KERALA NEWS

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസുകാരെ സി പി എം പ്രവർത്തകർ മർദ്ദിച്ചു

പഴയങ്ങാടി മാടായിപ്പാറയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഒരു സ്ത്രീ അടക്കം മൂന്ന് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് കസ്റ്റഡയിൽ എടുത്തു. അതേസമയം കരിങ്കൊടി കാണിച്ചവരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. മാടായിപ്പാറയിലെ നവകേരള സദസ് കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പഴയങ്ങാടി പോലീസ് സ്റ്റേഷന് തൊട്ട് സമീപത്ത് വെച്ചായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹന്റേയും സുധീഷ് […]

LOCAL NEWS

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ മസ്ദൂർ സംഘം കളളാർ പഞ്ചായത്ത് കമ്മറ്റി കളളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

കളളാർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ മസ്ദൂർ സംഘം കളളാർ പഞ്ചായത്ത് കമ്മറ്റി കളളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കേരളത്തിലെ കാർഷിക മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കുക, കേരളത്തിൽ ഏറ്റവും അധികം തൊഴിൽ നൽകുന്ന കാർഷിക മേഖലയെ സംരക്ഷിക്കാൻ പദ്ധതികൾ തയ്യാറാക്കുക, കർഷക തൊഴിലാളി ക്ഷേനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക, ക്ഷേമപെൻഷൻ നൽകുന്നതിലെ വിവേചനം അവസാനിപ്പിക്കുക, കർഷക തൊഴിലാളി ക്ഷേമപെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക. തുടങ്ങി നിരവധി ആവശ്യങ്ങൾ […]

DISTRICT NEWS

ഫാ.ജോർജ്ജ് എളുക്കുന്നേലിന്റെ മാതാവ് ക്ലാരമ്മ ഡോമിനിക് എളുക്കുന്നേൽ (91) നിര്യാതയായി

വിമലശ്ശേരി : ഫാ.ജോർജ്ജ് എളുക്കുന്നേലിന്റെ മാതാവ് ക്ലാരമ്മ ഡോമിനിക് എളുക്കുന്നേൽ (91) നിര്യാതയായി. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വിമലശ്ശേരിയിലുളള ഭവനത്തിൽ ആരംഭിച്ച് സെന്റ് മേരീസ് ദേവാലയ സിമിത്തേരിയിൽ സംസ്‌ക്കരിക്കും.

DISTRICT NEWS

കണ്ണൂർ ഫയർ സ്റ്റേഷനിൽ നടന്ന സിവിൽ ഡിഫെൻസ് മീറ്റിൽ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനവും സ്റ്റേറ്റ് മത്സരത്തിലേക്ക് സെക്ഷനും നേടി കുറ്റിക്കോൽ നിലയത്തിലെ സിവിൽ ഡിഫെൻസ് ടീം

കുറ്റിക്കോൽ: കണ്ണൂർ ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന സിവിൽ ഡിഫെൻസ് മീറ്റിൽ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനവും സ്റ്റേറ്റ് മത്സരത്തിലേക്ക് സെക്ഷൻ കിട്ടിയ കുറ്റിക്കോൽ നിലയത്തിലെ സിവിൽ ഡിഫെൻസ് മെമ്പർമാർ ശശിധരൻ, കൃഷ്ണകുമാർ, ലൈജു, ധനേഷ്, കൃഷാന്ത് കുമാർ, ശ്രീജിത്ത്, അഷ്റഫ്, വിനീഷ്, രജീഷ് എന്നിവരോടെപ്പം 1500 ാേൃ സെക്കന്റ്, ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ് എന്നിവയിൽ ശാലിനി മൂന്നാം സ്ഥാനം നേടി.  

LOCAL NEWS

കോടോത്ത് എരുമക്കുളത്തെ പ്രവീൺ (35) നിര്യാതനായി.

ഒടയംചാൽ: കോടോത്ത് എരുമക്കുളത്തെ പ്രവീൺ (35) നിര്യാതനായി. പിതാവ്: എ.നാരായണൻ. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: പ്രമോദ്, പ്രസാദ്.  

