രാജപുരം: പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് (56) നിര്യാതനായി. മ്യതസംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് അയ്യംകാവ് ഭവനത്തില്‍ ആരംഭിച്ച് അടോട്ട്കയ സെന്റ് തോമസ് ദൈവാലയത്തില്‍. ഭാര്യ: ഷേര്‍ലി രാജു. മക്കള്‍: സോണി, മല്ലീസ (ഇരുവരും അയര്‍ലന്റ് ).മരുമകന്: അഭിഷേക് (അയര്‍ലന്റ് ) മാതാപിതാക്കള്‍: തോമസ് ,ഏലിയാമ്മ സഹോദരങ്ങള്‍: സാബു തോമസ്, ജാന്‍സി, ടോമി,വിജിജിയോ.
കാഞ്ഞങ്ങാട്: നാളെ നടക്കുന്ന ശ്രീകൃഷ്ണ ജൻമാഷ്ടി ആഘോഷത്തോടനുബന്ധിച്ച് മെഗാ ചിത്രരചനാ മത്സരം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംഘടിപ്പിച്ചു.ജസ്ന സലിം കണ്ണന് മാല ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ആഘോഷ സമിതി പ്രസിഡന്റ് കെ വി ശ്രുതി അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ അധ്യക്ഷൻ ഡോക്ടർ സി ബാബു പ്രഭാഷണം നടത്തി. എം.ഹരീന്ദ്രൻ നീലേശ്വരം ഭഗവത്ഗീത സന്ദേശം നൽകി. വിജയികൾക്ക് ജെസ്ന സലീം ഉപഹാരങ്ങൾ നൽകി. ശോഭയാത്ര കൺവീനർ കെ വി ലക്ഷ്മണൻ, ആഘോഷ പ്രമുഖ വി.രാധാകൃഷ്ണൻ ട്രഷറർ എച്ച് […]
പടിമരുത്: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു.പടിമരുതിലെ ചിലമ്പിക്കുന്നേൽ ആൽഫി ടോമിയെയാണ് സെന്റ് ജോസഫ് വാർഡ് കൂട്ടായ്മ ആനുമോദിച്ചത്. ഇടവക വികാരി ഫാ.ജോൺസൺ വേങ്ങപറമ്പിൽ സമ്മാനം നൽകി. സ്ഥലം മാറിപോകുന്ന സിസ്റ്റർ അനീസ്, സിസ്റ്റർ റെനി എന്നിവർക്കും വാർഡ് കുട്ടായ്മ സ്്നോപഹാരം നൽകി. കുട്ടിയമ്മ റിപ്പോർട്ട്് അവതരിപ്പിച്ചു. വിൽസൻ തരണിയിൽ സ്വാഗതവും ബിനോയി അറയ്ക്കൽ നന്ദിയും പറഞ്ഞു.