കൊട്ടോടി : പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്‌സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.
Author: kcadmin
പനത്തടി പഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ചെറുപനത്തടി വിഷ്ണു മൂർത്തി പള്ളിയറ റോഡ് ഗതാഗതത്തിനായി തുറന്നു
പാണത്തൂർ :പനത്തടി പഞ്ചായത്ത് 2022_23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ചെറുപനത്തടി _വിഷ്ണു മൂർത്തി പള്ളിയറ റോഡ് ഗതാഗതത്തിനായി തുറന്നു. അഞ്ച് ലക്ഷം രൂപ അടങ്കൽ തുകയിൽ 140മീറ്റർ നീളത്തിലാണ് റോഡ് നവീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ എൻ. വിൻസെന്റ് അധൃഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധൃഷരായ ലതാ അരവിന്ദൻ ,സുപ്രിയ ശിവദാസ് പഞ്ചായത്ത് അംഗങ്ങളായ കെ.ജെ ജെയിംസ്, കെ.കെ.വേണുഗോപാൽ, രാധാസുകുമാരൻത ുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ ബേബി […]
പാറക്കല്ല് അംഗൻവാടിക്ക് പുതിയ കെട്ടിടമായി കെട്ടിടത്തിന്റെ ഉത്ഘാടനവും പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്ത് പ്രഖ്യാപനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്്ഘാടനം ചെയ്തു
അട്ടേങ്ങാനം:കോടോം ബേളൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പാറക്കല്ല് അങ്കൺവാടിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്ത് പ്രഖ്യാപനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു. മെൻസ്റ്റർ കപ്പ് അവബോധം സംബന്ധിച്ചു മെഡിക്കൽ ഓഫീസർ ഫാത്തിമ കെ. പി വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ […]
പൂടങ്കല്ല് ആശുപത്രിയിൽ അധികൃതരുടെ ശ്രദ്ധ പതിയണം. ത്വരിത വികസനം അനിവാര്യം. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ
രാജപുരം : സ്ത്രീരോഗ വിദഗ്ദ്ധയും എല്ല് രോഗ വിദഗ്ദ്ധയും ഡയാലിസിസ് സൗകര്യങ്ങളും ആവശ്യത്തിന് ശുദ്ധ ജലവും അതീവ ശ്രദ്ധയും ഉണ്ടെങ്കിൽ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയായ പൂടങ്കല്ല് ആശുപത്രിയെ ജനോപകാരപ്രദമാക്കി മാറ്റാമെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ . പൂടങ്കല്ല് ആശുപത്രിയിൽ സന്ദർശനത്തിന് എത്തിയ എയിംസ് ജനകീയ കൂട്ടായ്മയുടെ പ്രതിനിധികൾ ആശുപത്രിയിൽ അധികൃതരെയും രോഗികളെയും കണ്ട് ചർച്ചകൾ നടത്തി വിവരങ്ങൾ ശേഖരിച്ചു. എല്ലാ ന്യൂനതകളും പരിഹരിച്ച് കിട്ടുന്നതിന് വേണ്ടി സർക്കാരിലേക്ക് കത്തെഴുതുമെന്ന് കൂട്ടായ്മ ജനറൽ സെക്രട്ടറി നാസർ ചെർക്കളം, […]
ക്ലീൻ ബേഡകം ഗ്രീൻ ബേഡകം- വലിച്ചെറിയൽ മുക്ത പഞ്ചായത്ത്
ബേഡഡുക്ക: മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഹരിത കർമ്മസേന, കുടുംബശ്രീ, ബാലസഭ കുട്ടികൾ, ക്ലബ്ബ് വായന പ്രവർത്തകർ, വ്യാപാരികൾ, വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവർ ജനകീയ ശുചീകരണത്തിന്റെ ഭാഗമായി. പഞ്ചായത്തിൽ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയുന്നതിനായി രാത്രി കാല സ്‌ക്വാഡുകൾ നിയോഗിച്ചിട്ടുണ്ട്. ബേഡഡുക്കയെ മാലിന്യമുക്ത വലിച്ചെറിയൽ മുക്ത പഞ്ചായത്തായി ഡി.പി.സി സർക്കാർ നോമിനി അഡ്വ.സി.രാമചന്ദ്രൻ പ്രഖ്യാപിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വസന്തകുമാരി ശുചിത്വ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് പ്രസിഡന്റ് […]
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു
പടിമരുത്: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു.പടിമരുതിലെ ചിലമ്പിക്കുന്നേൽ ആൽഫി ടോമിയെയാണ് സെന്റ് ജോസഫ് വാർഡ് കൂട്ടായ്മ ആനുമോദിച്ചത്. ഇടവക വികാരി ഫാ.ജോൺസൺ വേങ്ങപറമ്പിൽ സമ്മാനം നൽകി. സ്ഥലം മാറിപോകുന്ന സിസ്റ്റർ അനീസ്, സിസ്റ്റർ റെനി എന്നിവർക്കും വാർഡ് കുട്ടായ്മ സ്്‌നോപഹാരം നൽകി. കുട്ടിയമ്മ റിപ്പോർട്ട്് അവതരിപ്പിച്ചു. വിൽസൻ തരണിയിൽ സ്വാഗതവും ബിനോയി അറയ്ക്കൽ നന്ദിയും പറഞ്ഞു.
കൊവിഡിനേക്കാൾ വലിയ മഹാമാരി വരുന്നു ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കൊവിഡ് മഹാമാരിയേക്കാൾ ഭീകരമായ പകർച്ചവ്യാധിയെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറാകണം എന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. യു എൻ ഏജൻസിയുടെ വാർഷിക അസംബ്ലിയിൽ ബജറ്റ് വർദ്ധനവ് അംഗീകരിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് മഹാമാരിയുടെ ആഗോള അടിയന്തരാവസ്ഥ അവസാനിപ്പിച്ച് ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. അടുത്ത പകർച്ചവ്യാധി തടയുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ വരുത്തേണ്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പിന്നെ ആരാണ് അത് […]
ചാച്ചാജി ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പേപ്പർ നിർമ്മിച്ചു
രാജപുരം: ചാച്ചാജി ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പേപ്പർ നിർമ്മിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് 2022- 23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്‌സ് സ്‌കൂളിലെ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയതാണ് പേപ്പർ ബാഗുകൾ. ഇതിന്റെ വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ നിർവഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പബി ഗീത അധ്യക്ഷത വഹിച്ചു സ്റ്റാറ്റിംഗ്് കമ്മിറ്റി ചെയർമാൻ കെ ഗോപി, വാർഡ് മെമ്പർ അജിത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപിക […]
ചെറുപുഴയിലെ ഒരു വീട്ടിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി.
ചെറുപുഴ: ചെറുപുഴയിലെ ഒരു വീട്ടിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാടിച്ചാൽ പൊന്നമ്പയൽ ചീമേനി റോഡിലെ വങ്ങാട് വാച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഷാജി എന്ന യുവാവും ശ്രീജ എന്ന യുവതിയും അവരുടെ മൂന്നു കുട്ടികളായ സൂരജ്, സുരഭി, സുജിത്ത് എന്നിവർ അടങ്ങുന്ന കുടുംബത്തെയാണ് ശ്രീജയുടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇവരുമായി അകന്നു താമസിക്കുന്ന ഷാജി കഴിഞ്ഞ പതിനാറിന് ശ്രീജയെ വിവാഹം ചെയ്തതായി പറയപ്പെടുന്നു. ഷാജി ഇതിനു […]