ബന്തടുക്ക: സഹോദരൻ ഓടിച്ച ബൈക്ക്് മറിഞ്ഞ് സഹോദരി മരണപ്പെട്ടു.പടുപ്പ് ആനക്കല്ലിലെ കുന്നത്ത്് ജോയി എന്ന അബ്രഹാം-മിനി ദമ്പതികളുടെ മകൾ ഹണി അബ്രഹാം (24)ആണ്് മരിച്ചത്. പരിക്കേറ്റ സഹോദരൻ ഹൈനസ് അബ്രഹാം മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുളേളരിയ കർമ്മംതൊടിയിലെ തിയേറ്ററിൽ നിന്നും സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്നലെ രാത്രി ശാന്തിനഗർ പായംപളളത്ത് വെച്ച് ഇവർ യാത്ര ചെയ്ത മോട്ടാർ സൈക്കിൾ മറിഞ്ഞാണ് അപകടമുണ്ടായത്. ഉടൻ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സോഫ്റ്റ് വെയർ എൻജിനിയറായ ഹണി വിദേശത്തേയ്ക്ക് […]
Author: kcadmin
ഇരുപത്തിയൊന്നാം വർഷവും പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയവുമായി കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ
രാജപുരം: കൊട്ടോടിസെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഐസിഎസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇരുപത്തിയൊന്നാം വർഷവും നൂറിന്റെ മികവിൽ. രാജപുരം ഫെറോനയുടെ കീഴിൽ, കൊട്ടോടിയിൽ പ്രവർത്തിച്ചുവരുന്ന സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 22 കുട്ടികൾ പരീക്ഷ എഴുതിയതിൽ 13 ഡിസ്റ്റിങ്ഷൻ, 8 കുട്ടികൾ ഫസ്റ്റ് ക്ലാസ്സ് , 1 സെക്കൻഡ് ക്ലാസ്സ് എന്നിവ കരസ്ഥമാക്കി. 95 ശതമാനം മാർക്ക് നേടി എം. അനഘ, 94 നേടി എം. മഞ്ചരി , 90 ശതമാനം നേടി […]
മുതിർന്നവർക്കൊരു മാതൃകയാണ് കുരുന്നുകളുടെ ഈ പ്രവർത്തി
ചുളളിക്കര: മുതിർന്നവർക്കൊരു മാതൃകയാണ് കുരുന്നുകളുടെ ഈ പ്രവർത്തി. കാര്യം മറ്റൊന്നുമല്ല, വെളളരിക്കുണ്ട് കോളനിയിൽ റോഡ് സൈഡിൽ വലിച്ചെറിഞ്ഞ നിലയിൽ കുപ്പികളും പ്ലാസിറ്റിക്കുകളും കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി.അവശേഖരിച്ചുകൊണ്ടാണ് കുട്ടികൾ മാതൃകയായത്. മാലിന്യമുക്ത കേരള പദ്ധതിയുടെ ഭാഗമായി എല്ലായിടത്തും ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇവിടെ പക്ഷേ കുട്ടികൾ അത് സ്വയം ഏറ്റെടുക്കുകയായിരുന്നു.ആരും പറയാതെ ആരുടേയും നിർദ്ദേശമില്ലാതെ ഈ കുരുന്നുകളുടെ മനസിൽ തോന്നിയ നന്മനിറഞ്ഞ പ്രവർത്തിക്ക് ഒരു ബിഗ് സല്യൂട്ട് .കോളനിയിലെ ഹൃതിക്, ശ്രീദേവ്, പ്രതുൽ, വൃജിത്ത്, അനശ്വര, ആരധിയ എന്നീ കുട്ടികളാണ് […]
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു
അട്ടേങ്ങാനം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടാം ദിവസം ഭാവി പ്രവർത്തന രേഖ. കേന്ദ്ര നിർവ്വഹക സമിതി അംഗം വിനോദ് കണ്ണൂർ അവതരിപ്പിച്ചു BG VS പ്രസിഡന്റ്, Dr. സി.രാമകൃഷ്ണൻ , IRTC – PlU സെക്രട്ടറി എ എം ബാലകൃഷ്ണൻ , പ്രെഫ.എം ഗോപാലൻ, വിവി ശാന്ത ടീച്ചർ, കെ എം . കുഞ്ഞിക്കണ്ണൻ, എം രമേശൻ , സംഘാടക സമിതി ചെയർമാൻ പി.ദാമോദരൻ, വൈസ് ചെയർമാൻ എച്ച് നാഗേഷ്, […]
ഹോളിഫാമിലി ഹയർസെക്കണ്ടറി സ്്ക്കൂൾ 1986-87 ബാച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു
രാജപുരം: ഹോളിഫാമിലി ഹയർസെക്കണ്ടറി സ്്ക്കൂൾ 1986-87 ബാച്ച് 36 വർഷത്തിനൂശേഷം ഒത്തുചേർന്നു.സംഗമം സ്‌ക്കൂൾ മാനേജർ ഫാ.ജോർജ്ജ്് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.എം കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറി ഡയറക്ടർ വി.സാജൻ,ഡെപ്യൂട്ടി തഹസീൽദാർ ബി.രാമു,വി.മണി, ജോയി പെരുമാണൂർ,അലോണ ബിജു,സോണി ജോസഫ്,മോളി ജോസഫ്് എന്നിവർ പ്രസംഗിച്ചു. 86-87 ബാച്ചിനെ പഠിപ്പിച്ച അധ്യാപകരായ കെ.ടി മത്തായി,എൽസമ്മ,എ.എൽ തോമസ്,പീറ്റർ,ഏലിക്കുട്ടി എന്നിവരെ ആദരിച്ചു.
കുട്ടികൾക്ക് ശാസ്ത്രീയമായി ഫുട്‌ബോൾ പരിശീലനം: അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നാളെ ജോൺ ബ്രിട്ടാസ് എ പി നിർവഹിക്കും
മാത്തിൽ: കുട്ടികൾക്ക് ശാസ്ത്രീയമായി ഫുട്‌ബോൾ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ മാത്തിൽ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ഫുട്‌ബോൾ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകുന്നേരം 4 30 ന് മാത്തിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജോൺ ബ്രിട്ടാസ് എ പി നിർവഹിക്കും . അക്കാദമിയിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുക്കുന്ന ഘോഷയാത്ര മാത്തിൽ എസ് ബി ഐ യുടെ സമീപത്തുനിന്ന് ആരംഭിച്ച് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്ന് ഉദ്ഘാടന പരിപാടി ഓഡിറ്റോറിയത്തിൽ നടക്കും ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ വി വി […]











