KERALA NEWS

നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്: ലാത്തിചാർജ്ജിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗത്തിന് ഗുരുതര പരിക്ക്

സംസ്ഥാനത്ത് നാളെ കെ എസ് യു പഠിപ്പ് മുടക്ക് സമരം നടത്തും. കേരള വർമ കോളേജിലെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് മന്ത്രി ആർ. ബിന്ദുവിന്റെ വസതിയിലേക്ക് കെ എസ് യു നടത്തിയ മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി സമരവുമായി സഹകരിക്കാൻ കെ എസ് യു സംസ്ഥാന കമ്മിറ്റി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. മാർച്ച് നടത്തിയ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് ഫലം കാണാതെ വന്നതോടെ പൊലീസ് ലാത്തി […]

NATIONAL NEWS

ഭാരത് ആട്ട വില കുറച്ചു… എവിടെ കിട്ടും, വില അറിയാം; സൗജന്യ റേഷന് പിന്നാലെ പുതിയ സമ്മാനം

സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയതായി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയത് വലിയ വാർത്തയായിരുന്നു. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പ്രഖ്യാപനം. അടുത്ത മാസത്തോടെ സൗജന്യ റേഷൻ പദ്ധതി അവസാനിക്കുകയാണ്. ഈ വേളയിലാണ് അഞ്ച് വർഷത്തേക്ക് കൂടി നീട്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കവെയാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ജനങ്ങളെ ആകർഷിക്കാനുള്ള വാഗ്ദാനം മാത്രമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. നാളെയും ഈ മാസം […]

LOCAL NEWS

കുങ്ഫൂ വിജയികൾക്ക് അനുമോദനമൊരുക്കി കുറ്റിപുളിയിലെ എ.കെ.ജി. പുരുഷസംഘം

അയ്യങ്കാവ്: കുറ്റിപുളി എ കെ ജി പുരുഷസ്വയം സഹായസംഘം പ്രദേശത്തെ കരാട്ടെ -കുങ്ഫൂ വിജയികളായ കുട്ടികളെ അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായ കെ. ശൈലജ പരിപാടി ഉദ്്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പ്രസാദ് കുറ്റിപുളി അധ്യക്ഷത വഹിച്ചു. സംഘം ട്രഷററും തായന്നൂർ സർവീസ് സഹകരണബാങ്ക് മുൻബ്രാഞ്ച് മാനേജരുമായ വി. നാരായണൻ, എൻ. ബിജു, എൻ. ബൈജു എന്നിവർ സംസാരിച്ചു. സെക്രട്ടറി ശരത് ദാമോദരൻ സ്വാഗതവും സംഘാഗം കെ. കരുണാകരൻനന്ദിയും പറഞ്ഞു. പ്രേദേശവാസികളും സംഘാഗംങ്ങളും ചടങ്ങിൽ […]

KERALA NEWS

വിലക്ക് ലംഘിച്ച് കേരളീയത്തിൽ പങ്കെടുത്ത് മണിശങ്കർ അയ്യർ

കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് മുൻ മന്ത്രി കൂടിയായ മണിശങ്കർ അയ്യർ കേരളീയം പരിപാടിയിൽ പങ്കെടുത്തു. കേരളീയത്തിന്റെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറിലാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാന കോൺഗ്രസും, യുഡിഎഫും ബഹിഷ്‌കരിച്ച പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തിരിക്കുന്നത്. പിണറായി വിജയനോടുള്ള ബഹുമാനാർത്ഥമല്ല, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ബഹുമാന സൂചകമായിട്ടാണ് കേരളീയത്തിലെത്തിയതെന്നും മണിശങ്കർ അയ്യർ പറഞ്ഞു. അതേസമയം കേരളത്തീയത്തിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിന് ശേഷമാണ് പഞ്ചായത്ത് രാജ് ബില്ല് വന്നതും, […]

KERALA NEWS

മന്ത്രിസഭ പുനഃസംഘടിപ്പിക്കും; എൽഡിഎഫ് യോഗം ഈ മാസം പത്തിന് കേരളാ കോൺഗ്രസ് ( ബി) കത്ത് നൽകി

രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണം എന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ( ബി) എൽ ഡി എഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകി. നവകേരള സദസ്സിന് മുമ്പ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാർ വിഭാഗത്തിന്റെ ആവശ്യം. കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാൽ നായരാണ് കത്ത് നൽകിയത്.മുൻ ധാരണ പ്രകാരം ഗണേഷിന് നവംബറിൽ മന്ത്രിസ്ഥാനം കിട്ടും എന്നാണ് കേരള കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻ കുട്ടി, ആന്റണി രാജു, […]

