റാണിപുരം: പനത്തടി – റാണിപുരം റോഡില്‍ റാണിപുരത്തേയ്ക്ക് വാഹന യാത്ര ഏറെ ദുഷ്ക്കരമാക്കുന്ന തരത്തില്‍ റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന കാട് റാണിപുരം വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെട്ടി മാറ്റി. റാണിപുരം തോടിന് സമീപത്തെ വളവിലും, പള്ളിക്ക് താഴെ സെമിത്തേരിക്ക് സമീപമുള്ള കാടുകളുമാണ് വെട്ടി മാറ്റിയത്. ഇവിടങ്ങളില്‍ കാട് വളര്‍ന്ന് വാഹന യാത്രക്കാര്‍ക്ക് കാഴ്ച മറയുന്നതിനാല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. സെക്ഷന്‍ ഫോറസ്റ്റര്‍ ബി ശേഷപ്പ,വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്, ട്രഷറര്‍ എം.കെ […]
രാജപുരം : രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പൂര്‍വ്വ മാനേജര്‍ , പിടിഎ പ്രസിഡന്റുമാര്‍ , പ്രധാന അധ്യാപകര്‍ , അധ്യാപക- അധ്യാപകേതര ജീവനക്കാര്‍ , വിദ്യാര്‍ഥി സംഗമം സമാപിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരിച്ചിറ അധ്യക്ഷത വഹിച്ച യോഗം സ്കൂളിന്റെ ആദ്യ മാനേജര്‍ ഫാ. മാത്യു ഏറ്റിയേപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കലാകാരന് പ്രതീഷ് കലാഭവന്‍ വിശിഷ്ടാതിഥിയായിരുന്നു. യോഗത്തില്‍ പൂര്‍വ്വ മാനേജര്‍മാരെയും പൂര്‍വ്വ പിടിഎ […]