കൊട്ടോടി : പ്ലസ് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.
Related Articles
പാണത്തൂര്‍ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമ എ കെ നാരായണന് നായര്‍(75) നിര്യാതനായി
പാണത്തൂര്‍ : പാണത്തൂരിലെ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമയും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പാണത്തൂര്‍ നെല്ലിക്കുന്നിലെ എ കെ നാരായണന് നായര്‍(75) നിര്യാതനായി. ഭാര്യ: ശ്യാമള. മകന്: അനിഷ് എ കെ.മരുമകള്‍: പ്രീത. പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രം പ്രസിഡന്റ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ്, എന്‍ എസ് എസ് പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. ദീര്‍ഘകാലം എന്‍എസ്എസ് ഹോസ്ദുര്‍ഗ്ഗ് യൂണിയന്അംഗമായിരുന്നു.
പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതിദിനമാചരിച്ചു
പനത്തടി : ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതിദിനമാചരിച്ചു. വിദ്യാർത്ഥി പ്രതിനിധികൾക്ക്് നിന്നും വൃക്ഷത്തൈ കൈമാറി കൊണ്ട് പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ റാലിയായി സെന്റ് മേരിസ് കോളേജിലെത്തി വൃക്ഷത്തൈ സെന്റ് മേരിസ് കോളേജ് ഡയറക്ടർ ഫാദർ ജോസ് മാത്യു പാറയിൽ, അധ്യാപിക ബിനു സോണി എന്നിവർക്ക് കൈമാറി. അധ്യാപകരായ ജിൻസി തോമസ,് വൈശാഖ് എ .ബി എന്നിവർ നേതൃത്വം നൽകി
ചുള്ളിക്കര അയ്യപ്പ ഭജന മഠത്തിൽ എസ് എസ് എൽ സി,ഐ സി എസ് സി ,പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ ആദരിച്ചു
ചുളളിക്കര: ചുള്ളിക്കര അയ്യപ്പ ഭജന മഠത്തിൽ എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച നടത്തിവരുന്ന പ്രഭാഷണ പരിപാടിയുടെ ഭാഗമായി മോഹനൻ പണിക്കർ ഉത്തരകേരളത്തിലെ അനുഷ്ടാന കലകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എസ് എസ് എൽ സി,ഐ സി എസ് സി ,പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ ആദരിച്ചു. പ്രസിഡന്റ് കെ.. ഗോപി, ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖ, അശ്വിൻ എന്നിവർപ്രസംഗിച്ചു.