്റെ കമ്പോളം അടപ്പിച്ചു, സ്‌നേഹത്തിന്റെ കട തുറന്നു’, ജനത്തിന് നന്ദി പറഞ്ഞ് രാഹുൽ
കർണാടക ഫലം: ‘വെറുപ്പിന്റെ കമ്പോളം അടപ്പിച്ചു, സ്‌നേഹത്തിന്റെ കട തുറന്നു’, ജനത്തിന് നന്ദി പറഞ്ഞ് രാഹുൽ ദില്ലി: കർണാടകയിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും കർണാടകത്തിലെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച നേതാക്കൾക്കും അഭിനന്ദനം അറിയിക്കുന്നതായും നന്ദി പറയുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. ”കർണാടക തിരഞ്ഞെടുപ്പിൽ ഒരു വശത്ത് ക്രോണി ക്യാപിറ്റലിസത്തിന്റെ കരുത്തായിരുന്നു. മറുവശത്ത് പാവപ്പെട്ട ആളുകളായിരുന്നു കരുത്ത്. ദില്ലി എഐസിസി ആസ്ഥാനത്ത് വെച്ചാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ […]
കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ ശിലാന്യാസ കർമ്മം നിർവ്വഹിച്ച
ബന്തടുക്ക: കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ ശിലാന്യാസ കർമ്മം നിർവ്വഹിച്ചു. സംപൂജൃ സ്വാമി വിവിക്താനന്ദ സരസ്വതിയാണ് ശിലാന്യാസ കർമ്മം നിർവ്വഹിച്ചത്. തുടർന്ന് അദ്ദേഹം അനുഗ്രഹ പ്രഭാഷണംനടത്തി. ക്ഷേത്രം പ്രസിഡന്റ്് എ സി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. പി എം രാമചന്ദ്രൻ സ്വാഗതവും മധുസൂദനൻ പളളക്കാട് നന്ദിയും പറഞ്ഞു.
കാഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ചുള്ളിക്കര മുതൽ മാലക്കല്ല് വരെ മെയ് 16 മുതൽ ഒരാഴ്ച ഗതാഗതം താത്ക്കാലികമായി നിരോധിച്ചു
രാജപുരം: കാഞ്ഞങ്ങാട് ് – പാണത്തൂർ റോഡിൽ പൂടംകല്ല് മുതൽ കള്ളാർ വരെയുള്ള ഭാഗത്ത് മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ചുള്ളിക്കര മുതൽ മാലക്കല്ല് വരെ മെയ് 16 മുതൽ ഒരാഴ്ചത്തേക്ക് ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങൾ ചുള്ളിക്കര-കൊട്ടോടി-കുടുംബൂർ-മാലക്കല്ല് വഴി തിരിഞ്ഞ് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർഅറിയിച്ചു.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പത്താം തവണയും 100 ശതമാനം വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂൾ
രാജപുരം : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പത്താം തവണയും 100 ശതമാനം വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂൾ . 18 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കി. 4 പേർ 80 ശതമാനത്തിന് മുകളിലും, 8 പേർ 75 ശതമാനത്തിന് മുകളിലും 2 പേർ 70 ശതമാനത്തിന് മുകളിലും മാർക്ക് നേടി. 93.2 ശതമാനം മാർക്ക് നേടി കെ.ആനന്ദ് സ്‌കൂൾ തലത്തിൽ ഒന്നാം റാങ്ക് നേടി. […]
പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ
രാജപുരം: 36 വർഷങ്ങൾക്ക്്് ശേഷം അവർ ഒന്നിക്കുന്നു.രാജപുരം ഹോളിഫാമിലി ഹൈസ്‌ക്കൂൾ 1986-87 എസ് എസ് സി ബാച്ച്് വിദ്യാർ്ത്ഥികളാണ് സ്‌ക്കൂളിൽ സൗഹൃദ സംഗമത്തിനൊരുങ്ങിയത്. നാളെ രാവിലെ 9ന് സ്‌ക്കൂൾ മാനേജർ ഫാ.ജോർജ്ജ്് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുക്കന്മ്രാരെ ആദരിക്കൽ, ചർച്ച, സ്‌നേഹവിരുന്ന്് എന്നിവ നടക്കും.











