LOCAL NEWS

പനത്തടി ശ്രീ വിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശ – കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പ് ഫലം

പനത്തടി :പനത്തടി ശ്രീ വിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശ – കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പ് ഫലം ( 07/05/23) 1 – 7816, 2 – 10824, 3 – 7261, 4 – 5457,5 – 197,6 – 4642,7 – 16801,8 – 9613,9 – 16119,10 – 3760,11 – 1423,12 – 2788,13 – 7956,14 – 7280,15 – 5064,16 – 4238,17 – 10761,18 […]

LOCAL NEWS

പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും അധ്യാപകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു

ബളാംതോട്്: ബളാംതോട് ഗവൺമെന്റ് ജി എച്ച് എസ് എസ് ൽ 93 – 94 വർഷത്തിൽ എസ് എസ് എൽ സി ക്ക് പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും അധ്യാപകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഗുരുവന്ദനം പരിപാടിയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും യുവകവിയുമായ സുധി പനത്തടി നിർവഹിച്ചു . സർവ്വിസിൽ നിന്നും വിരമിച്ച പഴയകാല അധ്യാപകരായ കരുണാകര,മാത്യു , ആർ സി തോമസ് […]

LOCAL NEWS

ആവേശമായി യുവജന സംഗമം

പടിമരുത് : കെ സി വൈ എം, എസ് എം വൈ എം തലശ്ശേരി അതിരൂപത 2022-23 സമിതിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി അതിരൂപതയിലെ 19 ഫൊറോനകളിലെ എല്ലാ യൂണിറ്റുകളിലും നടത്തപ്പെടുന്ന സായാഹ്ന യുവജന സംഗമം T- time പനത്തടി ഫൊറോനയുടെ നേതൃത്വത്തിൽ പടിമരുത് കൊട്ടോടി യൂണിറ്റുകൾ സംയുക്തമായി പടിമരുത് പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. സായാഹ്ന യുവജന സംഗമത്തിന്റെ ഉദ്ഘാടനം പടിമരുത് ഇടവക വികാരി ഫാ. മനോജ് കരിമ്പുഴിക്കൽ നിർവഹിച്ചു. കെസിവൈഎം പനത്തടി ഫൊറോന പ്രസിഡൻറ് ലിജേഷ് ഫ്രാൻസിസ് […]

LOCAL NEWS

ജോഷി ജോർജ്ജ്് സിപിഎം കള്ളാർ ലോക്കൽ സെക്രട്ടറി

കളളാർ : സി പി എം കളളാർ ലോക്കൽ സെക്രട്ടറിയായി ജോഷി ജോർജിനെ തീരുമാനിച്ചു. ഇപ്പോൾ ഏരിയാ കമ്മറ്റിയംഗമാണ്. രാജപുരം ലോക്കൽ കമ്മറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കള്ളാറിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത.് യോഗത്തിൽ ജില്ല കമ്മറ്റി അംഗം എം വി കൃഷ്ണൻ ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ എസി അംഗം പി കെ രാമചന്ദ്രൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ എം.സി മാധവൻ,ജോഷി ജോർജ്ജ് എന്നിവർ സംബന്ധിച്ചു. ജിനോ ജോൺ അധ്യക്ഷത വഹിച്ചു.കെ.വി രാഘവൻ സ്വാഗതം […]

LOCAL NEWS

പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു

എണ്ണപ്പാറ: പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. എണ്ണപ്പാറയിലാണ്. സംഭവം. എണ്ണപ്പാറ സർക്കാരി കോളനിയിലെ വിഷ്ണു (24) വാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. രാത്രി എണ്ണപ്പാറയിൽ ഫുട്‌ബോൾ മത്സരം നടന്നിരുന്നു. തൊട്ടടുത്ത് കുറ്റിക്കാട്ടിൽ ചൂതാട്ടം നടന്നു വരികയായിരുന്നു. ഇതിനിടെ രാത്രി പട്രോളിങ്ങിനായി അമ്പലത്തറ പോലീസ് ഇവിടെ എത്തിയിരുന്നു. ഈ വിവരം ചൂതാട്ട കേന്ദ്രത്തിൽ അറിഞ്ഞതോടെ ആളുകൾ ചിതറി ഓടി. ഇതിനിടയിൽ ഇവിടെയുണ്ടായിരുന്ന വിഷ്ണുവും ഇരുട്ടിൽ ഓടിയപ്പോൾ തൊട്ടടുത്തുളള ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. […]

