LOCAL NEWS

കളഞ്ഞു കിട്ടിയ കൈ ചെയിൻ ഉടമസ്ഥന് നൽകി സുനിൽ കുമാർ മാതൃകയായി

രാജപുരം റോഡിൽ കൂടി നടന്നു പോകവേ കിട്ടിയ കൈചെയിൻ ഉടമസ്ഥന് നൽകി പാണത്തൂരിലെ വ്യാപാരി സുനിൽ കുമാർ മാതൃകയായി ചെയിനിന്റെ ഉടമസ്ഥനായ ബളാംതോട് സ്വദേശിയും കെഎസ്ഇബി ബളാംതോട് സെക്ഷനിലെ എഞ്ചിനീയറുമായ രാജീവനാണ് തിരിച്ചു നൽകിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി പാണത്തൂർ പരിയാരം പ്രദേശങ്ങളിലേക്ക് പോകവേ ആണ് കൈ ചെയിൻ നഷ്ടമായത്. രാത്രി വളരെ വൈകിയാണ് കൈചെയിൻ നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. പാണത്തൂർ ടൗണിൽ ലക്ഷ്മി ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥൻ ആണ് സുനിൽ കുമാർ. കൂടാതെ കേരള വ്യാപാരി […]

LOCAL NEWS

കുരുന്നുകൾക്ക് പുസ്തകങ്ങൾ കൈമാറി രാജപുരം പയസ് ടെന്റ് കോളേജ്

മാലക്കല്ല്: വായന മാസാചാരണത്തിൽ അക്ഷരായനം പരിപാടിയുടെ ഭാഗമായി രാജപുരം പയസ് ടെൻറ് കോളേജിന്റെ നേത്യത്വത്തിൽ മാലക്കല്ല് സെൻറ് മേരീസ് എ യു പി സ്‌ക്കുളിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. വായന മാസാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട ചിത്രരചന, പത്രവാർത്ത ക്വിസ്സ് മത്സരങ്ങളും നടത്തപ്പെട്ടു. അക്ഷരായനം പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. ദേവസ്യ എം ടി നിർവഹിച്ചു. വിജയികൾക്ക് സ്‌ക്കൂൾ മാനേജർ റവ ഫാ ഡിനോ കുമ്മാനിക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.സ്‌ക്കൂൾ ഹെഡ്മാസ്റ്റർ സജി എം എ , […]

LOCAL NEWS

ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 2023 – 24 വർഷത്തെ സ്‌കൂൾ വിദ്യാർത്ഥി കൗൺസിൽ പ്രവർത്തനമേറ്റെടുത്തു

ചെറു പനത്തടി : സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 2023 – 24 വർഷത്തെ സ്‌കൂൾ വിദ്യാർത്ഥി കൗൺസിൽ പ്രവർത്തനമേറ്റെടുത്തു.രാജപുരം മുണ്ടോട്ട് പയസ് ടെൻത് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ദേവസ്യ എം ഡി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഹെഡ് ബോയ് ,ഹെഡ് ഗേൾ, സ്റ്റുഡൻറ് എഡിറ്റർ , സ്‌പോർട്‌സ് ക്യാപ്റ്റൻ ,ആർട്‌സ് സെക്രട്ടറി, സ്‌കൂളിലെ നാല് ഗ്രൂപ്പുകളുടെ ക്യാപ്റ്റൻ ,വൈസ് ക്യാപ്റ്റൻ എന്നിവർക്ക് ബാഡ്ജ് നൽകി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു. പ്രിൻസിപ്പൽ […]

Uncategorized

സർക്കാരിനെതിരെ ഉജ്ജ്വല പോരാട്ടം തുടരും: രമേശ് ചെന്നിത്തല

ചുളളിക്കര: സർക്കാരിനെതിരെ ഉജ്ജ്വല പോരാട്ടം തുടരുമെന്ന്് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുള്ളിക്കയിൽ നടന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.. ബ്ലോക്ക് പ്രസിഡന്റ് വി മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി.കെ ഫൈസൽ, മുൻ ഡി സി സി പ്രസിഡന്റ് മാരായ കെ പി കുഞ്ഞികണ്ണൻ, ഹക്കിം കുന്നിൽ , കെപി സി സി മെംബമാരായ കെ നീലകണ്ഠൻ, കരിമ്പിൽ […]

LOCAL NEWS

മലമ്പനി മസാചാരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കുള്ള രക്ത പരിശോധന ക്യാമ്പ് നടത്തി

