ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന് റെഡ്ഡിയുടെ അമ്മാവന് വൈ എസ് ഭാസ്കര് റെഡ്ഡി അറസ്റ്റില്. മുന് എം പി വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ ആണ് വൈ എസ് ഭാസ്കര് റെഡ്ഡിയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
ഡൽഹി : മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്നും പിൻമാറി ഗുസ്തി താരങ്ങൾ. കർഷക നേതാക്കൾ അനുനയിപ്പിച്ചതോടെയാണ് താരങ്ങളുടെ പിൻമാറ്റം. അഞ്ച് ദിവസം കൂടി കേന്ദ്രസർക്കാരിന് സമയം അനുവദിക്കുകയാണെന്നും അതുവരെ മെഡലുകൾ ഗംഗയിൽ ഒഴുക്കില്ലെന്നും താരങ്ങൾ വ്യക്തമാക്കി. ബ്രിജ് ഭൂഷണിനെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു. മെഡലുകൾ ഹരിദ്വാറിൽ ഒഴുക്കുന്നതിനായി ഇന്ന് വൈകീട്ടോടെയാണ് താരങ്ങൾ ഹരിദ്വാറിൽ എത്തിയത്. ഏറെ വൈകാരികമായി മെഡലുകൾ നെഞ്ചോട് ചേർത്ത് കരഞ്ഞ് കൊണ്ടായിരുന്നു ഹരിദ്വാറിൽ താരങ്ങൾ നിന്നത്. താരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് […]