Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.


ലൈംഗിക അതിക്രമ കേസില്‍ നടനും എം എല്‍ എയുമായ മുകേഷിനെ ചോദ്യം ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ ലക്ഷ്യം പണം തട്ടലാണെന്നും മുകേഷിന്റെ ലൈംഗിക ശേഷി പരിശോധിച്ചെന്നും അഭിഭാഷകന് അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് വിട്ടയച്ചത് എന്നും അഭിഭാഷകന് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ലഭിച്ച തെളിവുകളും മൊഴികളും മുകേഷിന്റെ മൊഴിയും ഒത്തുനോക്കി. കേസില്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് കൊണ്ടുതന്നെ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് […]
കണ്ണൂര്‍ /കണ്ണൂര്‍ മുണ്ടേരിക്കടവില്‍ 14 കിലോ ഗ്രാം കഞ്ചാവുമായി ദമ്പതികള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ജാക്കിര്‍ സിദ്കാര്, ഭാര്യ അലീമ ബീബി എന്നിവരാണ് പിടിയിലായത്. മുണ്ടേരിക്കടവ് റോഡില്‍ മുള ഡിപ്പോക്ക് സമീപത്തെ വാടക വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച കഞ്ചാവാണെന്ന് കരുതുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചക്കരക്കല്ല് പോലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ സി ഐ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം തുടങ്ങി.
മലപ്പുറം : നബിദിനത്തിന്റെ ഭാഗമായി തിരുവസന്തം 1500 എന്ന ശീര്‍ഷകത്തില്‍ മഅ്ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന നബി സ്നേഹറാലി നയനമനോഹരമായി. ആയിരക്കണക്കിന് പ്രവാചക പ്രേമികളാണ് റാലിയില്‍ അണി നിരന്നത്. കേരളത്തിലെ ഏറ്റവും വലിയ നബിദിന റാലിയാണ് മലപ്പുറത്ത് നടന്നത്. മഅ്ദിന്‍ അക്കാദമിയുടെയും സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു റാലി. സമസ്ത […]