പാണത്തൂർ: മലമ്പനി മസാചാരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കുള്ള രക്ത പരിശോധന ക്യാമ്പ് നടത്തി. പനത്തടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രം പാണത്തൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോളിച്ചാൽ നിർമിതിയിൽ വെച്ച് നടത്തിയത്. പതിനഞ്ച് ഇതര സംസ്ഥാന തൊഴിലാളികളിൽനിന്നും മലേറിയ, ഫൈലേറിയ എന്നിവയുടെ രക്ത സാമ്പിളുകൾ പരിശോധിച്ചു. പരിശോധന ക്യാമ്പിന് പഞ്ചായത്ത് അംഗം എൻ വിൻസെന്റ് ജൂനിയർ ഇൻസ്‌പെക്ടർ മാരായ അനിതോമസ്, നെൽസൺ. എൻ. എൻ, ശ്രീലക്ഷ്മി രാഘവൻ, സ്‌നേഹ എം.പി എന്നിവർനേതൃത്വംനൽകി.    

LOCAL NEWS

മാലക്കല്ലിലെ അപ്പോഴിപ്പറമ്പിൽ ജോസിന്റെ ഭാര്യ ചിന്നമ്മ ജോസ് (62) നിര്യാതയായി

മാലക്കല്ല്: മാലക്കല്ലിലെ അപ്പോഴിപ്പറമ്പിൽ ജോസിന്റെ ഭാര്യ ചിന്നമ്മ ജോസ് (62) നിര്യാതയായി .കുരുവിനാവേലിൽ കുടുംബാംഗമാണ്.സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിക്കും. മക്കൾ : സിജോ ജോസ്, സിനോജ് ജോസ്മരുമക്കൾ: ഷൈൻ (വയനാട്), ശിൽപ്പ (പോത്തുംക്കുഴി)  

LOCAL NEWS

വായനാ ദിനാചരണം : എടത്തോട് ഗ്രാമീണ വായനശാല ശാന്താവേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്‌കൂളിന് പുസ്തകങ്ങൾ കൈമാറി

എടത്തോട്് : വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായന ദിന പക്ഷാചരണത്തോടനുബന്ധിച്ച് എടത്തോട് ഗ്രാമീണ വായനശാല ശാന്താവേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്‌കൂളിന് പുസ്തകങ്ങൾ കൈമാറി.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ദാമോദരൻ കൊടക്കൽ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ രമേശൻ മാസ്റ്റർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. എടത്തോട് വായന ശാല സെക്രട്ടറി ശ്രീജസ്വാഗതംപറഞ്ഞു.

LOCAL NEWS

കോടോത്ത് സ്‌ക്കൂളിൽ 2023 – 24 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം നടത്തി

കോടോത്ത് : ലോക സംഗീത ദിനത്തിൽ 2023 – 24 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം നടത്തി കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ 2023 – 24 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം ജൂൺ 21 ലോക സംഗീത ദിനത്തിൽ പ്രശസ്ത നാടൻ പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. ലോക സംഗീത ദിനമായ […]

LOCAL NEWS

കൊട്ടോടി: ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണവും ലോക സംഗീത ദിനവും ടാലൻറ് ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ ആചരിച്ച

കൊട്ടോടി: ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണവും ലോക സംഗീത ദിനവും ടാലൻറ് ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ ആചരിച്ചു. കൊട്ടോടി ഗവ.ആയുർവേദ ആശുപത്രി ഡോക്ടറും യോഗ ട്രെയ്‌നറുമായ ഡോ. ഉഷ സി യോഗദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് യോഗ പരിശീലിപ്പിച്ചു. യോഗ ട്രെയ്‌നറും അധ്യാപകനുമായ ഹംറാസ് ചാൽത്തൊടിയുടെ നേത്യത്തത്തിൽ കുട്ടികൾ യോഗ അവതരിപ്പിച്ചു.. കലാഭവൻ മണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഓടപ്പഴം അവാർഡ് ജേതാവും പ്രസിദ്ധ നാടൻപാട്ട് കലാകാരനുമായ മാധവൻ മാവുങ്കാൽ ടാലൻറ് ക്ലബ് […]

LOCAL NEWS

മാലാപ്പിലെ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി

മാലാപ്പിലെ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി.സി പി എം പെരളം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെ.ദാമോദരൻ മാസ്റ്ററുടെ സഹോദരനാണ്.