SPECIAL FEATURE

തൂവെള്ള പല്ലുകൾ വേണോ..? വീട്ടിൽ തന്നെയുണ്ട് പരിഹാരം

ഏതൊരാളുടേയും സൗന്ദര്യം അവരുടെ ചിരിയാണ് എന്നാണ് പറയുന്നത്. എന്നാൽ ആത്മവിശ്വാസത്തോടെ ചിരിക്കാൻ പലർക്കും തടസമാകുന്നത് നിറമില്ലാത്ത പല്ലുകളാണ്. വെളുത്ത പല്ലുകൾ എല്ലാവരും ആഗ്രഹിക്കുന്നത്. ഇത് പലരുടേയും ആത്മവിശ്വാസത്തേെിന്റ അളവുകോലാണ് എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. പലരും നിറമില്ലാത്ത പല്ലുകൾ കാരണം ചിരിക്കാൻ പോലും മടിക്കുന്നവരാണ്. ഒരാളുടെ വായയുടെ ആരോഗ്യം എത്രത്തോളം നല്ലതാണ് അല്ലെങ്കിൽ മോശമാണ് എന്നത് അയാളുടെ പല്ലുകളിൽ നോക്കിയാൽ അറിയാം. പല്ലുകൾ വെളുപ്പിക്കാൻ ആയിരക്കണക്കിന് രൂപ മുടക്കി പല്ല് വെളുപ്പിക്കുന്ന ശസ്ത്രക്രിയകൾ നടത്തേണ്ടതില്ല. തൂവെള്ള പല്ലുകൾ ലഭിക്കാൻ […]

LOCAL NEWS

കോടോം-ബേളൂർ കുടുംബശ്രീ സി ഡി എസ് കോഴി വിതരണം നടത്തി

അട്ടേങ്ങാന: .കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസർ ഗ്രൂപ്പ് രണ്ടാം ഘട്ട കോഴിവിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. 5 പേര് അടങ്ങിയ 6 ഗ്രൂപ്പിനാണ് 50 കോഴി വീതം നൽകിയത്. കുടുംബശ്രീ മിഷനാണ് ഇതിനുള്ള ഫണ്ട് നൽകുന്നത്.്. പരിപാടിയിൽ സി ഡി എസ് ചെയർപേഴ്‌സൺ ബിന്ദു സി അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ സംസാരിച്ചു. രാഗിണി സ്വാഗതവും […]

DISTRICT NEWS

സലിം സന്ദേശത്തിന് വീണ്ടും ദേശീയ അംഗീകാരം

കാസറഗോഡ് : ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശc വേൾഡ് പീസ് കൗൺസിലിന്റെ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹനായി .ജനപക്ഷ സഹയാത്രകൻ എന്ന നിലയിലാണ് അംഗീകാരം. സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യഗ്രന്ഥശാലാ പ്രവർത്തകനും ജില്ലയിൽ എയിംസ് ആശുപത്രിക്ക് വേണ്ടിയുള്ള ജനകീയ കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്തതിനുമാണ് അംഗീകാരം. ജില്ലയിലെ എൻഡോ സൾഫാൻ ദുരിത മേഖലയിലെ പ്രവർത്തനത്തിന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി കൗൺസിൽ ഏർപ്പെടുത്തിയതാണ് സലീമിന് ലഭിച്ച ഈ മാനവ സേവാ പുരസ്‌കാരം. നവംബർ […]

NATIONAL NEWS

കോൺഗ്രസും വികസനവും ഒരുമിച്ച് നിലനിൽക്കില്ല; ഛത്തീസ്ഗഢിൽ വിമർശനവുമായി പ്രധാനമന്ത്രി

റായ്പൂർ: ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഗോത്രവർ?ഗത്തിൽ നിന്നുമുള്ള വ്യക്തി രാജ്യത്തിന്റെ രാഷ്ട്രപതിയാകുന്നത് കോൺഗ്രസ് എതിർത്തതായി പ്രധാനമന്ത്രി ആരോപിച്ചു. വികസനത്തിന്റെ നേട്ടവും പുരോഗതിയും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും എത്തിക്കുക എന്നതാണ് ബി ജെ പിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ കാങ്കറിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഢ് രൂപീകരണത്തിനായി സംസ്ഥാനത്തെ ജനങ്ങളും ബി ജെ പിയും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കാലം വരെ അവർ ഇവിടെ […]

LOCAL NEWS

മുണ്ടോട്ട്- ചിറംങ്കടവ് റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണ

രാജപുരം : ഹോസ്ദുർഗ് – പാണത്തൂർ റോഡിൽ കിഫ്ബി ഫണ്ട് 59.94 കോടി രൂപ ചിലവഴിച്ച് ആരംഭിച്ച മെക്കാഡം ടാറിംഗ് പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണയായി. മുണ്ടോട്ട് മുതൽ കള്ളാർ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം നവംബർ മാസത്തിനകവും തുടർന്ന് 18-ാം മൈൽ വരെയുള്ള ഭാഗം ഡിസംബറിനകവും പ്രവൃത്തി പൂർത്തീകരിക്കാനും കോളിച്ചാൽ മുതൽ ചിറങ്കടവ് വരെയുള്ള ബാക്കി ഭാഗം ഏപ്രിൽ 30 നകവും പൂർത്തി കരിക്കാൻ കഴിയുമെന്ന് കരാറുകാരൻ ഇന്ന് നടന്ന യോഗത്തിൽ ഉറപ്പു നൽകി. ടെണ്ടർ ചെയ്ത […]