LOCAL NEWS

മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്സ് പാണത്തൂരില്‍ പ്രതിഷേധ സംഗമം നടത്തി

പാണത്തൂര്‍: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തതിനെതിരെ പാണത്തൂരില്‍ നടന്ന പ്രതിക്ഷേധ സംഗമം ഡി.സി സി പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, സി.സി.സി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രമേശന്‍ കരിച്ചേരി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.ജെ ജെയിംസ്, സി കൃഷ്ണന്‍ നായര്‍, കെ.എന്‍ വിജയകുമാര്‍, എം.എം തോമസ്, എസ് മധുസൂദനന്‍, എം ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.കേരളത്തിന്റെ സാമൂഹിക […]

KERALA NEWS

ധാര്‍മ്മികതയും മാന്യതയും പാലിച്ച് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കണമായിരുന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്ത സംഭവത്തില്‍ യു ടേണടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുലുമായി ബന്ധപ്പെട്ട വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്നും ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി […]

KERALA NEWS

ഇന്ത്യന്‍ റെയില്‍വെ ആര്‍ എസ് എസിന്റെ വര്‍ഗീയ അജണ്ടക്ക് കൂട്ടുനില്‍ക്കുന്നു; വന്ദേഭാരതിലെ ഗണഗീതത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് ഫ്ളാഗ് ഓഫിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുകയാണ്. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. […]

LOCAL NEWS

അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ ആഘോഷകമ്മറ്റിരൂപീകരിച്ചു

അട്ടേങ്ങാനം: 2026 എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ രാശിചിന്തയും ആഘോഷകമ്മറ്റി രൂപീകരണവും നടന്നു ഉത്തരമലബാര്‍ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ സി പെരിയ ഉദ്ഘാടനം ചെയ്തു. ബാത്തുര്‍ ക്ഷേത്രസമിതി പ്രസിഡന്റ് ഇ കെ ഷാജി അധ്യക്ഷനായി.പഞ്ചായത്ത് വൈപ്രസിഡന്റ് പി ദാമോദരന്‍, കരിക്കെ പ്രസിഡന്റ് എം ബാലചന്ദ്രന്‍ നായര്‍,പഞ്ചായത്തംഗങ്ങളായ എന്‍ എസ് ജയശ്രീ, പി ഗോപി,കരിച്ചേരികുഞ്ഞമ്പുനായര്‍, നാരായണന്‍ കെളത്തുര്‍ , പി അശോകന്‍, പി […]

KERALA NEWS

സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി; മുഴുവന്‍ തെരുവുനായകളേയും മാറ്റുന്നത് പ്രായോഗികമല്ല: മന്ത്രി എംബി രാജേഷ്

പാലക്കാട് : പൊതു ഇടത്തില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ മുഴുവന്‍ തെരുവുനായകളെയും മാറ്റുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. എബിസി ഷെല്‍ട്ടര്‍ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി വിധി എങ്ങിനെ നടപ്പാക്കുമെന്ന് മന്ത്രി ചോദിച്ചു സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് കൈയില്‍ കിട്ടിയിട്ടില്ലെന്നും തെരുവുനായകളെ മുഴുവന്‍ മാറ്റണമെന്ന നിര്‍ദേശം വന്നാല്‍ അപ്പോള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകളെ പൊതുസ്ഥലങ്ങളില്‍ […]

NATIONAL NEWS

പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി : പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്‌പോര്‍ട് കോംപ്ലക്‌സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ തെരുവു നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണമെന്നും എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുതെന്നും ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ദേശീയപാതകള്‍, മറ്റ് റോഡുകള്‍, […]

LOCAL NEWS

പൂടംകല്ല് എടക്കടവിലെ കുടമിന കുംഭമ്മ നിര്യാതയായി

രാജപുരം: പൂടംകല്ല് എടക്കടവ് വീട്ടില്‍ പരേതനായ സി. സി. ജനാര്‍ദ്ദനന്‍ ( മുന്‍ മെമ്പര്‍, അവിഭക്ത പനത്തടി ഗ്രാമ പഞ്ചായത്ത് ) എന്നവരുടെ ഭാര്യ കുടമിന കുംഭമ്മ (87) നിര്യാതയായി. മക്കള്‍: പരേതനായ സി. ജെ. തങ്കപ്പന്‍ (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയര്‍, ഇറിഗേഷന്‍ വകുപ്പ്), പരേതയായ വെളളച്ചി (ഫീല്‍ഡ് വര്‍ക്കര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള), സി. ജെ. അയ്യപ്പന്‍, സി. ജെ. കൃഷ്ണന്‍ (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.ആര്‍.എഫ്.ബി), സി. ജെ. ഇന്ദിര (എല്‍.ഐ.സി., കാസര്‍കോട്). മരുമക്കള്‍: സിന്ധു, […]

LOCAL NEWS

ചെന്തളം പുതിയ വളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് രാശിചിന്തയും ആഘോഷ കമ്മിറ്റി രൂപികരണവും നാളെ

ഒടയംചാല്‍ : ബാത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പരിധിയിലുള്ള ചെന്തളം പുതിയ വളപ്പ് (കരിച്ചേരി തറവാട് കോയ്മ ) വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ദേവപ്രശ്ന ചിന്തയും , ആഘോഷ കമ്മിറ്റി രൂപികരിരണയോഗവും നാളെ രാവിലെ 10 മണിക്ക് ദേവസ്ഥാനത്ത് നടക്കും.

LOCAL NEWS

ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ലഹരിക്കെതിരെയുള്ള സന്ദേശ യാത്രസംഘടിപ്പിച്ചു

ചെറുപനത്തടി : ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെറുപനത്തടിയുടെ നേതൃത്വത്തില്‍ മയക്കു മരുന്നിനും അക്രമത്തിനുമെതിരെയുള്ള സന്ദേശ യാത്ര സ്‌കൂളില്‍ നിന്നും ആരംഭിച്ച് മാലക്കല്ല്, കോളിച്ചാല്‍ എന്നിവിടങ്ങളിലൂടെ പാണത്തൂരില്‍ സമാപിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍ സ്വാഗതം പറഞ്ഞു. സമാപന പരിപാടി പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ വേണുഗോപാല്‍ അധ്യക്ഷനായി. റിട്ടയേര്‍ഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ജി രഘുനാഥ് ലഹരി മുക്ത സന്ദേശം നല്‍കി.പാണത്തൂര്‍ ഇടവക വികാരി ഫാ […]

KERALA NEWS

ശബരിമല സ്വര്‍ണക്കൊള്ള; സെക്രട്ടറിയേറ്റിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് 12ന്

തിരുവനന്തപുരം :ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമരം തുടരുമെന്ന് കോണ്‍ഗ്രസ്. നവംബര്‍ 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര കൊള്ള എന്ന് കോടതിക്ക് പറയേണ്ടിവന്നു. സ്വര്‍ണ കവര്‍ച്ചയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ദേവസ്വം മന്ത്രിയും ബോര്‍ഡും രാജിവെക്കണം. വാസുവിനെ തലോടി ചോദ്യം ചെയ്താല്‍ സത്യം തെളിയില്ല. രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യ രംഗത്തെ […]