LOCAL NEWS

ഏകോപനസമിതി വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി

മാലക്കല്ല്് : വ്യാപാരി വ്യവസായി ഏകോപനസമിതി മാലക്കല്ല് യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.അഷറഫ്് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ.ജെ.സജി,കെ,ദിനേശൻ, ട്രഷറർ മാഹിൻ കോളിക്കര,യൂണിറ്റ് ജനറൽ സെക്രട്ടറി ബിനോയി മാത്യു,വനിതാ വിങ്് ജില്ലാ സെക്രട്ടറി സുനിത ശ്രീധരൻ, യൂത്ത് വിങ് ജില്ലാ സെക്രട്ടറി റിജോ ജോസഫ്,വനിതാ വിങ് യൂണിറ്റ് പ്രസിഡന്റ് ഗീത നാരായണൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ സോജൻ മാത്യു എന്നിവർ […]

LOCAL NEWS

വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം: കിനാനൂർ കരിന്തളം പഞ്ചായത്ത്് സി ഡി എസ ഒന്നാമത്്

അട്ടേങ്ങാനം : കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ്-2023 ‘ഒരുമയുടെ പലമ എന്ന പേരിൽ സംഘടിപ്പിച്ച വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം സമാപിച്ചു.ബേളൂർ ജിയുപി സ്‌കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 198 പോയിറ്റോടെ കിനാനൂർ കരിന്തളം പഞ്ചായത്ത്് സി ഡി എസ് ഒന്നാമതെത്തി. 110 പോയിന്റ് നേടി കോടോം-ബേളൂർ പഞ്ചായത്ത്് രണ്ടാം സ്ഥാനവും,44 പോയിന്റോടെ ഈസ്റ്റ് എളേരി മുന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി […]

LOCAL NEWS

മോഡൽ പ്ലോട്ട് തണ്ണിമത്തൻ വിളവെടുത്തു

കുറ്റിക്കോൽ: കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് മാതൃക കുടുംബശ്രീ സിഡിഎസിന് കീഴിലുളള ഒറ്റമാവുങ്കാൽ പ്രദേശത്ത് പ്രവർത്തിക്കുന്ന ധനലക്ഷ്മി ജെൽജി ഗ്രൂപ്പ് കൃഷി ചെയ്ത സിഡിഎസ് മോഡൽ പ്ലോട്ട് തണ്ണിമത്തൻ വിളവെടുപ്പ് കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് സരോജിനി ഒറ്റമാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൻ സി റീന സംസാരിച്ചു. സിഡിഎസ് അംഗം ശ്രീജ ഒറ്റമാവുങ്കാൽ സ്വാഗതവും ആശനന്ദിയും പറഞ്ഞു  

LOCAL NEWS

കഥാപ്രസംഗത്തിന് ഗീതാ നാരായണന് രണ്ടാം സ്ഥാനം

അട്ടേങ്ങാനം : വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ രജത ജൂബിലി വാർഷികത്തോടനുബന്ധിച്ച് നടത്തിയ അരങ്ങ് പരിപാടിയിൽ കഥാപ്രസംഗത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി ഗീതാ നാരായണൻ. കള്ളാർ പഞ്ചായത്ത് 11 -ാം വാർഡിലെ പൊൻപുലരി കുടുംബശ്രീ പ്രസിഡണ്ടാണ് ഗീതാ നാരായണൻ.    

DISTRICT NEWS

കാഞ്ഞങ്ങാട്: നഗരസഭയിൽ ഖരമലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനായി കൺസൽറ്റേഷൻ മീറ്റിംഗ് നടത്തി

കാഞ്ഞങ്ങാട്: നഗരസഭയിൽ ഖരമലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനായി കൺസൽറ്റേഷൻ മീറ്റിംഗ് നടത്തി. ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ. വി. സുജാത നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സരസ്വതി അധ്യക്ഷയായിരുന്നു. മുനിസിപ്പൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ ഷൈൻ പി. ജോസ് നന്ദിയും പ്രകാശിപ്പിച്ചു. കേരള സർക്കാർ ലോക ബാങ്കിന്റെയും എ.ഐ.ഐ.ബിയുടെയും പിന്തുണയോടെ നടപ്പിലാക്കിവരുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതി(KSWMP) യിലൂടെ മുന്നൂറ് മില്യൻ യു. എസ്. ഡോളറിന്റെ പദ്ധതികളാണ് അടുത്ത അഞ്ച് വർഷം […]