ഒടയംചാല്‍ : ബാത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പരിധിയിലുള്ള ചെന്തളം പുതിയ വളപ്പ് (കരിച്ചേരി തറവാട് കോയ്മ ) വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ദേവപ്രശ്ന ചിന്തയും , ആഘോഷ കമ്മിറ്റി രൂപികരിരണയോഗവും നാളെ രാവിലെ 10 മണിക്ക് ദേവസ്ഥാനത്ത് നടക്കും.
പാണത്തൂർ: കേരള സർക്കാർ നടപ്പിലാക്കുന്ന കെ. ഫോൺ പദ്ധതിയുടെ ഭാഗമായി പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻ നല്കുന്ന പദ്ധതിയുടെ പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം നാലാം വാർഡിലെ ഓട്ടമലയിൽ പ്ലസ്ടു വിദ്യാത്ഥിയായ മഹേഷിനും ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അമൃതയ്ക്കും നല്കി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സണുമായ സുപ്രിയ ശിവദാസ്, […]
രാജപുരം : ഹോളി ഫാമിലി ഹയർസെക്കണ്ടററി സ്കൂളിൽ ഡിജിറ്റൽ നോട്ടീസ് ബോർഡിന്റെ അനാച്ഛാദനം സ്കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ്, പി ടി എ പ്രസിഡന്റ് പ്രഭാകരൻ കെ. എ,മദർ പി ടി എ പ്രസിഡന്റ് രാജി സുനിൽ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 2021-2023 പ്ലസ്ടു ബാച്ചിലെ കുട്ടികൾ സ്പോൺസർ ചെയ്തതാണ് ഡിജിറ്റൽനോട്ടീസ്ബോർഡ്.
രാജപുരം / ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദികളാല്‍ കൊല്ലപ്പെട്ട സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്് കോണ്‍ഗ്രസ്. കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് വെച്ച് പഹല്‍ഗാമില്‍ ഭീകരവാദത്തിനെതിരെയുള്ള പ്രതിജ്ഞയും നടത്തി.