ചുള്ളിക്കര: പയ്യച്ചേരിയിലെ ആലീസ് തോമസ് എഴുതിയ ‘ നീ എന്റെ സൂര്യൻ ‘എന്ന കവിതാ സമാഹാരം ലൈബ്രറിയിലേക്ക് മുൻ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ ആലീസ് ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. കെ.മോഹനൻ,കെ.വി ഷാബു,എ.ഡി.ജോസുകുട്ടി,പി.നാരായണൻ എന്നിവർ സംബന്ധിച്ചു.
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച നാടൻ പാട്ട് കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ മാധവൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. മലയോര മേഖലയിൽ അറിയപ്പെടുന്ന മറ്റൊരു നാടൻപാട്ട് കലാകാരനും മിമിക്രി താരവും പൂർവ്വ വിദ്യാർത്ഥിയുമായ സതീശൻ രാജപുരം, പി. ടി. എ പ്രസിഡൻറ് പ്രഭാകരൻ കെ.എ എന്നിവർ പ്രസംഗിച്ചു.ു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ […]
കണ്ണൂർ: ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ അധ്യാപക പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ എ.പി. അംബിക , തഹസിൽദാർ സുരേഷ് ചന്ദ്രബോസ് , സി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.രമേശൻ , വി.മണികണ്ഠൻ, സി.രാധാകൃഷ്ണൻ , ബിജി.ഒ.കെ, പ്രീത.കെ.യു, ബീന എൻ വി , സുകന്യ ജിനേഷ്, സുമയ്യ സി […]
രാജപുരം : അന്താരാഷ്ട്ര യോഗ ദിനം,ലോക സംഗീത ദിനം എന്നിവയുടെ ഭാഗമായി ഗവ: യു .പി.സ്കൂള്‍ ബേളൂരില്‍ ‘ സംഗീത ശില്പ ശാല” ,”യോഗ പരിശീലനം” എന്നിവ സംഘടിപ്പിച്ചു…സ്കൂള്‍ പ്രഥമാധ്യാപകന് എം. രമേശന് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പി. ടി. എ. പ്രസിഡന്റ് പി.പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു..”സംഗീത ശില്പശാല ‘ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.ശ്രീജ ഉല്‍ഘാടനം ചെയ്തു.” യോഗ പരിശീലനം” കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി […]