LOCAL NEWS

കള്ളാർ പഞ്ചായത്ത് തല പ്രവേശനോത്സവം ഹോളി ഫാമിലി ഹയർസെക്കൻററി സ്‌കൂളിൽ

രാജപുരം: 2023-24 അധ്യയന വർഷത്തെ കള്ളാർ പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം ഹോളി ഫാമിലി ഹയർ സെക്കൻററി സ്‌കൂളും, എഎൽപി സ്‌കൂളും ചേർന്ന് വർണ്ണാഭമായ പരിപാടികളോടെ നടത്തി. നവാഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌കൂളിലേക്ക് ആനയിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ടി. കെ നാരായണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻററി പ്രിൻസിപ്പാൾ ജോബി ജോസഫ്, വാർഡ് മെമ്പർ വനജ ഐത്തു, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി […]

NATIONAL NEWS

മെയ് 31 ലോക പുകയില വിരുദ്ധദിനം

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇന്നൊരു കൊച്ച് കുട്ടിക്ക് പോലുമറിയാം. ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) പുകവലിക്കെതിരെ നിരന്തരം മൂന്നാര്‌റിയിപ്പ് തന്നുകൊണ്ടിരിക്കുകയുമാണ്. മാത്രമല്ല പുകവലി സൃഷ്ടിക്കുന്ന മാരകമായ വിപത്തുകളെക്കുറിച്ച് ഞെട്ടിക്കുന്ന കണക്ക് തന്നെ നിരന്തരം നൽകി നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. എല്ലാവർഷവും മെയ് 31 ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യസംഘടന ആചരിക്കുന്നത് ഈ ബോധവൽക്കരണത്തിന്റെ ഭാഗമാണ്. പക്ഷേ ഇതൊക്കെ വ്യക്തിക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കാണ്. എന്നാൽ പുകവലി സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും അതുമൂലമുണ്ടാകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും ഗൗരവമായി ആരും ചർച്ചയ്‌ക്കെടുത്തിട്ടില്ല. […]

LOCAL NEWS

പൂടംകല്ല് ഇടക്കടവിലെ എം.കുമാരൻ (59)നിര്യാതനായി

രാജപുരം: പൂടംകല്ല് ഇടക്കടവിലെ എം.കുമാരൻ (59)നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: ദിവ്യ, ദീപേഷ്. മരുമകൻ: സുകുമാരൻ. സഹോദരങ്ങൾ: രാമൻ, അനിൽ കുമാർ, മനോജ് കുമാർ, ശാരദ, നാരായണി,ലക്ഷ്മി.

DISTRICT NEWS

പ്രതിഷേധം ഫലം കണ്ടു. മജൽ റോഡ് പ്രവർത്തിക്ക് അനുമതിയായി

കാവുഗോളി ചൗകി : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾക്കൊള്ളുന്ന മയിൽപ്പാറ മജൽ റോഡ് വർഷങ്ങളായി തകർന്ന് കാൽനടയാത്ര പോലും ദുസ്സഹമായ അവസ്ഥയിൽ നാട്ടുകാർ ജനകീയ പ്രതിഷേധം നടത്തിയതിന്റെ ഫലമായി ഏകദേശം ഒരു കിലോമീറ്ററോളം അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് അനുവദിച്ച് എസ്റ്റിമേറ്റ് പൂർത്തിയായി. കോൺട്രാക്ടർ പണി തുടങ്ങാനിരിക്കെ കാരണമെന്നും ഇല്ലാതെ ചില സമർദ്ധങ്ങൾക്ക് വഴങ്ങി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വർക്ക് തുടങ്ങുന്നതിനെ കഴിഞ്ഞദിവസം സ്റ്റേ ചെയ്യുകയായിരുന്നു., ഇതിനെതിരെ ഇന്നു രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ അസിസ്റ്റന്റ് […]

LOCAL NEWS

കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എ. ഭരതനാട്യം.ഒന്നാം റാങ്ക് പാറപ്പള്ളിയിലെ അഭിനയ്ക്ക്. അഭിനയ്ക്ക് അഭിനന്ദന പ്രവാഹം

പാറപ്പള്ളി: കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എ.ഭരതനാട്യത്തിൽ ഒന്നാം റാങ്കു നേടിയ പാറപ്പള്ളിയിലെ പി. അഭിനയ്ക്ക് അഭിനന്ദന പ്രവാഹം. പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്ട്‌സിലെ വിദ്യാർത്ഥിയായ അഭിന പാറപ്പള്ളിയിലെ സതീന – രാമചന്ദ്രൻ ദമ്പതികളുടെ മകളാണ്.സ്‌കൂൾ കലോൽസവങ്ങൾ, കേരളോൽസ പരിപാടികൾ എന്നിവയിൽ നൃത്ത – നാടക മത്സരങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ അഭിനയെ തേടി എത്തിയിട്ടുണ്ട്. റാങ്ക് ജേതാവിനെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ ഷാൾ […]

LOCAL NEWS

കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഭരണസമിതി തീരുമാനം : ഇത് അട്ടിമറിച്ച് ഭരണപക്ഷത്തെ ചില അംഗങ്ങൾ; രൂക്ഷവിമർശനവുമായി പ്രതിപക്ഷം

പാണത്തൂർ :കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഭരണസമിതി ഒറ്റക്കെട്ടായി എടുത്ത തീരുമാനം ഭരണ പക്ഷത്തെ ചില അംഗങ്ങൾ അട്ടിമറിച്ചെന്നാരോപിച്ച് ഭരണസമിതി യോഗത്തിൽ ഭരണപക്ഷത്തിനെതിരെ രൂപക്ഷ വിമർശനവുമായി പ്രതിപക്ഷ നിര. പനത്തടി ഗ്രാമപഞ്ചായത്തിൽ ഇന്നു നടന്ന ഭരണസമിതി യോഗത്തിലാണ് ഈ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങളായ കോൺഗ്രസിലെ കെ.ജെ.ജെയിംസ്, എൻ.വിൻസെന്റ് ,ബി ജെ പിയിലെ വേണുഗേപാലൻ എന്നിവർ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. പഞ്ചായത്തിന്റെ പ്രവർത്തികൾ ഏറ്റെടുക്കുന്ന റെജി എന്ന കരാറുകാരൻ പ്രവർത്തികൾ കൃത്യമായി പൂർത്തിയാക്കാത്തതിനാൽ പഞ്ചായത്തിന് വൻ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നുവെന്നും […]

LOCAL NEWS

കോടോം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

C no:69 കോടോം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു കോടോ ബേളൂർ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീജ പി ഉദ്ഘാടനം ചെയ്തു.കെ.വി കേളു അധ്യക്ഷത വഹിച്ചു. എ ഡി എസ് അംഗം നസിയ പ്രസംഗിച്ചു. .അംഗൻവാടി വർക്കർ സുധ സ്വാഗതം പറഞ്ഞു. സ്‌കൂളിൽ പോവുന്ന കുട്ടികൾക്കും പുതിയതായി അംഗൻവാടിയിൽ പ്രവേശിച്ച കുട്ടികൾക്കും കോടോത്ത് റെയിൻബോ ക്ലബ്ബിന്റെ വക പഠനോപകരണങ്ങളും മധുരവും നൽകി. പ്രസിഡന്റ് കുട്ടികൾക്ക് ലഡ്ഡു വിതരണം ചെയ്തു. അംഗൻവാടിയിൽ നിന്നും സ്‌കൂളിലേക്ക് പോവുന്ന ആദിശ്രീ അഖിൽ […]

NATIONAL NEWS

ഇടപെട്ട് കർഷക നേതാക്കൾ; മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്നും പിൻമാറി ഗുസ്തി താരങ്ങൾ

ഡൽഹി : മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്നും പിൻമാറി ഗുസ്തി താരങ്ങൾ. കർഷക നേതാക്കൾ അനുനയിപ്പിച്ചതോടെയാണ് താരങ്ങളുടെ പിൻമാറ്റം. അഞ്ച് ദിവസം കൂടി കേന്ദ്രസർക്കാരിന് സമയം അനുവദിക്കുകയാണെന്നും അതുവരെ മെഡലുകൾ ഗംഗയിൽ ഒഴുക്കില്ലെന്നും താരങ്ങൾ വ്യക്തമാക്കി. ബ്രിജ് ഭൂഷണിനെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു. മെഡലുകൾ ഹരിദ്വാറിൽ ഒഴുക്കുന്നതിനായി ഇന്ന് വൈകീട്ടോടെയാണ് താരങ്ങൾ ഹരിദ്വാറിൽ എത്തിയത്. ഏറെ വൈകാരികമായി മെഡലുകൾ നെഞ്ചോട് ചേർത്ത് കരഞ്ഞ് കൊണ്ടായിരുന്നു ഹരിദ്വാറിൽ താരങ്ങൾ നിന്നത്. താരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് […]

LOCAL NEWS

അങ്കൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി

രക്തസാക്ഷി സ്മാരക വായനശാല & ഗ്രന്ഥാലയം ചെറുപ്പാറ അങ്കൺ വാടി പ്രവേശനോത്സവ ദിനത്തിൽ ചെറുപ്പാറ അങ്കൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. പരിപാടി വായനശാല സെക്രട്ടറി കെ കെ സന്ദീപിന്റെ അദ്ധ്യക്ഷതയിൽ കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്ത് പഠനോ പകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കെ പി കമലാക്ഷൻ, കെ ജനാർദ്ദനൻ ,പി ജിഷ്ണു എന്നിവർ സംസാരിച്ചു. ചടങ്ങിൽ അങ്കൺ വാടി ടീച്ചർ വനജ സ്വാഗതവും അങ്കൺ വാടി ഹെൽപ്പർ […]

DISTRICT NEWS

ഷെറിൻ ഷഹാനയെ ഡി വൈ എഫ് ഐ ആദരിച്ചു

പയ്യന്നൂർ : പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവ്വീസ് നേടിയ ഷെറിൻ ഷഹാനയെ വീട്ടിലെത്തി കെ കെ ശൈലജ ടീച്ചർ അഭിനന്ദനം അറിയിച്ചു. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ ഉപഹാരം ഷെറിൻ ഷഹാനയ്ക്ക് ശൈലജ ടീച്ചർ കൈമാറി.