DISTRICT NEWS

കാസർഗോഡ് ടൂറിസം പദ്ധതികൾ മികച്ച രീതിയിൽ മെച്ചപ്പെടുത്തും : മുഖ്യമന്ത്രി

കാസർകോട് ജില്ലയിലെ ടൂറിസം മേഖല മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസർകോട് റസ്റ്റ് ഹൗസിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാസർകോട് ജില്ലയിലെ ടൂറിസം മേഖലകൾ സംസ്ഥാനത്തെ ടൂറിസം ഭൂപടത്തിൽ പ്രാധാന്യമർഹിക്കുന്നവയാണ്. മികച്ച രീതിയിൽ തന്നെ അവ മെച്ചപ്പെടുത്തുന്ന നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ അത്ര വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം ഇന്ന് […]

NATIONAL NEWS

ബിജെപി സ്വയം കുഴിതോണ്ടിയെന്ന് വിജയശാന്തി; രാജിവയ്ക്കാൻ കാരണം വിശദീകരിച്ച് നടി

നടി വിജയശാന്തി കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം വിജയശാന്തി മാധ്യമങ്ങളോട് സംസാരിച്ചു. എന്താണ് ബിജെപി വിടാൻ കാരണമെന്ന് അവർ വിശദീകരിച്ചു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെയാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. ബിജെപിയിൽ ടിക്കറ്റ് കിട്ടാത്തത് കാരണമാണ് കളംമാറ്റമെന്ന് ആരോപണമുണ്ട്. എന്നാൽ ഇതെല്ലാം താരം തള്ളുന്നു. ബിജെപിയും തെലങ്കാന ഭരണകക്ഷിയായ ബിആർഎസും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് വിജയശാന്തി പറയുന്നു. പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ച […]

DISTRICT NEWS

നവകേരള സദസിന് തുടക്കം; മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിച്ചത് തലപ്പാവ് അണിയിച്ച്

നവ കേരള സദസിന് കാസർകോട് ജില്ലയിലെ വടക്കേ അതിർത്തി ഗ്രാമമായ പൈവളിഗെയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ചാണ് സംഘാടകർ സ്വീകരിച്ചത്. മന്ത്രി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പുതുചരിത്രം തുടങ്ങുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വിവാദങ്ങൾക്ക് വേണ്ടി കളയാൻ സർക്കാരിന് സമയമില്ലെന്നും ഇതൊരു ആഡംബര യാത്രയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 140 നിയമസഭാ മണ്ഡലങ്ങളിലും സദസ് സംഘടിപ്പിക്കും. ഡിസംബർ 23ന് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സമാപനം. നവകേരള […]

LOCAL NEWS

തായന്നൂർ ചെറളത്തെ എം.പി.ലക്ഷ്മി (76) നിര്യാതയായി

തായന്നൂർ: ചെറളത്തെ എം.പി.ലക്ഷ്മി(76) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി.അമ്പു. മക്കൾ: പ്രകാശൻ, പ്രസാദ്, ദിനേശൻ, സുരേഷ്, സതീശൻ. മരുമക്കൾ: സിജി, ജ്യോതി,മോളി,അജില

DISTRICT NEWS

നവകേരള സദസ്സ്; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി മൊഗ്രാൽ ദേശീയവേദി

പൈവളിഗെ : ജില്ലയിലെ ആരോഗ്യ മേഖല, കുമ്പളയിലെ റെയിൽവേ, ടൂറിസം, പദ്ധതികളിൽ അടിയന്തിര നടപടികൾ വേണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ നവ കേരള സദസ്സിൽ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകി. ജില്ലയിലെ മെഡിക്കൽ കോളേജ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാലും, വിദഗ്ധ ചികിത്സ ലഭിക്കാത്തത് മൂലം എൻഡോസൾഫാൻ രോഗികൾ മരണത്തിന് കീഴടങ്ങുന്ന സാഹചര്യത്തിലും, എയിംസ് ജില്ലയിൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാറിന് ജില്ലയുടെ പേര് ഉൾപ്പെടുത്തി പുതിയ പ്രൊപ്പോസൽ നൽകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജിന് നൽകിയ നിവേദനത്തിൽ ദേശീയവേദി ആവശ്യപ്പെട്ടു. കാസർകോട് വികസന […]